ഗോതമന്‍ ഋഷി ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; അനേകദേവകൾ ദേവത.
നേരേ കൊണ്ടുനടക്കട്ടേ, നമ്മെത്തുല്യപ്രസാദരായ് ! 1
മറക്കാതെ നടത്തിപ്പോരുന്നൂ, കർമ്മങ്ങളന്വഹം! 2
അമിത്രരെയമർത്തിക്കൊണ്ടരുളീടേണമേ, സുഖം! 3
വേര്‍തിരിയ്ക്കട്ടെ, വേണ്ടുന്ന നന്മയ്ക്കായ് നമ്മൾതന്‍ വഴി! 4
ഗോയുക്തമാക്കുവിൻ നിങ്ങൾ; നാല്കെങ്ങൾക്കക്ഷയത്വവും! 5
അമ്മട്ടു തേനായ്ത്തീരട്ടേ, നമ്മൾക്കിങ്ങോഷധീഗണം! 6
മധുവേകട്ടെ; നമ്മൾക്കു മധു തൂകട്ടെ, ഗോക്കളും! 8
സുഖം, പ്രചേതസ്സു; സുഖം വിവസ്വാൻ;
സുഖം വരുത്തട്ടെ, സുരേശനിന്ദ്രൻ;
സുഖം മഹത്താമടി വെച്ച വിഷ്ണു! 9
[1] കൊണ്ടുനടക്കട്ടേ–ഉത്തമസ്ഥാനത്തെയ്ക്ക്.
[2] സമ്പത്തുടുപ്പിപ്പോര്‍–ലോകത്തെ ധനംകൊണ്ടാച്ഛദനംചെയ്യുന്നവര്‍; ലോകത്തില്‍ സമ്പത്തു നിറയ്ക്കുന്നവര്‍. മറക്കാതെ–മനസ്സുവെച്ച്.
[3] മരണോജ്ഝിതര്‍–മരണരഹിതര്‍. അമിത്രര്‍–ശത്രുക്കൾ.
[4] വേര്‍തിരിയ്ക്കട്ടെ–അസന്മാർഗ്ഗങ്ങളില്‍നിന്ന്.
[5] മരുദനീകം = മരുദ്ഗണം. ഗോയുക്തം = പശുക്കളോടുകൂടിയത്. അക്ഷയത്വം = നാശരാഹിത്യം.
[6] മധു–മധുരമായ കർമ്മഫലം. ആര്‍കൾ = നദികൾ. തേനായ്–മാധുര്യത്തോടുകൂടിയതായി. ഔഷധീഗണം = സസ്യവർഗ്ഗം.
[7] അച്ഛന്‍പോലുള്ള–രക്ഷിച്ചുപോരുന്ന. നാകം = സ്വർഗ്ഗം.
[8] വനസ്പതി–യൂപദേവത.
[9] പ്രചേതസ്സ് = വരുണന്‍. വിവസ്വാന്‍ = സൂര്യന്‍. മഹത്താമടി വെച്ച-മുവ്വടികൊണ്ടു മുപ്പാരളന്ന, വാമനരൂപനായ.