വിരൂപഗോത്രൻ നഭഃപ്രഭേദനൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)
മൊന്നാമതു ഭവാനല്ലോ, കുടിയ്ക്കുവാൻ.
വൈരിഹതിയ്ക്കിമ്പമുൾക്കൊൾക, ശൂര, നീ;
പാരം പുകഴ്ത്താവു, ഞങ്ങൾ നിൻവിക്രമം! 1
സ്യന്ദനമേറി നീ സോമം കുടിയ്ക്കുവാൻ:
ഏവയെക്കൊണ്ടോ ചരിപ്പൂ രസേന നീ,-
യാ വൃഷാശ്വങ്ങളോടട്ടെ,യിങ്ങോട്ടുടൻ! 2
മേനികൊണ്ടെന്നുടലൊന്നു തൊടുക, നീ:
മിത്രങ്ങളാകിയ ഞങ്ങൾ വിളിയ്ക്കയാ-
ലൊത്തിരുന്നിങ്ങു മത്താടുകിന്ദ്ര, ഭവാൻ! 3
മാവിനെയിന്ദ്ര, വമ്പിച്ച വാനൂഴികൾ.
ഇസ്ഥലത്തെയ്ക്കെഴുന്നള്ളിയാലും, പ്രിയാ-
ന്നത്തിനായി പ്രിയാശ്വങ്ങളെപ്പൂട്ടി നീ! 4
യേകാസ്ത്രമുക്തിയാൽ നൂറുരു വെട്ടിയോ;
ഇന്ദ്ര, നിൻമത്തിന്നു സോമം പിഴിഞ്ഞേറ്റ-
മുന്നതസ്തോത്രങ്ങൾ ചൊല്ലും, ഭവാന്നവൻ! 5
വന്നു കുടിയ്ക്ക, നീ സോമം ശതക്രതോ.
കുട്ടകത്തിൽ നിറച്ചിട്ടുണ്ടു, മാദക:-
മൊട്ടുക്കിതല്ലോ കൊതിയ്കുന്നു, ദേവകൾ! 6
യ്ക്കുന്നു, പലമട്ടിലന്നമൊരുക്കിയോർ:
അങ്ങയ്ക്കിതാ, തുലോം മാധുര്യമാർന്ന നീ-
രെങ്ങൾ പിഴിയുന്നു; കാംക്ഷവെയ്ക്കുകി,തിൽ! 7
യൊന്നാമതായ്ച്ചെയ്ത പൂർവവീര്യങ്ങളെ:
നീർ വീഴ്ത്തുവാനായ്ത്തുറന്നു, മേഘത്തെ നീ;
ഗോവിനെ ബ്രഹ്മന്നു കാണുമാറാക്കി, നീ! 8
വിപ്രരിൽ വിപ്രനെന്നോതുന്നിതങ്ങയെ:
കൃത്യമൊന്നെങ്ങുമില്ല,ങ്ങയെക്കൂടാതെ;
ചിത്രം മഹോക്ഥം മഘവൻ, ഗ്രഹിയ്ക്ക, നീ! 9
ഹേ മഘവൻ, സഖേ, കണ്‍ക, സഖാക്കളെ;
ചെയ്ക, പോർ പോരാളി സത്യബലൻ ഭവാൻ;
ചേർക്കെ,ങ്ങളിൽക്കൊടാസ്വത്തും വസുപതേ!10
[2] മനോതിഗവേഗം = മനസ്സിനെക്കാൾ വേഗമുള്ളതു്. സ്യന്ദനം = രഥം, വൃഷാശ്വങ്ങൾ = വൃഷാക്കളായ (സേചനശക്തിയുള്ള) അശ്വങ്ങൾ.
[3] ഭാനു = സൂര്യൻ. ഒത്തിരുന്ന് – മരുത്തുക്കളോടുകൂടിയിരുന്ന്.
[4] മഹിമാവിനെ കൈവിടില്ല – മഹിമാവിൽത്തന്നെ ഉറച്ചുനില്ക്കും. ഇസ്ഥലം – ഞങ്ങളുടെ യാഗശാല. പ്രിയാന്നത്തിനായി – സോമം കുടിപ്പാൻ.
[5] നീർ – സോമരസം. ഏകാസ്ത്രമുക്തിയാൽ – ഒരൊറ്റ ആയുധപ്രയോഗത്താൽ. ഏറ്റം – വളരെ. ഭവാന്ന് – അങ്ങയ്ക്കായി.
[6] ചിരാപ്തപാത്രം – ഞങ്ങൾ ചിരാൽ നേടിയ ചമസവും മറ്റും, ദേവകൾ ഒട്ടുക്ക് = ദേവന്മാരെല്ലാം.
[7] അന്നം – ഹവിസ്സ്.
[8] നീർ വീഴ്ത്തുവാനായ് – മഴ പെയ്യാൻ. ഗോവിനെ – അസുരാപഹൃതകളായ ഗോക്കളെ. ബ്രഹ്മൻ – ബൃഹസ്പതി.
[9] ഗണം – സ്തോതൃവൃന്ദം. വിപ്രർ = മേധാവികൾ. ഓതുന്നിതു – വിദ്വാന്മാർ പറയുന്നു. കൃത്യം = കർമ്മം. ചിത്രം = നാനാരൂപം. മഹോക്ഥം = വലിയ സ്തോത്രം. ഗ്രഹിയ്ക്ക = സ്വീകരിച്ചാലും.
[10] മഹസ്സ് = തേജസ്സ്. സഖാക്കളെ കാണ്ക – സ്തുതിയ്ക്കുന്ന ഞങ്ങളെ കണ്ടറിഞ്ഞാലും. കൊടാസ്വത്തും എങ്ങളിൽ ചേർക്ക – സ്തോതാക്കൾക്കും മറ്റും കൊടുക്കുക പതിവില്ലാത്ത സമ്പത്തുകൂടിയും ഞങ്ങൾക്കു തന്നാലും.