ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്രനെപ്പറ്റി മികവില്‍, സ്തോമം ചൊല്ലും സഖാക്കളേ- 1
ഇന്ദ്രനെപ്പറ്റിയെപ്പേരുംകൂടി,സ്സോമം പിഴിഞ്ഞിഹ! 2
അടുക്കുകില്ലടരിലാ,യിന്ദ്രന്നായിട്ടു പാടുവിൻ!4
ചെന്നെത്തുമേ, നീര്‍ നുകരുന്നവങ്കലമറേത്തിനായ്! 5
തല്‍ക്ഷണേ വൃദ്ധനായ്ത്തീർന്നൂ ഭവാനിന്ദ്ര, ശുഭക്രതോ! 6
നിങ്കല്‍പ്പൂകി പ്രചേതസ്സാം നിനക്കേകേണമേ സുഖം! 7
അമ്മട്ടസ്മല്‍സ്തവത്താലും പ്രീതനാക, ശതക്രതോ! 8
ഈയൊരായിരമാമന്നം, സർവപൌരുഷദായകം! 9
അകറ്റുകിന്ദ്ര, നുത്യർഹ, വധത്തെശ്ശക്തനാം ഭവാന്‍! 10
[1] സ്തോമം–സ്തോത്രം. സഖാക്കൾ–ഋത്വിക്കുകൾ.
[2] ഇഹ–ഈ യജ്ഞത്തില്‍. പാടുവിൻ എന്ന ക്രിയാപദം അധ്യാഹരിയ്ക്കണം.
[3] അവനേ-അവൻ (ഇന്ദ്രൻ) തന്നെ. യോഗം–അലബ്ധലാഭം. ബുദ്ധി-ജ്ഞാനം.
[5] നീര്‍–സോമരസം. നുകരുന്നവങ്കല്‍, ഇന്ദ്രന്റെ അടുക്കല്‍. അമറേത്ത്–ഭോജനം; ‘ആചാര’ഭാഷ.
[6] മൂപ്പു്–ദേവകളില്‍ കാരണവസ്ഥാനം. വൃദ്ധൻ–ഉത്സാഹം വർദ്ധിച്ചവൻ. ക്രതുശബ്ദത്തിന്നു കർമ്മമെന്നും ബുദ്ധിയെന്നും അർത്ഥമുണ്ട്.
[7] വ്യാപ്തങ്ങൾ–മൂന്നു സവനങ്ങളിലും ചേർന്നിരിയ്ക്കുന്നവ. ഇന്ദ്രനേ–ഹേ ഇന്ദ്ര. പ്രചേതസ്സ്–മികച്ച ജ്ഞാനമുള്ളവൻ.
[8] പ്രീതന്‍ എന്ന പദം രണ്ടാംപാദത്തിലുമെടുക്കണം.
[9] സർവപൌരുഷദായകം = എല്ലാപ്പൌരുഷങ്ങളേയും കൊടുക്കുന്നത്; അന്നത്തിന്റെ (ഹവിസ്സിന്റെ) വിശേഷണം.
[10] നുത്യർഹ = സ്തുത്യ. വധത്തെ–ഞങ്ങളില്‍ പ്രയോഗിയ്ക്കപ്പെടുന്ന ഹിംസയെ. ശക്തൻ-കഴിവുള്ളവൻ.