ഗോതമന്‍ ഋഷി; പങ്ക്തി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)
വൃത്രഘ്നനിന്ദ്രരനെത്തന്നെ നമ്മൾ
മെത്തിയ പോരില്‍ വിളിയ്ക്ക, ചെറുതിലും:
യുദ്ധത്തില്‍പ്പാലിയ്ക്ക, നമ്മെയവൻ! 1
ബ്ഭൂരിസമ്പത്തു കവർന്നുവല്ലോ!
തുച്ഛനെപ്പോലും വളർത്തുന്നു; സോമനീര്‍
വെച്ചവന്നേകുന്നു, വൻധനം നീ! 2
നീ വമ്പകറ്റും ഹരിദ്വയത്തെ
പൂട്ടുകൊ,രാളെ വധിയ്ക്കുകൊ,രാളില്‍ ശ്രീ
കൂട്ടുക; നല്കെങ്ങൾക്കിന്ദ്ര, വിത്തം! 3
ഭീമന്‍ സുനാസികന്‍ കർമ്മോല്‍ക്കൃഷ്ടന്‍
ശ്രീയ്ക്കായെടുക്കു,മിടംവലംകൈളില്‍
ശ്ലാഘ്യസ്വരൂപനിരിമ്പുവജ്രം! 4
ദ്യോവിങ്കല്‍ നിർത്തീ, നക്ഷത്രങ്ങളെ;
ഉണ്ടായിട്ടില്ലു;ണ്ടാകില്ല, നിന്മട്ടൊരാൾ;
ഉദ്വഹിയ്ക്കുന്നു നീ വിശ്വമിന്ദ്ര! 5
ന്ന;ത്തമ്പുരാനേകുകീ,നമ്മൾക്കും;
വീതിച്ചുകൊൾകിന്ദ്ര: വാരുറ്റ നിൻസ്വത്തി–
ലേതാനും ഭാഗമേ വേണ്ടൂ മമ! 6
യെത്തിപ്പോനല്ലോ, സുകർമ്മാവവന്‍:
വിത്തങ്ങൾ നൂര്‍നൂറെടുത്തിരുകൈകൊണ്ടു–
മത്ര തന്നാലും നീ, ധീമൂർച്ചയും! 7
കെല്പിനും–ഞങ്ങൾക്കറിയാം ശൂര:
തുംഗവിത്താഢ്യന്‍ നീ; നിങ്കലേ ചേർക്കുന്നൂ,
ഞങ്ങളഭീപ്സിതം; രക്ഷിച്ചാലും! 8
എന്നാലതേകാത്ത പുള്ളികളില്‍
കാണുന്നുണ്ടല്ലോ സ്വത്തീ,ശന്‍ നീ;–യദ്ധന–
ശ്രേണിയെ ഞങ്ങളിലെത്തിച്ചാലും! 9
[1] മത്തിനും കെല്പിനുമായ്–ഇന്ദ്രന്ന് ഇമ്പവും ബലവും വർദ്ധിപ്പാൻവേണ്ടി. നരർ–നേതാക്കൾ, ഋത്വിക്കുകൾ. മെത്തിയ (വലിയ) പോരിലും ചെറുതിലും (ചെറിയ പോരിലും) വിളിയ്ക്കുക.
[2] നീ സൈന്യംതാന്‍–അങ്ങ് ഏകനെങ്കിലും, ഒരു സേനതന്നെയാണ്. അല്ലെങ്കില്‍, മാററരെ(ശത്രുക്കളെ)യെല്ലാം തോല്പിച്ചതു സംഭാവ്യമല്ലല്ലോ. തുച്ഛൻ = അല്പന്‍. സോമനീര്‍ വെച്ചവന്‍–അങ്ങയ്ക്കു തരാന്‍ സോമം പിഴിഞ്ഞുവെച്ച യജമാനന്‍.
[3] കുരുസൃഞ്ജയരാജാക്കന്മാരുടെ പുരോഹിതനായിരുന്നു, രഹൂഗണപുത്രന്‍ ഗോതമന്‍; അവർക്കു ശത്രുക്കളുമായുണ്ടായ യുദ്ധത്തില്‍ വിജയം ലഭിപ്പാന്‍, അദ്ദേഹം ഇന്ദ്രനോടു പ്രാർത്ഥിച്ചതത്രേ, ഈ സൂക്തം. വന്‍പ്–ശത്രുക്കളുടെ ഗർവ്. ഹരിദ്വയത്തെ (ഹരികളെന്ന രണ്ടു കുതിരകളെ) പൂട്ടുക (തേരിന്നു കെട്ടിയാലും). ഒരാളെ–അങ്ങയെ പരിചരിയ്ക്കാത്തവനെ. ഒരാളില്‍ ശ്രീ കൂട്ടുക–അങ്ങയെ പരിചരിയ്ക്കുന്നവനെ ധനവാനാക്കുക. ഞങ്ങൾക്ക്–അങ്ങയെ പരിചരിയ്ക്കുന്നവരായ എന്റെ രാജാക്കന്മാർക്ക്.
[4] ഹര്യന്വിതന്‍ = ഹരികളോടുകൂടിയവന്‍. കർമ്മോല്‍ക്കൃഷ്ടൻ = കർമ്മങ്ങൾ കൊണ്ടു് ഉല്‍ക്കൃഷ്ടന്‍, മഹാന്‍. ശ്രീയ്ക്കായ്–ശത്രുക്കളെ വധിച്ചു, ധനം കൈക്കലാക്കാന്‍. ശ്ലാഘ്യസ്വരൂപന്‍–സുന്ദരാകാരന്‍.
[5] ഭൂവന്തരിക്ഷം = ഭൂമിയും അന്തരിക്ഷവും. നിന്മട്ടൊരാൾ = അങ്ങയ്ക്കു തുല്യനായ ഒരുവന്‍.
[6] മർത്ത്യര്‍തന്‍ ഭക്ഷ്യം–മനുഷ്യയോഗ്യമായ ആഹാരം. ഹവ്യദന്‍–യജമാനന്‍. ഈ നമ്മൾക്കും ഏകുക–മനുഷ്യയോഗ്യമായ ആഹാരം തരട്ടെ. ഉത്തരാർദ്ധം പ്രത്യക്ഷവചനമാണ്.
[7] മത്ത്–സോമപാനമദം. ധീമൂർച്ച = ബുദ്ധികൂർമ്മ.
[8] ഒപ്പം–ഞങ്ങളോടൊന്നിച്ച്. നീര്‍–സോമരസം. സ്വത്തിനും–ഞങ്ങൾക്കു ധനം തരാനും. ഞങ്ങൾ അഭീപ്സിതം (അഭീഷ്ടം) നിങ്കലേ ചേർക്കുന്നു–മറ്റാരുമില്ല, ഞങ്ങൾക്ക്, അഭീഷ്ടം തരാന്‍.
[9] ഇവര്‍–യജമാനന്മാര്‍. അത്–ഹവിസ്സ്. ഏകാത്ത–അങ്ങയ്ക്കു തരാത്ത. ഈശന്‍–സ്വാമി. യജ്ഞരഹിതരുടെ സമ്പത്തൊക്കെ ഞങ്ങൾക്കു തന്നാലും.