ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; (ഒടുവിലെത്തേത് അനുഷ്ടപ്പ്). രുദ്രനും മിത്രാവരുണന്മാരും സോമനും ദേവതകൾ.
എന്നാ ഹൃദിസ്ഥനെപ്പറ്റിച്ചൊല്ലും, നാം സുഖദസ്തവം? 1
[1] ആ ഹൃദിസ്ഥനെപ്പററി–നമ്മുടെ ഹൃദയത്തിലിരിയ്ക്കുന്ന രുദ്രനെപ്പററി സുഖപ്രദമായ സ്തോത്രം നാം എന്നു ചൊല്ലം?
[2] പശുക്കൾ–മഹിഷാശ്വാദികൾ. കുഞ്ഞിനും–സന്തതിയ്ക്കും. രുദ്രിയം–രുദ്ര൯േറതായ മരുന്ന്.
[3] ഓർക്കുമാറാക–അനൻഗ്രാഹ്യരെന്നു ഗണിയ്ക്കട്ടെ.
[4] ഗാഥ = സ്തുതി. മേധം = യാഗം. സലിലഭേഷജന്‍ = സലിലം (ജലം) ആകുന്ന മരുന്നോടുകൂടിയവൻ. രുദ്രനാമാഭിമന്ത്രിതമായ ജലം രോഗശാന്തി വരുത്തുമത്രേ. ശംയു–ബൃഹസ്പതി.
[5] പൊന്നുപോലെ–എല്ലാവർക്കും സ്വർണ്ണംപോലെ പ്രിയപ്പെട്ട്. ശരണപ്രദന്‍–മനുഷ്യർക്കു പാർപ്പിടം നല്കുന്നവൻ. അദ്ദേഹം–രുദ്രന്‍.
[6] അവൻ–രുദ്രന്‍. മേഷി = പെണ്ണാട്. മേഷം = ആണാട്. ഇതൊക്കെ ജാത്യേകവചനമാകുന്നു.
[7] സോമൻ–ചന്ദ്രൻ. നിക്ഷേപിയ്ക്കുക–എന്നെയ്ക്കുമായി തരിക.
[8] സോമദ്വേഷികൾ = സോമനീരിനെ (യാഗത്തെ) ദ്വേഷിയ്ക്കുന്നവര്‍.
[9] അമർത്ത്യന്‍ = മരണരഹിതൻ. സൽപദം = ഉത്തമസ്ഥാനം. സ്വലോകരെ = സ്വന്തം പ്രജകളെ. യജ്ഞസ്ഥരാക്കണം–യാഗശാലയില്‍ നിർത്തണം. അവര്‍ (പ്രജകൾ) തേ (അങ്ങയ്ക്കു) ഭൂഷ (ഒരലങ്കാരം) ആണെന്നു കാണ്‍ക (അറിഞ്ഞാലും).