ഗോതമന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുകൾ ദേവത.
[1] അഭിവൃദ്ധിയ്ക്ക്–മഴ പെയ്തും മറ്റും പ്രാണികൾക്ക് അഭ്യുദയം വരുത്താന്‍. മത്തടിയ്ക്കും–സോമം കുടിച്ച്. ഉടയ്ക്കും–പാറകളെയും മറ്റും. ഒടിയ്ക്കും–വൃക്ഷാദികളെ.
[2] അഭിഷിക്തരായി–ദേവന്മാരാല്‍ അഭിഷേചിയ്ക്കപ്പെട്ട്. പൂജിച്ച്-സ്തുതിച്ച്.
[3] ഗോപുത്രന്മാര്‍–പയ്യിന്റെ രൂപം ധരിച്ച ഭൂമിയുടെ പുത്രന്മാര്‍.
[5] അന്നത്തിന്ന്–ഭൂമിയില്‍ സസ്യങ്ങളുണ്ടാകാന്‍. പ്രേരിപ്പിച്ചുകൊണ്ട്–മഴ പെയ്യാൻ.
[6] ധനവുമായി–ഞങ്ങൾക്കു തരാന്‍.
[7] അവര്‍–മരുത്തുക്കൾ. ഉപവേശിയ്ക്ക–ഇരിയ്ക്കുക.
[10] ഗോതമർഷി ദാഹിച്ചുവലഞ്ഞു മരുത്തുക്കളോടു വെള്ളം യാചിച്ചു. അവര്‍ അടുത്തുള്ള ഒരു കിണര്‍ അടിയോടേ എടുത്ത്, ഋഷിയുടെ അടുക്കല്‍ കൊണ്ടുവെച്ചു; കിണററിലെ വെള്ളം ഒരു വലിയ പാത്രത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്തു. ഈ കഥയത്രേ, ഈ ഋക്കിലും അടുത്തതിലും: വാണം–നൂറു കമ്പിയുള്ള ഒരുതരം വീണ. നല്‍കുന്നു–സ്തോതാക്കൾക്ക്.
[11] ഈ മേധാവി–ഗോതമന്‍.
[12] ത്രിസ്ഥാനങ്ങൾ–പൃഥിവി, അന്തരിക്ഷം, ആകാശം. സേവകന്നായി–സേവകുന്നു കൊടുപ്പാന്‍. വീരന്മാര്‍–പുത്രാദികൾ.