കണ്വപുത്രൻ പ്രസ്കണ്വൻ ഋഷി; ബൃഹതി ഛന്ദസ്സ്; അഗ്നി ദേവത. (കേക)
ന്നാ,തുംഗനികേതനോപേതമാം നാനാധനം
ഹോതാവിനേകാന്‍ കൊണ്ടുവരികിന്നമർത്ത്യ, നീ
പ്രാതരുത്ഥിതരായ ദേവന്മാരെയുമഗ്നേ! 1
നധ്വരങ്ങൾതന്‍ തൃത്തേരി;–ങ്ങനെയുള്ള ഭവാന്‍
അശ്വികളൊടുമുഷസ്സോടുമന്വിതനായി-
ട്ടച്ഛവീര്യമാമന്നം തന്നരുൾകെങ്ങൾക്കേറ്റം! 2
ഖ്യാതതേജസ്സും, ധൂമധ്വജനും, ഗൃഹദനും,
പ്രത്യുഷസ്സിങ്കൽ യജിപ്പോരുടെ യാഗങ്ങളില്‍
വർത്തിയ്ക്കുന്നവനുമാമഗ്നിയെ വരിയ്ക്ക നാം! 3
ദത്തഹവ്യരില്‍ പ്രീതൻ, ജാതവേദസ്സാമഗ്നി;
അത്തിരുവടിയെ ഞാനാസ്ഥയാ സ്തുതിയ്ക്കുന്നേന്‍:
പ്രത്യുഷസ്സിങ്കല്‍ദ്ദേവന്മാരിലെത്തുകദ്ദേഹം! 4
സാധുവാഹുതി കൈക്കൊണ്ടറിക സുയുവാവേ;
പ്രസ്കണ്വന്നുയിർക്കൊൾവാനാ,യുസ്സു വർദ്ധിപ്പിച്ചു,
സല്‍ക്കരിയ്ക്കയുംചെയ്ക ദിവ്യരാം ജനങ്ങളെ! 6
വിശ്വവേദസ്സാം ഹോതാവായ നീ പുരുഹൂത;
അബ്ഭവാനഗ്നേ വരുത്തീടണമിവിടത്തില്‍,
ക്ഷിപ്രമുന്നതജ്ഞാനന്മാരായ ദേവന്മാരെ: 7
ന്നിവരെ വരുത്തുക, പുലര്‍വേളകൾതോറും;
സോമനീര്‍ പിഴിഞ്ഞുവെച്ചുജ്ജ്വപലിപ്പിയ്ക്കുന്നുണ്ടു,
ഹേ മഹായജ്ഞ. ഹവിർവാഹന, നിന്നെക്കണ്വര്‍. 8
നാഥനായരുളുന്ന നിന്തിരുവടിയഗ്നേ;
എത്തിയ്ക്കുകിഹ സോമപാനത്തിന്നു,ഷസ്സിങ്കല്‍
നിദ്ര വിട്ട,രുണനെദ്ദർശിച്ച ദേവന്മാരെ! 9
വിജ്വലിച്ചരുളുന്നൂ മുൻപുലരികൾ നോക്കി;
ഗ്രാമത്തെയെല്ലാം രക്ഷിയ്ക്കുന്നു നിന്തിരുവടി,-
യീ മനുഷ്യർക്കു ഹിതൻ, യജ്ഞത്തില്‍പ്പുരോഹിതൻ.10
നൃതുക്കൾതോറും ഹോമകാരി, നീയഗ്നേ, ദേവ;
പ്രതിഷ്ഠിഷ്ക്കട്ടേ മനുപോലെങ്ങള,മർത്ത്യനും
പ്രകൃഷ്ടവിജ്ഞാനനും ദൂതനുമാകും നിന്നെ! 11
മധ്യവർത്തിയായ് ദ്ദേവദൂത്യത്തെ വഹിയ്ക്കുമ്പോൾ
പരിഭ്രാജിയ്ക്കുന്നൂ നിന്‍ജ്വാലകളഗ്നേ, പാര-
മിരമ്പും സമുദ്രത്തിൻ തിരമാലകൾപോലേ. 12
ത്തിവിടുത്തോടൊന്നിയ്ക്കും വഹ്നിദേവരോടൊപ്പം
അധ്വരത്തിന്നായ് വന്നു ദർഭയിലിരിയ്ക്കട്ടേ,
മിത്രന,ര്യമാവ,ഹര്‍മ്മുഖഗാമികൾ മററും! 13
സത്യവർദ്ധകരുമാം സദ്ദാനര്‍ മരുത്തുക്കൾ;
സോമനീര്‍ നുകരട്ടേ വരുണന്‍ ധൃതകർമ്മ–
സ്തോമനാ,യുഷസ്സോടുമശ്വികളൊടുമൊപ്പം! 14
[1] ജാതവേദസ്സ് = ജനിച്ചവയെ (ജഗത്തിനെയെല്ലാം) അറിയുന്നവന്‍; അഗ്നിപര്യായങ്ങളിലൊന്ന്. പുലര്‍വേള = ഉഷസ്സ്. ആതുംഗനികേതനോപേതം = ഉയർന്ന (മികച്ച) പാർപ്പിടത്തോടുകൂടിയത്. ഹോതാവ്–യജമാനന്‍. പ്രാതരുത്ഥിതര്‍ = പ്രഭാതത്തില്‍ ഉണർന്നെണീറ്റവര്‍. ദേവന്മാരെയും കൊണ്ടുവരിക.
[2] നിഷേവിതൻ–ലോകരാല്‍ സേവിയ്ക്കപ്പെട്ടവൻ. ദൂതൻ–ദേവകളുടെ ദൂതൻ. അധ്വരങ്ങൾതൻ തൃത്തേർ–യാഗഹവിസ്സിനെ വഹിച്ചുകൊണ്ടുപോയി ദേവകൾക്കു കൊടുക്കുന്ന പള്ളിത്തേർ. അച്ഛവീര്യം = നിർമ്മലമായ വീര്യത്തോടുകൂടിയത്.
[3] ഖ്യാതതേജസ്സ് = പ്രസിദ്ധമായ തേജസ്സോടുകൂടിയവന്‍. ധൂമധ്വജൻ = പുകയാകുന്ന കൊടിമരത്തോടുകൂടിയവൻ. ഗൃഹദന്‍ = പാർപ്പിടം കൊടുക്കുന്നവന്‍. വരിയ്ക്ക–രക്ഷിതാവായി വരിയ്ക്കുക; രക്ഷിയ്ക്കേണമേ എന്നു പ്രാർത്ഥിയ്ക്കുക.
[4] യുവതമന്‍ = ഏററവും യുവാവ്. ഹോമാധാരം = ഹോമത്തിന്റെ സ്ഥാനം. ദത്തഹവ്യർ = ഹവിസ്സു കൊടുത്തവർ, യജമാനർ. അദ്ദേഹം പ്രത്യുഷസ്സിങ്കൽ (പ്രഭാതത്തില്‍) ദേവന്മാരിലെത്തുക; ദേവന്മാരുടെ അടുക്കല്‍ ചെന്ന്, അവരെ ഇവിടെ കൊണ്ടുവരുമാറാകട്ടെ.
[5] മേധാർഹ = യജനീയ. മൃതിഹീന = മരണരഹിത. ഹവ്യവാഹ = ഹവിസ്സിനെ വഹിയ്ക്കുന്നവനേ. വിശ്വത്രാതാവേ = സർവജഗദ്രക്ഷക. സുയജ്വാവ് = നല്ല യജ്വാവ്.
[6] മാദകജ്വാലന്‍ = മത്തുപിടിപ്പിയ്ക്കുന്ന ജ്വാലകളോടുകൂടിയവന്‍. സ്തോതാവിന്നായി–യജമാനന്നുവേണ്ടി. പ്രശംസ്യൻ = സ്തുത്യൻ. സാധു = വഴിപോലെ. അറിക–ഞങ്ങളുടെ അഭിലാഷം ഗ്രഹിയ്ക്കുക. ദിവ്യരാം ജനങ്ങളെ–ദേവകളുടെ ആളുകളെ.
[7] വിശ്വവേദസ്സ് = സർവജ്ഞൻ. പുരുഹൂത–വളരെപ്പേരാല്‍ വിളിയ്ക്കുപ്പെട്ടവനേ.
[8] മഹായജ്ഞ = മഹത്തായ യജ്ഞത്തോടുകൂടിയവനേ. ആഹവനീയാഗ്നിയോടു പറയുന്നതാണിത്.
[9] നാഥന്‍ = രക്ഷിതാവ്. അരുണൻ = സൂര്യന്‍.
[10] വിശ്വദർശനീയൻ = എല്ലാവർക്കും കാണാവുന്നവൻ. മുന്‍പുലരികൾ നോക്കി–കഴിഞ്ഞുപോയ പ്രഭാതങ്ങളിലെന്നപോലെ. ഈ മനുഷ്യര്‍ = ഋത്വിക്കുകളും യജമാനനും. പുരോഹിതൻ–വേദിയുടെ കിഴക്കുവശത്തു സ്ഥാപിതൻ.
[11] ക്രതുസാധകന്‍ = യജ്ഞനിഷ്പാദകൻ. ഹോമകാരി = ഹോമം ചെയ്യുന്നവൻ. മനുപോലെ–മനു പ്രതിഷ്ഠിയ്ക്കാറുള്ളതുപോലെ.
[12] മിത്രപൂജകൻ = സ്നേഹിതന്മാരെ സല്‍ക്കരിയ്ക്കുന്നവന്‍. മധ്യവർത്തിയായ് = യജനമധ്യത്തില്‍ സ്ഥിതിചെയ്ത്. ദേവദൂത്യത്തെ വഹിയ്ക്കുമ്പോൾ–ഹവിസ്സു ദേവന്മാർക്കു കൊടുക്കാൻ ഏറ്റുവാങ്ങുമ്പോൾ. പരിഭ്രാജിയ്ക്കുന്നൂ–മിന്നിത്തിളങ്ങുന്നു.
[13] കേൾ–ഞങ്ങൾ പറയുന്നത്. ഇവിടുത്തോടൊന്നിയ്ക്കും–ആഹവനീയാഗ്നിയായ അങ്ങയുടെകൂടെപ്പോരുന്ന. വഹ്നിദേവര്‍–മറ്റഗ്നികൾ. അഹര്‍മ്മുഖഗാമികൾ = പ്രഭാതത്തില്‍ (യാഗസ്ഥലത്തെയ്ക്കു) ഗമിയ്ക്കുന്നവർ.
[14] സദ്ദാനര്‍ = നല്ല ദാനത്തോടുകൂടിയവര്‍; ഫലം വഴിപോലെ നല്കന്നവര്‍. ധൃതകർമ്മസ്തോമനായ് = കർമ്മസമൂഹത്തെ കൈക്കൊണ്ട്.