ഹിരണൃസ്തൂപൻ ഋഷി; ജഗതിയും, ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
[1] ഇതില്‍–ഈ യജ്ഞത്തില്‍. മൂന്നുതവണ–മൂന്നുസവനങ്ങൾക്ക്.പൊൻപകലും മഞ്ഞിരവും–പകൽ വെയിലിനാല്‍ പൊന്നുപോലിരിയ്ക്കുമല്ലോ; രാത്രി മഞ്ഞുള്ളതുമായിരിയ്ക്കും. സ്വഭാവോക്തി മാത്രമാണിത്. ദിനരാത്രി സംബന്ധംപോലെ ശാശ്വതമാണ്, നിങ്ങളിരുവരുടെ ചേർച്ച. വശപ്പെടുവിൻ–അനുഗ്രഹം നല്കുവിൻ.
[2] അതില്‍–തേരില്‍. വേന–ചന്ദ്രന്റെ പ്രിയതമ. എല്ലാവർക്കും–ദേവകൾക്കൊക്കെ. പിടിയ്ക്കാൻ–വല്ലാതെ പായുമ്പോൾ, തങ്ങൾ വീണുപോകാതിരിപ്പാന്‍ പിടിയ്യുന്നതിന്ന്.
[3] പിഴ–ഞങ്ങൾക്കു ചടങ്ങുകളില്‍ വരുന്ന തെറ്റ്.
[4] ആൾക്കാര്‍–ഞങ്ങളുടെ ആളുകൾ. സംരക്ഷണീയത്തില്‍–നിങ്ങൾ സംരക്ഷിയ്ക്കേണ്ടതായ ഞങ്ങളുടെ കർമ്മത്തില്‍. മുമ്മട്ടില്‍ത്തന്നേ–മൂന്നു മാതിരിയില്‍ത്തന്നെ ശീലിപ്പിക്കണം; വീണ്ടും വീണ്ടും ഉപദേശിയ്ക്കണമെന്നു സാരം. കൊണ്ടാടത്തക്കതു–സന്തോഷകരമായ ഫലം.
[5] ബുദ്ധി നന്നാക്കണം–ഞങ്ങൾക്കു ബുദ്ധിഗുണം വരുത്തണം.
[6] ആന്തരിക്ഷങ്ങൾ = അന്തരിക്ഷത്തിലുളളവ. ശംയു–ബൃഹസ്പതിപുത്രന്റെ പേര്‍. നന്മയുടെ–നല്ല ഔഷധഗണത്തിന്റെ. ത്രിദോഷസ്വാസ്ഥ്യം–വാതപിത്തകഫങ്ങളുടെ സ്വസ്ഥത; ആരോഗ്യം.
[7] ഞങ്ങളുടെ സ്ഥലത്തു–യജ്ഞവേദിയില്‍. മുദ്ദർഭ–മൂന്നു വിഭാഗമായി വിരിച്ച ദർഭപ്പുല്ല്. മൂന്നു വേദികൾ–ഐഷ്ടികം, പാശുകം, സൌമികം.
[8] മുമ്മട്ടില്‍–സർവനത്രയോച്ചിതമാംവണ്ണം. വ്യവസ്ഥാപിതൻ–പകലിലുദിയ്ക്കുക, ഇരവിലസ്തമിയ്ക്കുക എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിരിയ്ക്കുന്നവൻ.
[9] കൂട്–ഇരിപ്പിടം. മരക്കഷ്ണങ്ങൾ–ഊന്നുകൾ. കഴുതയെ–കുതിരയ്ക്കു പകരം. ഇതൊന്നും ഞങ്ങൾക്കാിഞ്ഞുകൂടാ!
[10] ഇടയ്ക്കിടയ്ക്ക് അച്ചുതണ്ടിന്മേല്‍ പുരട്ടാനാണ്, നെയ്യു കരുതിവെയ്ക്കുന്നത്.
[11] പതിനൊന്നു ത്രിവർഗ്ഗദേവകൾ–മൂന്നുവർഗ്ഗത്തില്‍ പതിനൊന്നുപേര്‍ വീതം മുപ്പത്തിമൂന്നു ദേവന്മാര്‍. മധു–സോമനീര്‍.
[12] നല്ല വീരരെ കിട്ടിയ്ക്കുന്ന–ധനമുണ്ടായാൽ വീരരായ പുത്രഭൃത്യാദികളും ഉണ്ടായിവരും. പൊന്തിയ്ക്കുക–ശൌര്യവാന്മാരാക്കുക എന്നു സാരം.