ശിലൂഷപുത്രൻ കുല്‍മലബർഹിഷനോ വാമദേവപുത്രൻ അംഹോമുക്കോ ഋഷി; ഉപരിഷ്ടാൽബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വദേവന്മാർ ദേവത. (പാന.)
ശത്രുപംക്തിയെപ്പിന്നിലിട്ടാരെയോ
ഒത്ത മോദേന കൊണ്ടുനടക്കു,മാ
മർത്ത്യനു വരാ, പാപവും തിന്മയും! 1
നിങ്ങൾ മാറ്റരെപ്പിന്നിട്ടു കൊണ്ടുപോം;
അങ്ങനെയുള്ളതല്ലോ, വരിയ്ക്കുന്നു
ഞങ്ങളര്യമമിത്രവരുണരേ! 2
യീ വരുണനുമര്യമമിത്രരും:
ഞങ്ങളെക്കൊണ്ടുപോകുവിൻ, വേണ്ടപ്പോൾ;
ഞങ്ങളെക്കൊണ്ടു മാറ്റരെത്താണ്ടിപ്പിൻ! 3
ളാകുമര്യമമിത്രവരുണരെ:
നിങ്ങൾതൻ പ്രിയമാകിയ സൌഖ്യത്തിൽ
നിന്നിടാവു, മാറ്റാരെക്കടന്നെങ്ങൾ! 4
യാദിതേയർ വരുണാര്യമമിത്രർ!
ഉത്തരംഗതേജസ്സാം മരുത്തുക്ക-
ളൊത്ത രുദ്രനെ,യിന്ദ്രനെ,യഗ്നിയെ
സുസ്ഥിതിയുളവാകാൻ വിളിയ്ക്ക, നാം:
ശത്രുവർഗ്ഗത്തിനപ്പുറത്താക്കട്ടേ! 5
നന്മയിൽ വരുണാര്യമമിത്രന്മാർ;
മർത്ത്യർക്കു പെരുമാക്കളീ നേതാക്കൾ
ശത്രുവർഗ്ഗത്തിനപ്പുറത്താക്കട്ടെ! 6
രായതമായാ സദ്മവും സൌഖ്യവും
നിന്നിരക്കുന്ന നമ്മൾക്കു രക്ഷയ്ക്കായ്-
ത്തന്നിടട്ടെ; മാറ്റാരെക്കടത്തട്ടെ! 7
ഗോവിനെ വിടുവിച്ചപോലീജ്യരേ,
വേർവിടുർത്തുകം,ഹസ്സിൽനിന്നെങ്ങളെ!-
കൈവളർക്കുകെ,ങ്ങൾക്കുയിരഗ്നേ, നീ! 8
[1] ഒത്ത മോദേന – സമാനപ്രീതിയോടേ. കൊണ്ടുനടക്കും – വേണ്ടുന്നേടത്തെയ്ക്ക്.
[2] അങ്ങനെയുള്ളതു് – ആ രക്ഷ. വരിയ്ക്കുന്നു – അഭ്യർത്ഥിയ്ക്കുന്നു.
[3] വേണ്ടപ്പോൾ – വേണ്ടിവരുമ്പോൾ. താണ്ടിപ്പിൻ – കടത്തിയ്ക്കുവിൻ.
[4] ആകെ – ഉലകെല്ലാം.
[5] ആധികാരികൾ – ദ്രോഹികൾ. ഉത്തരംഗതേജസ്സ് – ഉയർന്ന തേജസ്സോടുകൂടിയവൻ. സുസ്ഥിതി – ക്ഷേമം. അവർ നമ്മെ ശത്രുവർഗ്ഗത്തിന്നപ്പുറത്താക്കട്ടെ.
[6] നന്മയിൽ മൂടട്ടേ – വഴിപോലെ മറയ്ക്കട്ടെ, നശിപ്പിയ്കട്ടെ.
[7] ആയതം = വിശാലം. സദ്മം = ഗൃഹം.
[8] കാൽ കെട്ടിയ – വിശ്വാവസു എന്ന ഗന്ധർവനാൽ കാലുകൾ കെട്ടപ്പെട്ട. ഈജ്യർ = യജനീയർ. ഉയിർ കൈവളർക്കുക – ദീർഗ്ഘായുസ്സു തന്നാലും.