ഋഷിദേവതകൾ മുമ്പേത്തവ; അനുഷ്ടുപ്പ് ഛന്ദസ്സ്. (കാകളി)
നീയനാം നിന്നെസ്സമർച്ചിപ്പു മാന്ത്രികർ;
പിന്നെയോ, പൊക്കുന്നു വംശത്തിനെപ്പോലെ
നിന്നെശ്ശതക്രതോ, ബ്രഹ്മപ്രഭൃതികൾ. 1
ന്യൂനമാം കർമ്മം തുടങ്ങിയാലപ്പൊഴേ
ഇംഗിതമെന്തെന്നറിഞ്ഞു, ഗണത്തൊടൊ-
ത്തങ്ങോട്ടെഴുന്നള്ളു,മിന്ദ്രൻ ബഹുപ്രദന്‍. 2
ക്കൂട്ടമിയന്ന യുവാശ്വദ്വയത്തെ നീ;
എന്നിട്ടു, ഞങ്ങൾതന്‍ സ്തോത്രങ്ങൾ കേൾക്കുവാൻ
വന്നാലു,മിങ്ങിന്ദ്ര, സോമപായിന്‍, ഭവാന്‍! 3
ച്ചൊന്നു ശബ്ദിയ്ക്ക, വർണ്ണിയ്ക്കുക, മൂളുക;
എന്നിട്ടു, ഞങ്ങൾക്കു യജ്ഞവുമന്നവു–
മൊന്നിച്ചു വർദ്ധിയ്ക്കുമാറാക്കുകിന്ദ്ര, നീ! 4
പ്പറ്റിജ്ജപിയ്ക്ക, നാമുക് ഥം സമൃദ്ധിദം:
ശബ്ദിച്ചരുളട്ടെ ശക്രനീ, നമ്മുടെ
പുത്രരോടും സുഹൃത്ത്വത്തില്‍ നില്പോരൊടും! 5
ലബ്ധിയ്ക്കവങ്കൽ,സ്സുശക്തിയ്ക്കവങ്കൽ നാം:
അത്രയല്ലാളുമാമല്ലോ, നമുക്കൊക്കെ
വിത്തം തരും ശക്രനിന്ദ്രന്‍ തിരുവടി. 6
നിന്നാല്‍ പ്രശോധിതമായി, സുപ്രാപമായ്;
ഇന്നിത്തുറക്കുക പൈത്തൊഴുത്തൊന്നു നീ;
കുന്നെതിർവജ്രനേ, നേടുക വിത്തവും! 7
മൊന്നൊതുങ്ങീടുകില്ലൂ,ഴിവാനങ്ങളില്‍;
അങ്ങിനിത്തണ്ണീര്‍ പൊഴിയ്ക്കുക വിണ്ണിൽനി-
ന്നെ,ങ്ങൾക്കയയ്ക്കയും ചെയ്യുക, പൈക്കളെ! 8
ചേർക്ക തിരുവുള്ളിലെന്നുടെ വാക്കുകൾ;
എന്നുടേതാകുമിസ്തോമം സഖാവിന്‍െറ-
യെന്നപോലംഗീകരിച്ചാലുമിന്ദ്ര, നീ! 9
ന,ങ്ങെങ്ങൾതൻ വിളി കേൾക്കുവോന്‍ പോര്‍കളില്‍;
കോരിച്ചൊരിയും ഭവാനെ വിളിയ്ക്കുന്നി-
തോ,രായിരം തരും രക്ഷയോർത്തിജ്ജനം. 10
ലു,ന്നമ്രഹഷം കുടിയ്ക്കുക സോമനീർ
ആയതമാക്കുക, നവ്യമാമായുസ്സൊ;-
രായിരം കിട്ടുമൃഷിയാക്കുകെന്നെ നീ! 11
പററിയെല്ലാററിലും വായ്ക്കുമീ വാക്കുകൾ.
സ്തുത്യർഹനാം നിങ്കല്‍ വന്നെത്തി ഞങ്ങളെ-
യുത്തോഷരാക്കട്ടെ,യങ്ങു കൈക്കൊൾകയാല്‍! 12
[1] ഗായകര്‍–സാമവേദികൾ. അർച്ചനീയന്‍-പൂജനീയന്‍, സ്തുത്യൻ. സമർച്ചിപ്പു = വഴിപോലെ പൂജിയ്ക്കു ന്നു, സ്തുതിയ്ക്കുന്നു. മാന്ത്രികര്‍ = മന്ത്രം. (ഋക്ക്) ചൊല്ലുന്നവര്‍. ബ്രഹ്മപ്രഭൃതികൾ–ബ്രഹ്മാവും (പരികർമ്മികളിലൊരാളുടെ സ്ഥാനപ്പേര്‍) മറ്റും. വംശത്തിനെപ്പോലെ ‘കമ്പക്കളി’ക്കാര്‍ മുളയെ എന്നപോലെ; അഥവാ, നല്ല ആൾ സ്വകുലത്തെ എന്നപോലെ. പൊക്കുന്നു = പൊന്തിയ്ക്കുന്നു, മഹത്ത്വപ്പെടുത്തുന്നു.
[2] യജമാനന്‍ ഒരു സാനു (മലഞ്ചെരി) വില്‍നിന്നു മറെറാന്നില്‍ കേറി സോമലതയും മറ്റുംകൊണ്ടുപോന്ന് അന്യൂനമാം (കുറവൊന്നുമില്ലാത്ത) കർമ്മം (യജ്ഞം) തുടങ്ങുന്നതോടേ, ഇന്ദ്രന്‍ അവിടെയ്ക്കു പുറപ്പെടും. ഇംഗിതം–യജമാനന്റെ അന്തർഗ്ഗതം. ഗണം–മരുത്സമൂഹം. ബഹുപ്രദൻ = വളരെ കൊടുക്കുന്നവന്‍.
[3] കീഴ്‌വാറ് (കുതിരയുടെ വയററത്തു കെട്ടുന്നത്) വീർക്കുന്നതു്, കുതിരയുടെ അംഗപുഷ്ടികൊണ്ടാകുന്നു. സട = കുഞ്ചിരോമം. യുവാശ്വദ്വയം = യൌവന പ്രായക്കാരായ രണ്ടു കുതിരകൾ, ഹരികൾ. പൂട്ടുക = തേരോടുചേർത്തുകെട്ടുക. സോമപായിന്‍ = സോമം കുടിയ്ക്കുന്നവനേ.
[4] വസോ = വസിപ്പിയ്ക്കുന്നവനേ, പ്രാണികളെ പൊറുപ്പിയ്ക്കുന്നവനേ. ശബ്ദിച്ചും (പ്രീതിസൂചകമായ ഒരൊച്ച പുറപ്പെടുവിച്ചും), വർണ്ണിച്ചും, മൂളിയും ഞങ്ങളൂടെ സ്തോമ (സ്തോത്ര)ങ്ങളെ അഭിനന്ദിച്ചാലും.
[5] ഉക്ഥം = ആ പേരിലുള്ള സ്തോത്രം. സമൃദ്ധിദം = സമ്പല്‍കരം. ശബ്ദിച്ചരുളട്ടെ–നമ്മെപ്പറ്റി ശ്ലാഘിച്ചു സംസാരിയ്ക്കട്ടെ. സുഹൃത്ത്വത്തില്‍ നില്‍പ്പോർ = സ്നേഹത്തിൽ വർത്തിയ്ക്കുന്നവര്‍, സ്നേഹിതന്മാർ.
[6] മിത്രതാവാപ്തിയ്ക്ക്–ഇന്ദ്രന്‍െറ മൈത്രി കിട്ടാന്‍. ആളുമാം = സമർത്ഥനുമാകും നമ്മെ രക്ഷിപ്പാൻ അവിടെയ്ക്കു കഴിവുണ്ട്.
[7] സുപ്രാപം = സുലഭം. ഇന്നി = ഇനി. കുന്നെതിർവജ്രനേ = മലയ്ക്കൊത്ത വജ്രമുള്ളവനേ. നേടുക–പ്രാർത്ഥിയ്ക്കുന്നവർക്കു കൊടുക്കാന്‍.
[8] അങ്ങയ്ക്കു ശത്രുവധത്തിലുള്ള മിടുക്ക് ഊഴിവാനങ്ങളില്‍ ഒതുങ്ങുകില്ല; അവയെക്കാളും വിസ്തീര്‍ണ്ണമാണത്.
[9] സർവതഃകര്‍ണ്ണ = എല്ലാടത്തും ചെവിയുള്ളവനേ; എല്ലാം കേൾക്കുന്നവനേ. വാക്കുകൾ–സ്തുതികൾ. ഒരു സുഹൃത്തിന്‍െറ വാക്കുപോലെ, എന്‍റെ ഈ സ്തുതി അങ്ങയെ പ്രീതിപ്പെടുത്തട്ടെ.
[10] ഓരായിരം തരും–വളരെ ഗുണമുളവാക്കുന്ന. ഇജ്ജനം–ഞങ്ങൾ. രക്ഷയോർത്ത്–രക്ഷയ്ക്കുവേണ്ടി.
[11] കൌശികന്‍–ഇന്ദ്രപര്യായം. ഞങ്ങളില്‍–ഞങ്ങളുടെ അടുക്കല്‍. ആയതം = നീണ്ടത്. നവ്യം = സ്തുത്യം. ആയുസ്സു ദീർഘിച്ചാല്‍ പോരാ, പ്രശംസനീയവുമാകണം. ആയിരം കിട്ടും–വളരെ സിദ്ധികൾ കൈവന്ന.
[12] എല്ലാറ്റിലും–സർവകർമ്മങ്ങളിലും. ഉത്തോഷർ = സന്തോഷമുയർന്നവര്‍.