ഋഷിച്ഛന്ദസ്സുകൾ മുമ്പത്തവ; സവിതാവ്, അഗ്നി, മിത്രൻ, വരുണൻ, രാത്രി, ദേവതകൾ.
[2] ഇരുണ്ട ലോകം–അന്തരിക്ഷം; അതു സൂര്യോദയത്തിന്നുമുമ്പ് ഇരുളടഞ്ഞതായിരിയ്ക്കുമല്ലോ. അമൃതന്‍–മരണമിലാത്ത ദേവന്മാര്‍. മർത്ത്യൻ–മരണമുള്ള മനുഷ്യർ. തൃക്കണ്‍പാർത്തുകൊണ്ടു–പ്രകാശിപ്പിച്ചുകൊണ്ടു.
[3] ചായ്പ്–ആകാശത്തിന്റെ അററം.
[4] കുററികൾ–തേരിന്നു പൂട്ടിയ കുതിരകളുടെ കഴുത്തിനിരുവശവും നിയന്ത്രണത്തിന്നായി ഇടുന്നവ.
[5] ശ്യാവങ്ങൾ–സൂര്യാശ്വങ്ങളുടെ പേര്‍. ജനങ്ങൾ–ജനിയ്ക്കുന്നവ, പ്രാണികൾ. പ്രജകൾ–മനുഷ്യര്‍. സവിതാവ്–പ്രേരകനായ സൂര്യൻ.
[6] രണ്ടെണ്ണം–ദ്യോവും ഭൂവും. ഒന്നു–നടുവിലെ അന്തരിക്ഷലോകം.മരിച്ചവര്‍ അന്തരിക്ഷമാർഗ്ഗത്തിലൂടെയത്രേ, യമലോകത്തിലെയ്ക്കു പോകുന്നത്. അമൃതങ്ങൾ–ചന്ദ്രനക്ഷത്രാദിജ്യോതിസ്സുകൾ. ആണി–അച്ചുതണ്ടുകുററി. അത്–സവിതൃസ്വരൂപം. ആരുമില്ല, അറിഞ്ഞവൻ.
[7] സുഖേന എത്തിയ്ക്കുന്നതും–വെളിച്ചം വീശുന്നതുകൊണ്ട്, ആളുകൾക്കു നിര്‍ബാധം നടക്കാം. ആ–താദൃശരശ്മിയുള്ള. സവിതവിന്റെ കിരണം രാത്രിയില്‍ എവിടെ വ്യാപിയ്ക്കുന്നു എന്ന് ആർക്കും അറിഞ്ഞുകൂടാ.
[8] സിന്ധുക്കൾ = നദികൾ,സമുദ്രങ്ങൾ,സുവർണ്ണനേത്രൻ = സ്വർണ്ണമയങ്ങളായ, നല്ല നിറമുള്ളവയായ, കണ്ണുകളോടു കൂടിയവൻ. ഹോതാവിന്നായി–യജമാനന്നു കൊടുക്കാൻ.
[9] സ്വർണ്ണപാണി–സ്വർണ്ണഭൂഷിതകരൻ; അല്ലെങ്കില്‍, യജമാനർക്കു കൊടുക്കാൻ കനകം കയ്യിലെടുത്തവന്‍. സൂര്യങ്കൽ–സവിതാവും സൂര്യനും ഒന്നുതന്നെ. മൂത്തിഭേദമനുസരിച്ചാണ്, രണ്ടാക്കപ്പെട്ടിരിയ്ക്കുന്നത്.
[10] ശരിയ്ക്കു–വെളിച്ചം പരത്തുന്നതിനാല്‍. ഇങ്ങോട്ട്–യജനസ്ഥലത്തെയ്ക്ക്. യാതുധാനര്‍ = രാക്ഷസര്‍.
[11] അധികം–ഞങ്ങളെപ്പറ്റി മതിപ്പുണ്ടാകത്തക്കവണ്ണം.