ഋഷിഛന്ദോദേവതകൾ മുമ്പേത്തവ.
ഹര്‍ഷിയ്ക്കും വിശ്വകർമ്മാവാമിന്ദ്രന്നായ്, നല്പിയറ്റുവാന്‍. 2
അവ നിങ്കലുയർന്നെത്തീ; ഇന്ദ്ര, കൈക്കൊണ്ടിതങ്ങയും. 4
ഭവാന്റെ പക്കലുണ്ടല്ലോ, വേണ്ടുവോളവുമേറെയും. 5
വെമ്പല്‍ക്കൊള്ളും പുകൾപ്പെട്ട ഞങ്ങളെത്തുംഗവിത്ത, നീ! 6
പിഴിഞ്ഞുവെച്ചു,രുബലം വാഴ്ത്തുന്നൂ സർവകർമ്മിയും. 10
[1] മത്ത് = മദം, ലഹരി.
[2] അധ്വര്യക്കളോട്: പിഴിഞ്ഞുവെച്ചതില്‍ (സോമനീരില്‍) ഇത്–(ഹസ്തനിർദ്ദേശം) ഈ സോമനീര്‍കൂടി ഒഴിയ്ക്കുവിന്‍ അത് ഇന്ദ്രന്നു പ്രീതികരമായിരിയ്ക്കും. വിശ്വകർമ്മാവ്–സർവകർമ്മനിര്‍വാഹകൻ. നല്പിയറ്റുവാന്‍–നമുക്കു നന്മ വരുത്തുവാന്‍.
[3] മഞ്ജുനാസിക = അഴകൊത്ത മൂക്കുള്ളവനേ. ഒപ്പം–മറ്റു ദേവകളോടുകൂടി. സർവനരാരാദ്ധ-എല്ലാ മനുഷ്യരാലും പൂജിയ്ക്കപ്പെട്ടവനേ. സവനങ്ങൾ = യജ്ഞങ്ങൾ.
[4] വർഷിയ്ക്കും–അഭീഷ്ടങ്ങളെ പെയ്തുതരുന്ന. നാഥന്‍ = രക്ഷിതാവ്. തീർത്തേന്‍–ഉണ്ടാക്കി. അവ ഉയർന്ന് അങ്ങയുടെ അടുക്കലെത്തുകയും, അങ്ങു സ്വീകരിക്കുകയുംചെയ്തിരിയ്ക്കുന്നു.
[6] അതില്‍–കർമ്മത്തില്‍. തുംഗവിത്ത = സമ്പത്തേറിയവനേ.
[7] വിശ്വജീവനം–എല്ലാവർക്കും ജീവിപ്പാനുതകുന്നത്.
[8] ഒട്ടേറെ വണ്ടികളൊത്ത്–വളരെ വണ്ടികളില്‍ കേറ്റപ്പെട്ട.
[9] ഋക്കെണ്ണിക്കൊണ്ട്–ഋക്കുകൾ (സ്തോത്രങ്ങൾ) ഒന്നൊന്നായി സ്വീകരിച്ചുകൊണ്ട്. എഴുന്നള്ളും–യാഗസ്ഥലങ്ങളിലെയ്ക്കു പോകുന്ന.
[10] നിശ്ചിതസ്ഥാനൻ–യാഗശാലയില്‍ ഇന്ദ്രന്നു സ്ഥാനമിന്നതെന്നു വ്യവസ്ഥയുണ്ട്. ഉരുബലം–ഇന്ദ്രന്റെ മഹത്തായ ബലം. സർവകർമ്മിയും–എല്ലാ യജമാനന്മാരും