ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
[1] വിധാതാവിന്റെ കാവ്യങ്ങളെ (മന്ത്രസ്തോത്രങ്ങളെ) സ്വാഭിമുഖങ്ങളാക്കുന്നു; അഗ്നിയെ എല്ലാവരും മന്ത്രസ്തോത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നു എന്നര്‍ത്ഥം. നല്കുന്ന–സ്താതോക്കൾക്കു കൊടുക്കുന്ന.
[2] നമ്മുടെ മകൻ–യജമാനന്മാർ അരണിമഥനംകൊണ്ട് ഉല്‍പാദിപ്പിച്ചവൻ; മകനെന്നപോലെ അരുമപ്പെട്ടവൻ. ഒടുക്കത്തെ–ഒടുവില്‍ ചെന്നൊളിച്ച.
[3] യജ്ഞാർഹങ്ങൾ–യജ്ഞത്തില്‍ പ്രയോഗിയ്ക്കാവുന്നവ.
[4] ചോദിച്ചുംകൊണ്ട്–അഗ്നി എവിടെ, എവിടെ? എന്ന്. നേര്‍പകുതിക്കാരൻ–ഇന്ദ്രൻ: എല്ലാദ്ദേവകളുടേയും പപ്പാതിയടങ്ങിയതത്രേ, ഇന്ദ്രന്റെ രൂപം.
[5] സഖാക്കൾ–ദേവന്മാർ. മെലിയുമാറ്–അനാഹാരാദിനിയമംമൂലം.
[6] ഇരുപത്തൊന്ന്–ഔപാസനാദികൾ ഏഴ്; അഗ്ന്യാധാനാദികൾ ഏഴ്; അഗ്നിഷ്ടോമാദികൾ ഏഴ്.
[7] അരുളുക = കൊടുക്കുക.
[8] സ്വർഗ്ഗത്തില്‍നിന്ന്–വന്ന്; നദികൾ–ഭൂമിയില്‍ പ്രവഹിയ്ക്കുന്നു. ഈ പദങ്ങൾ അധ്യാഹരിയ്ക്കണം. ഹവ്യവാഹനനാണല്ലോ, മഴ പെയ്യിച്ചു, നദികളെ നിർമ്മിയ്ക്കുന്നത്. ‘അഗ്നിയില്‍ ഹോമിയ്ക്കുപ്പെട്ടതു സൂര്യനില്‍ ചെല്ലുന്നു; സൂര്യനില്‍നിന്നു മഴയുണ്ടാകുന്നു.‘ മുതല്‍–ഗോധനം. യജ്ഞകോവിദര്‍–അംഗിരസ്സുകൾ. സരമയ്ക്കു–കുട്ടിയ്ക്കു കൊടുക്കാന്‍.
[9] യാവചിലര്‍–പുത്രന്മാർ, ആദിതേയന്മാര്‍. ഭവാന്‍ ഭുജിയ്ക്കുകയുണ്ടായല്ലോ–അവരുടെ യജ്ഞങ്ങളിലെ ഹവിസ്സ്. വഹിച്ചുപോരുന്നു–ജഗത്തിനെ എന്ന് അധ്യാഹരിയ്ക്കണം.
[10] ശ്രീ–പരിസ്തരണ–പരിഷേചനാദിയായ യജ്ഞസമ്പത്ത്. രണ്ടു കണ്ണുകൾ–നെയ്യിന്റെ രണ്ടംശങ്ങളെയത്രേ, കണ്ണുകളാക്കുന്നത്.