ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രനും മരുത്തുക്കളും ദേവതകൾ.
ചേർന്നിട്ടല്ലോ വീണ്ടെടുത്തൂ, ഗുഹയില്‍പ്പെട്ട ഗോക്കളെ. 5
വരികി;–ങ്ങുണ്ടു പാടുന്നൂ പരിതോവ്യാപ്തമേ, സ്തുതി. 9
ഇരക്കുന്ന നമുക്കിന്ദ്രൻ കല്പിച്ചേകേണമേ ധനം! 10
[1] അവൻ (ഇന്ദ്രൻ) ത്രിലോകവാസികളാല്‍ യജ്ഞങ്ങളിലൊക്കെ സൂര്യനും അഗ്നിയും വായുവുമാകുന്ന ദേവതകളാക്കപ്പെടുന്നു; ഈ മൂന്നു രൂപങ്ങളിലും വർത്തിയ്ക്കുന്നത്, ഇന്ദ്രൻ തന്നെ.
[2] പൂട്ടുന്നൂ–കർത്താവു, സാരഥി. രമ്യധീരർ = രമ്യരും നിർഭയരും. തന്നാൾക്കാരെ–തേരില്‍ക്കേറുന്ന ഇന്ദ്ര–സൂതാദികളെ. ശോണഹയങ്ങൾതുടുത്ത കുതിരകൾ.
[3] സൂര്യരൂപനായ ഇന്ദ്രനോടു പറയുന്നു: മരിച്ച–അസ്തമയത്തെ മരണമാക്കി കല്പിച്ചിരിയ്ക്കുന്നു; ഉദയത്തെ ജനനമായും.
[4] ഇതു മരുത്തുക്കളെ കുറിച്ചുള്ളതാണ്: യജ്ഞാർഹപ്പേര്‍ വഹിപ്പവര്‍–യജ്ഞങ്ങളില്‍ ജപിയ്ക്കേണ്ടുന്ന പേരുകളുള്ള മരുത്തുക്കൾ. വാരിയെ ( = വെള്ളത്തെ) ഗർഭവാസത്തിലേർപ്പെടുത്തുന്നു. (മേഘങ്ങളുടെ ഉള്ളില്‍ നിറയ്ക്കുന്നു); അങ്ങിനെ, ലോകത്തില്‍ ഭക്ഷ്യോല്‍പാദനത്തിന്നു തുടർന്നേ (ആണ്ടുതോറും) മഴ പെയ്യിയ്ക്കുന്നു.
[5] വീശുവോര്‍–മരുത്തുക്കൾ. ഗുഹയില്‍പ്പെട്ട ഗോക്കളെ–പണികൾ എന്ന അസുരന്മാര്‍ ദേവലോകത്തുനിന്നു ഗോക്കളെ അപഹരിച്ച്, ഒരു ഗുഹയിൽ കൊണ്ടുനിർത്തിപോല്‍.
[6] മതിമാനെ (മനനശീലനായ ഇന്ദ്രനെ) എന്നപോലെ മരുത്തുക്കളേയും സ്തോതാക്കൾ (യജ്ഞങ്ങളില്‍ സ്തുതി പാടുന്നവർ) വാഴ്ത്തുന്നു. പ്രഖ്യാപകധനാഢ്യര്‍–സ്വമഹിമയെ പ്രഖ്യാപിയ്ക്കുന്ന (വെളിപ്പെടുത്തുന്ന) ധനശക്തിയുള്ളവര്‍;മരുത്തുക്കൾ.
[7] നിങ്ങളെ–മരുത്തുക്കളെ. ഇരുവരും–രണ്ടുകൂട്ടരും, ഇന്ദ്രനും നിങ്ങളും.
[8] ഞങ്ങളുടെ ഈ യജ്ഞം ഇന്ദ്രന്നും മരുദ്ഗണത്തിന്നുമുള്ളതാണ്. ഗണം = മരുത്സമൂഹം.
[9] പരിതോവ്യാപ്തമേ–ചുറ്റും വ്യാപിച്ചിരിയ്ക്കുന്ന മരുദ്ഗണമേ. സ്തുതി–നിന്നെപ്പറ്റി ഋത്വിക്ക് സ്തോത്രം പാടുന്നു.
[10] നിന്നുതാന്‍ = നിന്നോ.