അമഹീയുഗൊത്രൻ ഉരുക്ഷയൻ ഋഷി; ഗായത്രി ഛന്ദസ്സ്; രക്ഷോഹാഗ്നി ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
ഭഗ്നനാക്കിയാലും, ഭവാൻ
മർത്ത്യരിൽത്തന്നിടത്തിങ്കൽ-
കത്തിയാളിശ്ശുചികർമ്മൻ! 1
യ്ക്കൊത്താഹൂതനായ ഭവാൻ:
മുത്തു കൊൾക, നൈഹവിസ്സി;-
ലെത്തിയല്ലോ, സ്രുവം നിങ്കൽ! 2
കത്തിജ്ജ്വലിയ്ക്കയായ്, പാരം:
നെയ്യു തേപ്പിയ്ക്കുന്നു. തിരു-
മെയ്യിലെല്ലാടവും സ്രുവം! 3
നെയ്യിൽക്കുളിയ്ക്കുന്നു, ചെമ്മേ
ആഹൂതികർമ്മത്താൽജ്ജ്വലി-
ച്ചാളിക്കൊണ്ടു വിഭാവസു! 4
ഹവ്യവാഹ, നിന്നെ നരർ;
ആയതിന്നായ് വിളിയ്ക്കുന്നൂ,
സ്തൂയമാനനായ നിന്നെ. 5
യാരാധിപ്പിൻ, തൂനെയ്യിനാൽ
മർത്ത്യരേ, ഭവാന്മാരതി-
ദുർദ്ധർഷനെ,ഗ്ഗൃഹേശനെ! 6
ത്വിട്ടാലരക്കരെബ്ഭവാൻ;
അധ്വരത്തിൻ കാവലാളായ്-
കത്തുകയുംചെയ്യുക,ഗ്നേ! 7
നീ രാക്ഷസപ്പെണ്ണുങ്ങളെ,
മെത്തിയ പാർപ്പിടങ്ങളിൽ-
ക്കത്തിജ്ജ്വലിച്ചുകൊണ്ടഗ്നേ! 8
ഗീരാൽജ്ജ്വലിപ്പിച്ചാരല്ലോ,
ഹവ്യഭൃത്തും മനുഷ്യരിൽ-
ബ്ഭവ്യയഷ്ടാവുമാം നിന്നെ! 9
[1] വൻതീനിയെ – രാക്ഷസനെ, ഭഗ്നനാക്കിയാലും – ചതച്ചാലും, കൊന്നാലും മർത്ത്യരിൽ – യഷ്ടാക്കളുടെയിടയിൽ. തന്നിടം – ആഹവനീയാദിസ്ഥാനം.
[2] ആഹൂതൻ – ഞങ്ങളാൽ വിളിയ്ക്കപ്പെട്ട. മുത്തു കൊൾക – പ്രീതിപ്പെടുക.
[5] ദിവ്യർ – ദേവകൾ.
[7] ദുർദ്ധര്‍ഷമാം ബാധ വിട്ട. ത്വിട്ടാൽ = തേജസ്സുകൊണ്ടു്.
[8] പാർപ്പിടങ്ങൾ – ആഹവനീയാദിസ്ഥാനങ്ങൾ.
[9] ഭൂരിനിവാസന്മാർ = വളരെപ്പാർപ്പിടങ്ങളുള്ളവർ, യഷ്ടാക്കൾ. നുതിഗീരാൽ – സ്തോത്രം ചൊല്ലി. ഭവ്യയഷ്ടാവു് – മികച്ച യജ്ഞകർത്താവ്.