ലബരൂപം പൂണ്ട ഇന്ദ്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻതന്നെ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)
പാനമെന്നെപ്പൊങ്ങിയ്ക്കുന്നു;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 2
ക്കന്നിങ്കൽപ്പൈപോലെയെങ്കൽ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 4
വെച്ചു നന്നാക്കുന്നേൻ, സ്തവം;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 5
പ്പൊന്തിച്ചിങ്ങോ, ഇങ്ങോ വെയ്ക്കാം;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 9
മാറ്റിവെയ്ക്കാ,മിങ്ങോ, ഇങ്ങോ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 10
ന്നൊ; – ന്നു താഴത്തെയ്ക്കും വെച്ചേൻ;
ഞാനനേകമുരു നന്നായ്-
പ്പാനംചെയ്തേനല്ലോ, സോമം! 11
[1] ഇന്ദ്രൻ ഒരു ചീവൽപ്പക്ഷിയുടെ രൂപം ധരിച്ചു സോമം കുടിയ്ക്കുന്നതു് ഋഷിമാർ കണ്ടെത്തി. അപ്പോൾ അദ്ദേഹം തന്നെത്തന്നെ സ്തുതിച്ചുതുടങ്ങി: ഏവമേവം = ഇങ്ങനെയൊക്കെയാണു്. ഗോവശ്വത്തെ(ഗോക്കളെയും അശ്വങ്ങളെയും) സ്തോതാക്കൾക്കു നല്കുമാറാകണം. എന്തുകൊണ്ടെന്ന് ഉത്തരാർദ്ധത്തിൽ പറയുന്നു.
[2] കാറ്റുപോലെ – കാറ്റു മരക്കൊമ്പിനെയും മറ്റുമെന്നപോലെ.
[3] ഓടുന്ന കുതിര തേരിനെയെന്നപോലെ, ആ നീർ (കുടിച്ചു സോമം) എന്നെ ചാടിയ്ക്കുന്നു!
[6] എന്റെ നോട്ടം ആരാലും മറയ്ക്കപ്പെടുന്നില്ല; തെളിഞ്ഞുതന്നെ ഇരിയ്ക്കുന്നു.
[7] വിൺപാരുകൾ = സ്വർഗ്ഗവും ഭുമിയും.
[8] മുൻഋക്കിനെ വിവരിയ്ക്കുന്നു: ഈ വിശാലമായ മന്നും വിണ്ണും എന്റെ കീഴിലാണ്.
[9] ഇങ്ങോ, ഇങ്ങോ – അന്തരിക്ഷത്തിലോ സ്വർഗ്ഗത്തിലോ: ചൂണ്ടിക്കാട്ടിപ്പറയുകയാണ്.
[11] എന്റെ ഒരു പക്ഷം (ഭാഗം) സ്വർഗ്ഗത്തിലാണു്; ഒരു പക്ഷം താഴത്തും (ഭൂമിയിലും).
[12] തന്റെ സൂര്യരൂപത്വം പ്രതിപാദിയ്ക്കുന്നു:
[13] താൻതന്നെ, അഗ്നിയുമെന്നു്: ഭൂഷിതൻ – യജമാനനാൽ ചമയിയ്ക്കപ്പെട്ടവൻ.