ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; പൂഷാവ് ദേവത.
മാർഗ്ഗത്തില്‍നിന്നു വളരെ ദ്ദൂരത്താക്കേണമേ, ഭവാൻ! 3
[1] കൊണ്ടാക്കുക–അഭീഷ്ടസ്ഥാനം പ്രാപിപ്പിയ്ക്കുകു; അതിന്നു ഭവാന്‍ മുമ്പില്‍ നടന്നാലും. ജലദാത്മജ = മേഘത്തിന്റെ മകനേ.
[2] വഴി കാണിയ്ക്കില്‍–‘ഇതിലേ പോകാ’മെന്നു നിർദ്ദേശിച്ചാല്‍. അയാളെ (ആ വഞ്ചകനെ) അകറേറണം (വഴിയില്‍നിന്ന് ആട്ടിപ്പായിയ്ക്കണം).
[4] ഏതോ രണ്ടുനിലക്കള്ളന്‍–പ്രത്യക്ഷമായും പരോക്ഷമായും മോഷണം നടത്തുന്ന ആരാനും. കനല്‍മെയ്യില്‍–തീക്കനല്‍പോലെ അന്യരെ പൊള്ളിയ്ക്കുന്ന ദേഹത്തില്‍, ഉപദ്രവകരമായ ശരീരത്തില്‍.
[5] അച്ഛന്മാരെ–ഞങ്ങളുടെ പൂർവന്മാരെ.
[6] അങ്ങു ധനം തന്നാല്‍, ഞങ്ങൾ ദാനം വഴിപോലെ അനുഷ്ഠിയ്ക്കും.
[7] ഇതില്‍ക്കരുതല്‍ വേണമേ–ഇതില്‍ അങ്ങയ്ക്കു കരുതല്‍ (ശ്രദ്ധ, ആലോചന) ഉണ്ടാകണം.
[8] നല്ല പുല്ല്–നല്ല ഓഷധികൾ: ഞങ്ങൾക്കു വഴിയില്‍ പുതുചൂട് (മുമ്പനുഭവിച്ചിട്ടില്പാത്ത ക്ലേശമൊന്നും) ഉണ്ടാകരുത്.
[9] കൂട്ടുക–കൂടുതല്‍ (മറ്റഭീഷ്ടുങ്ങളും) തരിക. ആളാക–ഞങ്ങളെ അനുഗ്രഹിപ്പാന്‍ ശക്തനാവുക. നല്ല–ഞങ്ങൾക്കു നല്ലതൊക്കെ തരിക. മൂർച്ചവരുത്തുക–ഞങ്ങളെ ഉശിരുപിടിപ്പിയ്ക്കുക. നിറയ്ക്കുകെങ്ങടെ വയര്‍–ധാരാളം ആഹാരം ഞങ്ങൾക്കു തരിക.
[10] എങ്ങൾ പൂഷാവിനെ നിന്ദിയ്ക്കില്ല; നേരേമറിച്ചു, സ്തുതിയ്ക്കും. അദ്ദർശനീയനോട്–ദർശനീയ(സുന്ദര)നായ അദ്ദേഹത്തോട്.