ഗോതമന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)
ട്ടെത്തുന്നു ശരിയ്ക്കിന്ദ്ര, പശ്വശ്വസമൃദ്ധിയില്‍;
അവനെത്തന്നേ നിറയ്ക്കുന്നു നീ പെരുംസ്വത്താ–
ല,ലയാഴിയെച്ചൂഴേ ജ്ഞാനദം ജലംപോലെ! 1
ദൃഷ്ടി കീഴ്പതിയുന്നു, പരന്ന വെയില്‍പോലെ;
സോമനീര്‍ നിറഞ്ഞ മുമ്പാനീതമാമദ്ദേവ–
കാമത്തെയുപാസിപ്പൂ ദേവകൾ, വരര്‍പോലെ! 2
യുഗ്മത്തില്‍ വെച്ചാനങ്ങുന്നുക്ഥ്യമാമൊരേവാക്യം:
ത്വല്‍ക്കർമ്മം പ്രശാന്തനായ്ച്ചെയ്യുവോൻ വളരുന്നൂ;
നല്‍ക്കരുത്താര്‍ജിയ്ക്കുന്നൂ, പിഴിയും യജമാനന്‍! 3
ച്ച,ഗ്നിയെജ്ജ്വലിപ്പിച്ചു, സല്‍ക്കർമ്മം നടത്തിയോ;
നേതാക്കളവര്‍ കൈക്കലാക്കിനാര്‍, പണിയുടെ
ഗോതുരംഗാദിപശുയുക്തമാം മുതലെല്ലാം! 4
സുപ്രത്യക്ഷനായ് പിന്നെ,ക്കർമ്മപന്‍, കാന്തന്‍, സൂര്യൻ;
ഗോക്കളെക്കണ്ടെത്തിനാൻ; തുണച്ചാൻ, കാവ്യന്‍ ഭൃഗു;
നീക്കുവാന്‍ വെളിപ്പെട്ട നിത്യനെ യജിയ്ക്ക നാം! 5
യെങ്ങുച്ചരിയ്ക്കും, ശ്ലോകം സ്തോതാവു യജനത്തില്‍;
എങ്ങമ്മിയൊലികൂട്ടു,മുക്ഥമോതുവോൻപോലെ;–
യങ്ങെല്ലാമഭിവൃദ്ധി ചേർക്കുന്നൂ, കനിഞ്ഞിന്ദ്രന്‍! 6
[1] ത്രാതന്‍ = രക്ഷിതന്‍. പശ്വശ്വസമൃദ്ധിയില്‍ എത്തുന്നു–വളരെ മാടുകളും കുതിരകളുമുള്ളവനായിത്തീരുന്നു. ജഞാനദം = ജ്ഞാനത്തെ കൊടുക്കുന്നത്; സ്നാനവും മറ്റും ജ്ഞാനജനകമാണല്ലോ.
[2] ദൃഷ്ടി–മുകളില്‍ നിൽക്കുന്ന ദേവകളുടെ നോട്ടം, ത്വിട്ടോലും (ശോഭയുള്ള) ജലംപോലെ, ചമസത്തില്‍ (സോമനീര്‍പ്പാത്രത്തില്‍) പൂകുന്നു. ആനീതം = കൊണ്ടുവെയ്ക്കപ്പെട്ടത്. ദേവകാമം–ചമസം. ദേവന്മാര്‍, വരന്മാര്‍ കന്യയെ (ഈ പദം അധ്യാഹരിയ്ക്കണം.) എന്നപോലെ ചമസത്തെ ഉപാസിപ്പൂ (സമീപിച്ചു നില്ക്കുന്നു). ’ഇവൾ എനിയ്ക്കെനിയ്ക്കെ’ന്നു കരുതി വരന്മാര്‍ കൊതിച്ചുനില്ക്കുന്നതുപോലെ, സോമലോലുപരായ ദേവന്മാര്‍ ചമസത്തെ സമീപിച്ചു, നോക്കിനില്ക്കുന്നു. ദേവകാമം എന്ന പദത്തിന്റെ അർത്ഥം, ദേവന്മാരെ കാമിയ്ക്കുന്നത് (‘ദേവന്മാര്‍ എന്നെ സ്വീകരിയ്ക്കേണമേ‘ എന്നാശിയ്ക്കുന്നത്) എന്നാണ്; കന്യകയും വരനെ ഇച്ഛിയ്ക്കുന്നവളായിരിയ്ക്കുമല്ലോ.
[3] ത്വല്‍പൂജാഹവിർദ്ധാനയുഗ്മം = അങ്ങയെ പൂജിപ്പാനുള്ള രണ്ടു ഹവിർദ്ധാനങ്ങൾ (ഹവിസ്സു നിറച്ച പാത്രങ്ങൾ). അങ്ങുന്ന്–ഇന്ദ്രന്‍. ഉക്ഥ്യം = സ്തുത്യം. ഒരേവാക്യം–ഒരു മന്ത്രം. ത്വല്‍ക്കർമ്മം–അങ്ങയെ ഉദ്ദേശിച്ചുള്ള കർമ്മം. പ്രശാന്തനായ്–ശത്രുക്കളോടു യുദ്ധത്തിന്നു പോവുകയും മറ്റും ചെയ്യാതെ. പിഴിയും–അങ്ങയ്ക്കായി സോമം പിഴിയുന്ന.
[4] ആര്‍ജിച്ച്–ഒരുക്കി. പശു–നാല്ക്കാലി. പണി–അസുരന്‍.
[5] വഴി–ഗോക്കൾ ഒളിപ്പിയ്ക്കുപ്പെട്ട സ്ഥലത്തേയ്ക്ക്. കർമ്മപന്‍ = കർമ്മപാലകൻ. കാന്തന്‍ = സുന്ദരൻ. സൂര്യന്‍–സൂര്യരൂപനായ ഇന്ദ്രൻ. കണ്ടെത്തിനാന്‍–അഥർവാവ്. കാവ്യൻ = കവി(ശുക്ര)പുത്രൻ.നീക്കുവാന്‍ വെളിപ്പെട്ട നിത്യനെ–അസുരബാധ നീക്കാന്‍ ആവിര്‍ഭൂതനായ നിത്യനെ (മരണരഹിതനായ ഇന്ദ്രനെ).
[6]ശ്ലോകം–സ്തോത്രരൂപമായ പദ്യം. ഒലികൂട്ടം–സോമലത ചതയ്ക്കുമ്പോൾ.