സോഭരിപുത്രൻ കുശികനോ ഭാരദ്വാജപുത്രി രാത്രിയോ ഋഷി; ഗായത്രി ഛന്ദസ്സ്; രാത്രി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
ചെന്നായെയും രജനി, നീ;
ചോരനെയും പോക്കുകെ; – ങ്ങൾ
സ്വൈരം കടക്കാവൂ, നിന്നെ! 6
രുട്ടുണ്ടെങ്കൽ വന്നുനില്പൂ:
പോക്കിയാലും, കടങ്ങളെ-
പ്പോലിതിനെയുഷസ്സേ, നീ! 7
ധേനുവിനെപ്പോലേ നിന്നെ:
വെല്ലുമെന്റെ ഹവിസ്സും കൈ-
ക്കൊള്ളുക, നീ സൂര്യസുതേ! 8
[1] നൂറിടത്തു – ബഹുപ്രദേശങ്ങളിൽ. കണ്ണുകൾ – നക്ഷത്രങ്ങൾ. കമ്രത – അഴക്.
[2] ദേവി – രാത്രി. മൂടുന്നു – ആദ്യം ഇരുട്ടുകൊണ്ടു മറയ്ക്കുന്നു. പിന്നെ ഇരുട്ടിനെ പീഡിപ്പിപ്പൂ, നശിപ്പിയ്ക്കുന്നു.
[3] ചമയിയ്ക്കെ – പ്രഭകൊണ്ടു മോടി പിടിപ്പിയ്ക്കുമ്പോൾ.
[4] നമുക്കായിട്ട് – നമ്മെ അനുഗ്രഹിപ്പാൻ. വൃക്ഷക്കൂട് – വൃക്ഷത്തിന്മേലുള്ള കൂട്.
[5] മന്ദേതരമായി = വേഗേന. രാത്രി സർവരെയും തളർച്ച പോക്കി സുഖിപ്പിയ്ക്കുന്നു.
[6] ചെന്നായയെ – ഞങ്ങളെ പിടിയ്ക്കാൻ വരുന്ന ചെന്നായയെ. സ്വൈരം – സുഖേന.
[7] കടങ്ങളെപ്പോലെ – ഭവതി സ്തോതാക്കളുടെ കടങ്ങൾ ധനപ്രദാനംകൊണ്ടു തീർക്കാറുണ്ടല്ലോ; അതുപോലെ ഇതിനെ (കൂരിരുട്ടിനെ) പോക്കിയാലും.
[8] ധേനു = കറവുപയ്യ് വെല്ലും – ത്വൽപ്രസാദത്താൽ വൈരികളെ ജയിയ്കുന്ന. ഹവിസ്സും കൈക്കൊള്ളുക – സ്തോത്രംപോലെ ഹവിസ്സും സ്വീകരിച്ചാലും.