ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
കോരിച്ചൊരിഞ്ഞരുൾക നീയിന്ദ്ര, സംരക്ഷണത്തിനായ്: 1
ഭവാനാല്‍പ്പാലിതന്മാരാം ഞങ്ങൾക്കശ്വത്തിനാലുമേ! 2
കടുത്ത വജ്രം കൈക്കൊണ്ടു ജയിയ്ക്കാവൂ, രിപുക്കളെ!3
എന്നിട്ടു തീരെത്തോല്പിച്ചുവിടാവൂ ശത്രുസേനയെ! 4
വാനിടംപോലെ വിസ്തീർണ്ണമാകയും ചെയ്ക, തല്‍ബലം! 5
മേധാഡ്യർ സന്തതിയ്ക്കായോ സ്തുതിച്ചാല്‍ക്കൈവരും ഫലം. 6
വേലിയേറുന്നു; ചേരുന്നു വെള്ളം പെരുതു വായയില്‍! 7
ഗോപ്രദം യജമാനന്നു, പഴക്കൊമ്പെന്നപോലവേ! 8
എന്നെപ്പോലുള്ള ഹോതാവിന്നപ്പൊഴേ രക്ഷയായ്വരും! 9
ഇന്ദ്രന്നു സോമപാനത്തിന്ന,വങ്കല്‍ സ്തോമമുക്ഥവും! 10
[1] ധനമുണ്ടായാല്‍, ശൂരരായ ഭടരേയും മറ്റും ഏർപ്പെടുത്തി ശത്രുക്കളെ ജയിയ്ക്കാമല്ലോ. അരുൾക = തരിക.
[2] ഇടിച്ചു–മുഷ്ടിപ്രഹരംചെയ്യുന്ന കാലാൾപ്പടകൊണ്ടും കുതിരപ്പടകൊണ്ടും മാററരെ (ശത്രുക്കളെ) തടയാം.
[5] വജ്രിയ്ക്കു (വജ്രായുധനായ ഇന്ദ്രന്നു) മേന്മകൾ ( = ഉന്നതികൾ, മഹത്ത്വങ്ങൾ) നില്ക്ക–നിലനില്ക്കട്ടെ. ചെയ്ക–ചെയ്യട്ടെ. തല്‍ബലം-അവന്റെ (ഇന്ദ്രന്‍റെ) ബലം (സൈന്യം).
[6] സ്തുതിച്ചാല്‍–ഇന്ദ്രനെ.
[7] വാരാശി = സമുദ്രം. ഇന്ദ്രന്റെ സോമനീര്‍ക്കൊതി!
[8] തിരുനേർമൊഴി = സത്യമായ തിരുമൊഴി, അരുളപ്പാട്. ഗോപ്രദം = ഗോക്കളെ കൊടുക്കുന്നത്. പഴങ്ങൾ നിറഞ്ഞ വൃക്ഷക്കൊമ്പ് എല്ലാവർക്കും മതിവരുത്തുമല്ലോ.
[9] അപ്പൊഴേ–കർമ്മാനുഷ്ഠാനസമയത്തുതന്നെ.
[10] ഇന്ദ്രനെ സോമപാനത്തിന്നായി സ്തോമം (സാമസ്തോത്രം) കൊണ്ടും, ഉക്ഥം (ഋക്സ്തോത്രം) കൊണ്ടും സ്തുതിയ്ക്കുന്നത് ഇമ്മട്ടിലുള്ളതാണ്. എമ്മട്ടില്‍? കാമ്യവും ശ്ലാഘാക്ഷരോചിതവും; ശ്ലാഘാക്ഷരോചിതം = ശ്ലാഘാർഹം.