ഗോതമന്‍ ഋഷി; പങ്ക്തിയും ജഗതിയും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)
മാറൊല്ലാ മട്ടെ;–ങ്ങൾ ചൊല്ലുന്നതില്‍
നേരും പ്രിയത്വവും ചേർക്ക, തേ കൈക്കൊള്ളാൻ;
പാരാതേ പൂട്ടുക, വാജികളെ! 1
കാണിപ്പൂ, ദീപ്തരാം മേധാവികൾ;
പാരം നവീനമാം സ്തോത്രവും ചൊല്ലുന്നൂ;
പാരാതെ പൂട്ടുക, വാജികളെ! 2
ഞങ്ങൾ മഘവാവേ: സംസ്തുതൻ നീ
തേരു നിറച്ചിന്ദ്ര, ചെല്കി,ച്ഛിയ്ക്കുന്നോരില്‍;–
പ്പാരാതെ പൂട്ടുക, വാജികളെ! 3
മാഹാഗണത്തെ ലഭിപ്പിച്ചതായ്;
മാരിപൊഴിപ്പതാം തേരേറുകിന്ദ്ര, നീ:
പാരാതെ പൂട്ടുക, വാജികളെ! 4
നീരു നുകർന്നിമ്പംപൂണ്ടിന്ദ്ര, നീ
ആരോമല്‍പ്പത്നിയില്‍ച്ചെല്ക ശതക്രതോ;
പാരാതെ പൂട്ടുക, വാജികളെ! 5
കൂട്ടിപ്പിടിയ്ക്ക, കടിഞാണ്‍ കയ്യില്‍:
ചെല്ലുക, നീരാൽ മദിച്ചു തഴച്ച നീ
വല്ലഭയൊത്തു രമിയ്ക്ക, വജ്രിന്‍! 6
[1] ഗീര്–വാക്ക്, സ്തുതി. മാറൊല്ലാ മട്ട്–മുമ്പെന്നപോലെതന്നെ ഞങ്ങളില്‍ അനുഗ്രഹബുദ്ധി വേണം. ചൊല്ലുന്നതില്‍ നേരും പ്രിയത്വവും ചേർക്ക–ഞങ്ങളുടെ സ്തുതി പ്രിയവും സത്യവുമാക്കിയാലും: അല്ലാതെ, അങ്ങയ്ക്കു കൈക്കൊള്ളാവുന്നതാവില്ലല്ലോ. പൂട്ടുക–ഞങ്ങളുടെ അടുക്കലെയ്ക്കു വരാന്‍.
[2] ഊണിനാല്‍–അങ്ങു നല്കിയ ആഹാരം കഴിച്ചിട്ട്. ആംഗ്യങ്ങൾ കാണിപ്പൂ–അമിതഭക്ഷണംമൂലം സംസാരിയ്ക്കാന്‍ വയ്യാതാവുകയാല്‍. പാരം നവീനം = ഏററവും പുതിയ.
[3] ഭംഗിയില്‍ നോക്കും–അനുഗ്രഹദൃഷ്ട്യാ വീക്ഷിയ്ക്കുന്ന. തേരു നിറച്ച്–സ്തോതാക്കൾക്കു കൊടുപ്പാനുള്ള ധനങ്ങൾകൊണ്ട്. ഇച്ഛിയ്ക്കുന്നോരില്‍–അങ്ങയുടെ ആഗമനം അഭിലഷിയ്ക്കുന്ന യജമാനന്മാരുടെ അടുക്കല്‍.
[4] ഹാരിയോജനപൂർണ്ണപാത്രജ്ഞം–ഹാരിയോജനമെന്ന (പൊരിയവില്‍ ചേർത്ത) സോമം നിറച്ച പാത്രത്തെ അറിയുന്നത്; അതിന്റെ അടുക്കലെയ്ക്കു പോകുമാറുള്ളത് എന്നർത്ഥം. മാഹാഗണം = പൈക്കൂട്ടം. മാരി–അഭീഷ്ടവർഷം.
[5] നില്ക്കട്ടേ–രണ്ടു കുതിരകൾ. നീരു–സോമരസം. ചെല്ക–രമിപ്പാന്‍.
[6] കേസരീന്ദ്രരെ–അശ്വശ്രേഷ്ഠരായ ഹരികളെ.