അദിതിപുത്രൻ വിവസ്വാൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; രണ്ടു ഹവിർദ്ധാനശകടങ്ങൾ ദേവത. (കേക.)
നങ്ങണയട്ടേ, വിദ്വദാഹുതിപോലേ ശബ്ദം:
വിണ്ണില്ലങ്ങളിൽപ്പാർക്കുന്നവരാമമൃതന്റെ-
യുണ്ണികളെല്ലാവരും ശ്രവിയ്ക്കുമാറാകട്ടെ! 1
ളിരുപേർ ചെല്കെക്കൈക്കൊള്ളുന്നു, ദേവൈഷിനരർ;
ഇരിപ്പിന,റിഞ്ഞാത്മസ്ഥാനത്തുതന്നേ നിങ്ങൾ-
ഇരിപ്പിൻ, നൽസ്ഥാനത്തു ഞങ്ങൾതൻ സോമത്തിന്നായ്! 2
നെവനോടാരുൾചെയ്യാ, മർത്ത്യരെ വധിയ്ക്കായ്വാൻ?
സുരപാലകർഷിയാം യജ്ഞമാചരിച്ചോർത-
ന്നരിയ ശരീരത്തെ മാറ്റിനിർത്തുന്നൂ യമൻ! 4
ട്ടേഴെണ്ണമൊഴുകുന്നൂ; മക്കളും സ്തവം ചൊല്വൂ
ഇരുപേരിവരീശരിരുകൂട്ടർക്കും; യത്നി-
ച്ചിരുപേരിവർ പുഷ്ടിയിരുകൂട്ടർക്കും ചേർപ്പൂ! 5
[1] നിങ്ങൾ – രണ്ടു ഹവിർദ്ധാനശകടങ്ങൾ. പുരാമന്ത്രാന്നങ്ങൾ – പണ്ടേ ഉള്ള മന്ത്രവും ഹവിസ്സും. പൂട്ടുന്നേൻ – ഹവിർദ്ധാനത്തിലെയ്ക്കു കൊണ്ടുപോകാൻ, ശബ്ദം – നിങ്ങളുടെ ഉരുളൊച്ച. വിദ്വാദാഹുതിപോലെ – അഭിജ്ഞന്റെ ആഹുതിപോലെ. അങ്ങ് – ദേവന്മാരുടെ അടുക്കൽ. വിണ്ണില്ലങ്ങൾ = സ്വർഗ്ഗഗൃഹങ്ങൾ. അമൃതന്റെയുണ്ണികൾ – പ്രജാപതിയുടെ പുത്രന്മാർ, ദേവന്മാർ.
[2] ഏർപ്പെടും – സ്വകർമ്മങ്ങളിൽ. ദേവൈഷിനരർ – യജമാനർ. ഇരിപ്പിൻ – സ്ഥിതിചെയ്യുവിൻ.
[3] ചേർക്കുവൻ – ഞാൻ നിങ്ങളിൽ വെയ്ക്കാം. അഞ്ചിഷ്ട്യാംഗം – പൊരിയവിൽ, സോമം, പശു, പുരോഡാശം, ഘൃതം. ചതുഷ്പദി – നാലു പാദങ്ങളുള്ള സ്തോത്രം. ചെയ്വൻ – ഉണ്ടാക്കാം. അതു് (സ്തോത്രം) ഓംകാരാൽ (പ്രണവംകൊണ്ടു) തീർക്കുവൻ – നിർമ്മിയ്ക്കാം. അരിപ്പൻ – സോമനീരരിയ്ക്കാം.
[4] വാനോരെ മരിപ്പിയ്ക്കാനും, മർത്ത്യരെ വധിയ്ക്കാതിരിപ്പാനും യമൻ (തന്റെ ആൾക്കാരിൽ) ആരോടും പറയില്ല: ദേവന്മാർ മരണരഹിതരും, തദിതരർ മരണസഹിതരുമാണല്ലോ. സുരപാലകർഷിയാം = സുരന്മാരെ രക്ഷിയ്ക്കുന്നതും ഋഷിയുമായ; ഋഷി – സർവഫലദ്രഷ്ടാവ്. മാറ്റിനിർത്തുന്നൂ – മരണത്തിൽനിന്ന്; യജ്ഞാനുഷ്ഠായികളെ യമൻ മരിപ്പിയ്ക്കില്ല.
[5] അച്ഛന്നായി – ഋത്വിക്കുകൾക്ക് അച്ഛൻപോലുള്ള സോമത്തെക്കുറിച്ച്. ഏഴെണ്ണം – സപ്തച്ഛന്ദോനിബദ്ധസ്തോത്രങ്ങൾ. മക്കൾ – ഋത്വിക്കുകൾ. ഇരുപേരിവർ, രണ്ടു ഹവിർദ്ധാനശകടങ്ങൾ, ഇരുകൂട്ടർക്കും (ദേവകൾക്കും മനുഷ്യർക്കും) ഈശരാകുന്നു. യത്നിച്ച് – സ്വകർമ്മമനുഷ്ഠിച്ച്.