വിരൂപപുത്രൻ അഷ്ട്രാദംഷ്ട്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി.)
ധീരരേ, നേതാക്കൾ നിങ്ങൾ യഥാമതി.
നേരാം സ്തവത്താൽ വരുത്തുന്നതുണ്ടു ഞാൻ:
സ്ത്രരിജനോത്സുകനല്ലോ, ബുധനവൻ! 1
വൃന്ദത്തിലെന്നപോലെത്തുമല്ലോ, മഖേ;
അന്നഭോധർത്താലവറുമുരുസ്വനം
ചെന്നു തിങ്ങും, പരപ്പാർന്ന പാരിങ്കലും! 2
നജ്ജിഷ്ണുവല്ലോ, രവിയ്ക്കു വെട്ടീ വഴി.
മേനയായ്ത്തിർന്നാന,ശത്രു ദുരാസദൻ;
താനുറ്റ തമ്പുരാൻ, ഗോവിനും ദ്യോവിനും! 3
പൊങ്ങിയ കാറിൻ പ്രവൃത്തി പെരുമയാൽ:
എത്രയോ തണ്ണീരു കീഴ്പോട്ടു വീഴ്ത്തിനാൻ;
സത്യലോകത്തിന്നു താങ്ങു നിറുത്തിനാൻ! 4
കൊന്നു, സർവസവനജ്ഞനശ്ശുഷ്ണനെ;
വാരുറ്റ വാനവും സൂര്യനാൽ മിന്നിച്ചു,
പാരമൂന്നായോനുറപ്പിച്ചിതൂന്നിനാൽ! 5
മത്തടിയന്റെ മായങ്ങൾ വൃത്രഘ്ന, നീ
ശക്തവജ്രത്താൽ നുറുക്കിയല്ലോ തദാ;
സിദ്ധം, മഘവൻ, ഭവാന്നതിൽദ്ദോർബലം! 6
ട,പ്പോളിവൻതൻ പ്രകാശം വിചിത്രമാം;
വാനിൽ നക്ഷത്രം മറയെച്ചരിപ്പോന്റെ
ഭാനുക്കളാരുമറിയില്ല, തീർച്ചതാൻ! 7
തി,ന്ദ്രന്റെ ചൊല്ലാലൊലിച്ച തണ്ണീരുകൾ:
എങ്ങു തണ്ണീർകളേ, നിങ്ങൾതൻ വാൽ? തല
യെങ്ങു? നടുവെങ്ങ? – റുതിയിന്നെങ്ങുവാൻ! 8
ത്തെത്തിച്ചു, നീ: – യവ പായുകയായു,ടൻ;
മുക്തിയിച്ഛിയ്ക്കവേ മോചനം സിദ്ധിച്ച
ശുദ്ധങ്ങളാമവ തങ്ങുകില്ലെങ്ങുമേ! 9
ക്കൊല്ലുമിന്ദ്രൻതാനി,വയ്ക്കധീശൻ ചിരാൽ.
നിൻപക്കലെത്തട്ടെ,യസ്മൽപുരുസ്തവം;
നിൻഭൂധനമിന്ദ്ര, ഞങ്ങൾതൻ വീട്ടിലും! 10
[1] സ്തോതാക്കളോട്: സൂക്തികൾ – സ്തൂതികൾ. ധീരരേ – ധീമാന്മാരേ. യഥാമതി – ബുദ്ധിയ്ക്കെത്ത്, ആവതുപോലെ. വരുത്തുന്നതുണ്ടു – ഇന്ദ്രനെ. സൂരിജനോത്സുകൻ – സ്തോതാക്കളിൽ തൽപരൻ. ബുധൻ = വിദ്വാൻ.
[2] മകൻ – മകനായ. മഖേ = യജ്ഞത്തിൽ. എത്തുമല്ലോ – ഇന്ദ്രൻ. അന്നഭോധർത്താവു് = ആ അന്തരിക്ഷധാരകൻ. ഉരുസ്വനം = വലിയ ഒച്ചയോടേ. ചെന്നു തിങ്ങും – വ്യാപിയ്ക്കും.
[3] ഇതു – നമ്മുടെ സ്തോത്രം. ജിഷ്ണു = ജയശീലൻ, ഇന്ദ്രൻ. മേനയായ്ത്തീർന്നാൻ – ഒന്നാം മണ്ഡലം 51-ാം നോക്കുക. അശത്രു = ശത്രുവില്ലാത്തവൻ, ആരാലും ദ്രോഹിയ്ക്കപ്പെടാത്തവൻ. താൻ – അദ്ദേഹം. ഗോവ് = ജലം. ദ്യോവ് = സ്വർഗ്ഗം.
[4] അംഗിരസ്സന്നുതൻ – അംഗിരസ്സുകളാൽ സ്തുതിയ്ക്കപ്പെട്ടവൻ. പ്രവൃത്തി(മഴ പെയ്യായ്ക) തിരുത്തിനാൻ – മഴ പെയ്യിച്ചു. എത്രയോ – വളരെ. സത്യലോകം – സ്വർഗ്ഗം.
[5] സർവസവവജ്ഞൻ – എല്ലാസ്സവനങ്ങളും അറിയുന്നവൻ. പാരമൂന്നായോൻ – പരമാധാരഭൂതൻ. ഊന്നിനാൽ ഉറപ്പിച്ചിതു – സ്വർഗ്ഗത്തെ.
[6] വിവർണ്ണനാം – യുദ്ധത്തിൽ നിറം കെട്ട, ക്ഷീണിച്ച. ശക്തവജ്രത്താൽ – ശേഷിയുള്ള വജ്രംകൊണ്ടു്. നുറുക്കി – നശിപ്പിച്ചു. ദോർബലം സിദ്ധം – കൈക്കെല്പു കിട്ടി; ഭവാൻ ബലവാനായിച്ചമഞ്ഞു.
[7] ഇവൻതൻ – സൂര്യാത്മകനായ ഇന്ദ്രന്റെ. മറയെ – മറയുമാറ്. ചരിപ്പോന്റെ – ഇന്ദ്രന്റെ. ഭാനുക്കൾ = രശ്മികൾ.
[8] തണ്ണീരുകളുടെ വാലും തലയും നടുവും അവസാനവും എവിടെയെവിടെയാണെന്ന് അറിയാവതല്ല.
[9] ഇന്ദനോടു നേരേ: തങ്ങുകില്ല – ഒഴുകുകതന്നെ ചെയ്യുന്നു.
[10] കാന്തമാർ കണവങ്കലെന്നപോലെ, തണ്ണീരുകൾ സമം (ഒപ്പം) ആഴിയിൽ ചെല്ലുന്നു. കൊല്ലും – ശത്രുഹന്താവായ. ഇവ – തണ്ണീരുകൾ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: അസ്മൽപുരുസ്തവം – ഞങ്ങളുടെ വളരെ സ്തോത്രം. നിൻഭൂധനം = അങ്ങയുടെ ഭൌമസമ്പത്ത്.