ഋഷിച്ഛന്ദോ ദേവതകൾ മുമ്പേത്തവ.
മന്ത്രത്താലും സ്തുതിച്ചാര,ങ്ങന്യരിന്ദ്രനെ വാണിയാല്‍. 1
എങ്ങും നടത്തുവോനിന്ദ്രൻ; ഇന്ദ്രന്‍ വജ്രി ഹിരണ്മയന്‍. 2
കല്പിച്ചുനിർത്തീ മേഘത്തില്‍ജ്ജലത്തെയവിടുന്നുതാൻ. 3
വിളിയ്ക്കാം ഞങ്ങള;–വിടുന്നേറെ നോക്കട്ടെ നമ്മളെ! 10
[1] ഗായകര്‍ = ഉദ്ഗാതാക്കൾ. ബൃഹത്ത്–തന്നാമകമായ സാമം; സാമവേദികൾ സാമം പാടി. അർച്ചകര്‍ = ഹോതാക്കൾ ഋങ്മന്ത്രം ചൊല്ലി. അന്യര്‍ വാണിയാല്‍ (യജുർവാക്യങ്ങൾകൊണ്ടു) സ്തുതിച്ചു. അങ്ങ്–യാഗശാലയില്‍.
[2] വിളിച്ചാല്‍പ്പൂട്ടിനില്ക്കുന്ന–സാരഥിയും മറ്റും വേണ്ടാ; സ്വയം രഥബദ്ധരായി നിന്നുകൊള്ളും. വജ്രി = വജ്രമെന്ന ആയുധമുള്ളവൻ. ഹിരണ്മയന്‍ = സ്വർണ്ണമയന്‍; സ്വർണ്ണാഭരണഭൂഷിതൻ.
[3] കാഴ്ചയ്ക്കായ്–പ്രാണികൾക്കു ദർശനശക്തിയുണ്ടാകാന്‍. ദ്യോവ് = ആകാശം.
[4] ദുർദ്ധര്‍ഷന്‍-ആക്രമിയ്ക്കപ്പെടാവല്ലാത്തവന്‍. പരിരക്ഷ–രക്ഷണോപായം, രക്ഷാനിര.
[5] ഇണങ്ങിനിന്നു–നാം ഒത്തൊരുമിച്ച്. വമ്പിച്ച സമ്പത്തിനും അല്പ സമ്പത്തിന്നും (അതു തരാന്‍).
[6] വൃഷാവ് = വൃഷ്ടിപ്രവർത്തകൻ. സർവാഭീഷ്ടസഹപ്രദ = എല്ലാ അഭീഷ്ടങ്ങളെയും ഒന്നിച്ചു നല്കുന്നവനേ. ഞങ്ങളോടില്ലെന്നോതാത്തോനേ–ഞങ്ങൾക്ക് എന്തും തരുന്നവനേ. മേഘമിതിനെ തുറക്ക–മഴ പെയ്യിച്ചാലും.
[7] മറ്റുള്ളോരെ(അന്യദേവന്മാരെ)ക്കുറിച്ചുള്ള സ്തുതിയൊന്നും ഇന്ദ്രന്നനുരൂപമായ സ്തുതിയാവില്ല: അവരിലൊക്കെ മീതെയാണ്, ഇന്ദ്രന്‍.
[8] വന്നുചേരുന്നു–മനുഷ്യരെ അനുഗ്രഹിപ്പാന്‍ വന്നെത്തുന്നു.
[9] ഒരേ ഇന്ദ്രനാണ്, മനുഷ്യർക്കും ധനത്തിനും ഭരണകർത്താവ്; അദ്ദേഹം തന്നെ, പഞ്ചഭൂവാസികൾക്കും (ഭൂമിയിലെ അഞ്ചുവർഗ്ഗങ്ങൾക്കും) ഉടയവന്‍.
[10] ഋത്വിഗ്യജമാനരോട്: ഏറെ നോക്കട്ടെ–അധികം അനുഗ്രഹിയ്ക്കട്ടെ.