ഘോരന്റെ മകന്‍ കണ്വന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; അഗ്നി ദേവത. (മാകന്ദമഞ്ജരി)
മേവുന്ന നിങ്ങൾക്കായ്,സ്സൂക്തം ചൊല്ലി,
അന്യരും വാഴ്ത്തും മഹാനാകുമഗ്നിയോ–
ടന്യൂനം യാചിച്ചുകൊൾവൂ ഞങ്ങൾ. 1
പ്പൂജിയ്ക്കാം, നിന്നെ ഹവിസ്സാലെങ്ങൾ;
ഇന്നിതിലെങ്ങളെപ്പാലിച്ചരുളേണ–
മന്നദാതാവേ, കനിഞ്ഞു ഭവാന്‍! 2
ഹോതാവാം നിന്നെ വരിപ്പൂ ഞങ്ങൾ.
നാനാഗതികള്‍, മഹാനാം നിന്‍ ദീപ്തികൾ:
വാനത്തുമെത്തുന്നൂ, നിൻകതിര്‍കൾ. 3
വർദ്ധിതൻ, പണ്ടേ തദ്ദൂദനാം നീ;
അത്രഭവാനെ യജിയ്ക്കുന്ന മർത്ത്യങ്ക–
ലെത്തിപ്പൂ, നീയഗ്നേ, വിത്തമെല്ലാം! 4
ഹോതാവാം ദൂതനാണഗ്നേ, ഭവാൻ;
ചേര്‍ന്നിരിയ്ക്കുന്നു ഭവാങ്കലേ, ദേവകൾ
ചെയ്ത നിരത്യയകർമ്മമെല്ലാം! 5
ധന്യയുവതമനാകുമഗ്നേ;
ഇന്നും യജിയ്ക്ക നീ നാളെയു,മെങ്ങളില്‍
നന്ദിച്ചു,ദ്വീര്യരാം ദേവന്മാരെ 6
താണുപതിഞ്ഞുപാസിച്ചു മർത്ത്യൻ
സപ്തവഷട്കാരംകൊണ്ടുജ്ജ്വലിപ്പിപ്പു,
ശത്രുവർഗ്ഗത്തെക്കടപ്പാനഗ്നേ! 7
ക്ഷത്തെപ്പരത്തിനാരല്ലോ, പാർപ്പാൻ;
പെയ്യുകാ,ഹൂതൻ നീ വിത്തങ്ങൾ കണ്വങ്കല്‍,–
പ്പൈപ്പോരില്‍ക്കൂററിടുമശ്വംപോലെ! 8
കത്തുക, ദേവരില്‍ക്കൂറേറും നീ;
പാറിയ്ക്ക, ചാരുവാം ധൂമത്തെ പ്രാശസ്ത്യം
ചേരും മഖാര്‍നാമഗ്നേ, ഭവാൻ! 9
പ്പാവക, സംപൂജ്യനായ നിന്നെ;
വന്ദ്യാതിഥ്യന്വിതൻ വിത്താർത്ഥി കണ്വനു;-
മിന്ദ്രനു;-മന്യരാം സ്തോതാക്കളും. 10
നാര്യാതിഥ്യന്വിതനായ കണ്വന്‍,
കത്തിജ്ജ്വലിപ്പിതാ,യഗ്നിതൻ രശ്മികൾ;
വർദ്ധിപ്പിപ്പുതാകീ,യൃക്കവനെ! 11
യുമ്പരായ് ക്കൂട്ടുകെട്ടുണ്ടല്ലോ തേ;
ചൊല്ക്കൊണ്ട ചോറിന്റെ രാജാവാകുന്നു നീ;-
യഗ്ര്യൻ നീയെങ്ങൾക്കു നല്ക സൌഖ്യം! 12
നിന്നു നീ,യാദിത്യദേവൻപോലെ:
പൊങ്ങിനിന്നന്നങ്ങൾ നല്കാന്‍ വിളിയ്ക്കുന്നൂ
ഞങ്ങളും, നൈതേയ്ക്കും കർമ്മികളും. 13
യെങ്ങളെ; നീറ്റുക തിനികളെ;
ജീവിപ്പാൻ, സാധിപ്പാൻ, പൊങ്ങിയ്ക്കുകെങ്ങളെ;–
ദ്ദേവരിലെത്തിയ്ക്കുക,സ്മദ്ധനം. 14
രക്ഷിയ്ക്ക, ദുഷ്പിശുക്കങ്കൽനിന്നും;
രക്ഷിയ്ക്ക, ഹിംസ്ര–ജിഘാംസുക്കളില്‍നിന്നു,–
മക്ഷീണദീധിതേ, സദ്യുവാവേ! 15
വല്ലാതെ ഞങ്ങളെ ദ്രോഹിപ്പോനും
ശസ്ത്രങ്ങൾകൊണ്ടു ചടപ്പിയ്ക്കുവോനുമാം
ശത്രു ചെറ്റാളായ് വരൊല്ലെങ്ങളില്‍! 16
മഗ്നി കണ്വന്നു സൌഭാഗ്യം നല്കി;
അഗ്നി രക്ഷിച്ചു സഖാക്കളെ,ദ്ദാനത്താ–
ലഗ്ര്യാതിഥ്യാഢ്യനെ, സ്തോതാവെയും! 17
മുഗ്രദേവ–യദു–തുർവശരെ;
ശ്രീനവവാസ്തു–തുർവീതി–ബൃഹദ്രഥ-
ന്മാരെയിങ്ങെത്തിയ്ക്കുക,ച്ചോരഘ്നൻ! 18
സ്ഥാനത്തു വാഴിച്ചാനഗ്നേ, മനു;
കത്തിജ്ജ്വലിച്ചു കണ്വങ്കൽ മഖോത്ഥനായ്,
മർത്ത്യര്‍ വണങ്ങും നീ തർപ്പണത്താൽ. 19
ളു,ഗ്രങ്ങളേ,വർക്കുമജ്ഞേയങ്ങൾ;
നീറാക്കുകെന്നെന്നും, കെല്പൂററ രാക്ഷസ–
ന്മാരെയും തിന്മന്മാരേയുമെല്ലാം! 20
[1] ദേവരെത്തേടുന്ന (ദേവന്മാരെ യജ്ഞത്തില്‍ വരുത്താനാഗ്രഹിയ്ക്കുന്ന) ഭൂരിപ്രജകളായ്മേവുന്ന (വളരെ ആളുകളില്‍ പെട്ടവരായ) നിങ്ങൾക്കു (ഋത്വിഗ്യജന്മാനന്മാർക്കു)വേണ്ടി. അന്യൂനം–പ്രകർഷേണ.
[2] ലോകര്‍–അനുഷ്ഠാതാക്കൾ. കരുത്തേറ്റും (ബലവർദ്ധനനായ) അഗ്നിയെ എടുത്തു–യഥാസ്ഥാനം വെച്ചു ജ്വലിപ്പിച്ചു ബാക്കി പ്രത്യക്ഷം: നിന്നെ–അയെ. ഇതില്‍–യജ്ഞത്തില്‍.
[3] ദൂതൻ–ദേവന്മാരുടെ ദൂതൻ. സർവവിജ്ഞാനന്‍ = സർവജ്ഞന്‍. വരിപ്പു–യാഗനിർവഹണത്തിന്ന്. നാനാഗതികള്‍ = നാനാപ്രകാരേണ ചരിയ്ക്കുന്നവ. ദീപ്തികൾ = ജ്വാലകൾ. കതിര്‍കൾ = രശ്മികൾ.
[4] വർദ്ധിതന്‍–വളര്‍ത്തപ്പെട്ടവൻ, ജ്വലിപ്പിയ്ക്കപ്പെട്ടവൻ. തദ്ദൂതൻ-അവരുടെ ദൂതന്‍. അത്രഭവാൻ–ഇവിടുന്ന്, അങ്ങ്.
[5] പ്രജാഗൃഹം–അനുഷ്ഠാതാക്കളുടെ ഗൃഹം. നിരത്യയം = ശാശ്വതം.
[6] ധന്യയുവതമൻ = സൌഭാഗ്യവാനും അതിയുവാവുമായിട്ടുള്ളവന്‍, ഉദ്വീര്യർ = വീര്യമേറിയവര്‍.
[7] താനേ–പരാപേക്ഷയില്ലാതെ, സ്വതവേ. ഇങ്ങനെ–ഹവിസ്സർപ്പിച്ചും മറ്റും. ശത്രുവർഗ്ഗത്തെക്കടപ്പാൻ–അങ്ങയെ ആരാധിയ്ക്കുന്നവൻ ശത്രുക്കളെ ജയിക്കും.
[8] വൃത്രനെ–ദേവകൾ ത്വത്സാഹായ്യത്താൽ പോരില്‍ വെന്ന്. പാർപ്പാന്‍–പ്രാണികൾക്കു വസിപ്പാൻ. ആഹൂതൻ = വിളിയ്ക്ക(ആവാഹിയ്ക്ക)പ്പെട്ടവൻ. കണ്വങ്കൽ–എങ്കൽ. പൈപ്പോരിൽ–പൈക്കളെ വീണ്ടെടുക്കാനുള്ള യുദ്ധത്തിൽ. കൂറ്റിടും(ശബ്ദിയ്ക്കുന്ന) അശ്വം എങ്ങനെ അഭീഷ്ടം സാധിയ്ക്കുമോ, അങ്ങനെ അങ്ങ് എന്റെ അഭീഷ്ടം സാധിപ്പിയ്ക്കുക.
[9] ഇങ്ങ്–ദർഭയില്‍. പ്രാശസ്ത്യം–മേന്മ. മഖാര്‍ഹൻ = യജനീയന്‍.
[10] വന്ദ്യാതിഥ്യന്വിതൻ = വന്ദ്യരായ അതിഥികളോടുകൂടിയവന്‍. കൈക്കൊണ്ടു എന്ന ക്രിയാപദം ഉത്തരാർദ്ധത്തിലും എടുക്കണം.
[11] ആഹരിച്ച് = കൊണ്ടുവന്ന്. ആളിച്ചാൻ = ഉജ്ജ്വലിപ്പിച്ചാന്‍. ആര്യാതിഥ്യന്വിതന്‍–പൂജ്യനായ അതിഥികളോടു കൂടിയവന്‍. ഈ ഋക്ക്–ഞങ്ങളുടെ സ്തുതിഗാഥ. അവനെ–അഗ്നിയെ. വര്‍ദ്ധിപ്പിപ്പൂതാക–വദ്ധിപ്പിയ്ക്കുമാറാകട്ടെ.
[12] അന്നവാൻ = അന്നങ്ങളോടുകൂടിയവൻ. തേ = അങ്ങയ്ക്ക്. അഗ്ര്യന്‍– ഗുണങ്ങൾകൊണ്ടു മുമ്പൻ.
[13] നീ പൊങ്ങിനിന്നു ഞങ്ങൾക്ക് അന്നം തരാൻ, നിന്നെ ഞങ്ങളും, നൈ തേയ്ക്കും (യൂപത്തിന്മേല്‍ നെയ്യുതേയ്ക്കുന്ന) കർമ്മികളും (ഋത്വിക്കുകളും) വിളിയ്ക്കുന്നു. ഈ ഋക്കും അടുത്ത ഋക്കും യൂപത്തോടോ യൂപസ്ഥിതനായ അഗ്നിയോടോ ഉള്ളതാണ്.
[14] അംഹസ്സ് = പാപം. തീനികളെ നീറ്റുക–എന്തും തിന്നൊടുക്കുന്ന രാക്ഷസരെ ഭസ്മീകരിയ്ക്കുക. സാധിപ്പാന്‍–ലോകയാത്ര നിറവേറ്റാന്‍. പൊന്തിയ്ക്കുക = ഉന്നതരാക്കുക. അസ്മദ്ധനം (ഞങ്ങളുടെ ധനം, ഹവിസ്സ്) ദേവനിലെത്തിയ്ക്കുക (ദേവകൾക്കു കൊണ്ടുകൊടുക്കുക).
[15] രക്ഷസ്സ് = രാക്ഷസൻ. ദുഷ്പിശുക്കൻ = ദുഷ്ടനായ പിശുക്കന്‍. ഹിംസ്രജിഘാംസുക്കൾ = ഹിംസിയ്ക്കുന്നവരും, ഹനിയ്ക്കാനൊരുങ്ങുന്നവരും. അക്ഷീണദീധിതേ = മഹത്തായ ശോഭയുള്ളവനേ. സദ്യുവാവേ = നല്ല (ഏററവും) യുവാവായിരിയ്ക്കുന്നവനേ.
[16] തരാത്തോനെ–തരാനുള്ളതു (കടം) തരാതിരിയ്ക്കുന്നവനെ. തപ്താംശോ = ചുടുരശ്മികളുള്ളവനേ. ശസ്ത്രങ്ങൾ (ആയുധങ്ങൾ) കൊണ്ടു ചടപ്പിയ്ക്കുവോനും (പ്രഹരിയ്ക്കുന്നവനും) ആയ ശത്രു ഞങ്ങളില്‍ ആളായ് വരൊല്ല (ഞങ്ങളെ കഷ്ടപ്പെടുത്താന്‍ ശക്തനാകരുത്).
[17] അർത്ഥിച്ചൂ–കണ്വൻ യാചിച്ചു. സദ്വീര്യം = നല്ല വീര്യത്തോടുകൂടിയത്. സൌഭാഗ്യം–സമ്പത്തും മറ്റും. സഖാക്കൾ–ഞങ്ങളുടെ മിത്രങ്ങൾ. ദാനം–ധനാദികൾകൊടുക്കല്‍. അഗ്ര്യാതിഥ്യാഡ്യനെ–ശ്രേഷ്ഠരായ അതിഥികളോടുകൂടിയവനെ, ഋഷിയെ. സ്തോതാവ് = സ്തുതിയ്ക്കുന്നവൻ. യജമാനന്‍.
[18] അഗ്നിപാർശ്വസ്ഥര്‍ = അഗ്നിസമീപവര്‍ത്തികൾ. ഉഗ്രദേവന്‍, യദു, തുർവശന്‍, നവവാസ്തു, തുർവീതി, ബൃഹദ്രഥൻ എന്നിവര്‍ രാജർഷികളത്രേ. അച്ചോരഘ്നൻ–ചോരന്മാരെ ഹനിയ്ക്കുന്ന അഗ്നി.
[19] സ്ഥാനത്തു–യജ്ഞസ്ഥലത്ത്. കണ്വങ്കല്‍–കണ്വനായ എന്റെ അടുക്കല്‍. മഖോത്ഥൻ = യാഗംമൂലമുണ്ടായവൻ.
[20] തിന്മന്മാര്‍–വിശ്വഭക്ഷകര്‍.