വിവസ്വൽപുത്രൻ യമൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; യമനും അംഗിരഃപിതൃക്കളും അഥർവഭൃഗുക്കളും പിതൃക്കളും, രണ്ടു ശ്വാക്കളും ദേവതകൾ. (കാകളി.)
സദ്വ്രതന്മാർക്കു വഴി മുടക്കാത്തവൻ,
മർത്ത്യർ ചെല്ലേണ്ടവൻ, വൈവസ്വതൻ യമ;-
നത്തമ്പുരാനെ ഹവിസ്സാൽ ബ്ഭജിയ്ക്ക, നീ! 1
നിമ്മേച്ചിലിൻനിലം നീക്കാവതല്ലതാൻ.
നമ്മുടെ പൂർവപിതാക്കൾ നടന്നതെ-
ങ്ങ,മ്മാർഗ്ഗമാർക്കും സ്വഗതിയ്ക്കു തക്കതാം. 2
മന്ത്രം ബൃഹസ്പതിയേക്കകുന്നു, വായ്പിനെ:
വാനോർ വളർപ്പൂ, വളർപ്പു വാനോരെയും;
സ്വാഹയതിൽച്ചിലർക്കൂൺ, ചിലർക്കോ സ്വധ. 3
ർന്നിങ്ങധ്വരത്തിലിരിയ്ക്കു യമ, ഭവാൻ:
അങ്ങയെസ്സൂരിമന്ത്രങ്ങൾ വരുത്തട്ടെ;
പൊങ്ങിയ്ക്കുക,ൻപീ ഹവിസ്സിനാൽത്തമ്പുരാൻ! 4
ന്നാനന്ദമേകുകീ, യജ്ഞത്തിൽ നീ യമ;
നിന്നച്ഛനാം വിവസ്വാനെ വിളിപ്പു ഞാൻ:
വന്നവിടുന്നുമിരിയ്ക്കട്ടെ, ദർഭയിൽ! 5
രംഗിരസ്സംജ്ഞര,ഥർവഭൃഗുക്കളും:
ആ യാജ്യർ നന്മനം വെയ്ക്കാവു, നമ്മളിൽ;
ശ്രേയസ്സിനാലുൾത്തെളിവു നേടാവു, നാം! 6
മുന്മാർഗ്ഗമേ പുക്കു പോക, പോക, ഭവാൻ:
പാരാതെ കാണ്ക,മൃതുണ്ണുമിരുപുരാ-
ന്മാരെ – യമനെ വരുണദേവനെയും! 7
നോടുമിഷ്ടാപൂർത്തമോടുമൊന്നിയ്ക്ക, നീ:
കേടു പേർത്തും വെടിഞ്ഞുൾപ്പൂകുകാ,ലയം;
നേടുക, നന്നായ്ത്തിളങ്ങും ശരീരവും! 8
പാരിതിവന്നായ്പ്പിതാക്കളാൽക്കല്പിതം;
രാവുമഹസ്സും പയസ്സമിണങ്ങിയ
ഭ്രവിപ്പുമാന്നായ്ക്കൊടുത്തിരിപ്പൂ, യമൻ! 9
നായ്ക്കളെത്തള്ളി, നന്മാർഗ്ഗേണ പോക, നീ;
എന്നിട്ടു ചെല്ക, യമനൊത്തൊരേവിധം
നന്ദിച്ചുപോരും സുവിജ്ഞപിതാക്കളിൽ! 10
കാക്കുവോർ, മാനുഷാഖ്യാതരല്ലോ, യമ:
നോക്കിയ്ക്കുകിയ്യാളെയങ്ങവയാൽ; – സ്സുഖാ-
രോഗ്യങ്ങളും നല്കുകി,യ്യാൾക്കു തമ്പുരാൻ! 11
ശക്തിരിരുദൂതർ, ജീവനെത്തിന്നുവോർ:
അദ്ദീർഗ്ഘനാസരിന്നിങ്ങേകുകെ,ങ്ങൾക്കു
സത്താമുയിർ പേർത്തു സൂര്യനെക്കാണുവാൻ! 12
ഹോമിയ്ക്കുവിൻ, യമന്നായി ഹവിസ്സുകൾ:
ചെല്ലുന്നതീ യമൻതങ്കലല്ലോ, തുലോം
നല്ല കോപ്പുള്ളതാമഗ്നിദൂതം മഖം! 13
നാ, യമന്നായുപാസിയ്ക്കയും ചെയ്യുവിൻ:
ദേവരിൽദ്ദേവനവിടുന്നരുളട്ടെ,
ജീവിയ്ക്കുവാൻ നമുക്കായതായുസ്സിനെ! 14
സമ്പന്നമാധുര്യമായ ഹവിസ്സിനെ;
പൂർവപ്രജാതരായ് നേർവഴി വെട്ടിയ
പൂർവകരാമൃഷിമാർക്കിതാ, വന്ദനം! 15
താറു വസ്തുവിലും വാരാളുമൊന്നിലും;
ത്രിഷ്ടുപ്പു, ഗായത്രി തൊട്ട ഛന്ദസ്സുക-
ളൊട്ടുക്കു വെച്ചിരിയ്ക്കുന്നൂ, യമങ്കലേ! 16
[1] തന്നോടുതന്നെ പറയുന്നു: സക്തർ – ആമുഷ്മികസുമേച്ഛയാ പുണ്യം ചെയ്തവർ. തക്കരാജ്യത്ത് – അവരുടെ പുണ്യത്തിനൊത്ത ഭോഗഭൂമിയിൽ. അണയ്ക്കുന്നവൻ – മരണാനന്തരം. വഴി – സ്വർഗ്ഗമാർഗ്ഗം. പാപികൾക്കേ സ്വർഗ്ഗമാർഗ്ഗം തടയൂ; അവരെ നരകത്തിൽ കൊണ്ടിടും. മർത്ത്യർ ചെല്ലേണ്ടവൻ – പാപികളായ മനുഷ്യർ യമനെ പ്രാപിച്ചു, ശിക്ഷയനുഭവിയ്ക്കുതന്നെവേണം.
[2] ഇമ്മേച്ചിലിൻനിലം – മനുഷ്യരുടെ ഭോഗസ്ഥാനം, ഇഹലോകം നീക്കാവതല്ലതാൻ – മാറ്റുക വയ്യതന്നെ: യമന്റെ വ്യവസ്ഥയ്ക്കു നീക്കുപോക്കു വരുത്തുക സാധ്യമല്ല.
[3] കവ്യം ഇന്ദ്രന്നു വായ്പിനെ നല്കുന്നു – ഇന്ദ്രൻ കവ്യഭോജികളോടു (പിതൃക്കളോടു)കൂടി വളരുന്നു; യമൻ അംഗിരസ്സുകളോടുകൂടിയും, ബൃഹസ്പതി മന്ത്രങ്ങളോടുകൂടിയും വളരുന്നു. വാനോർ (ഇന്ദ്രാദികൾ) പിതൃക്കളെ വളർത്തുന്നു; പിതൃക്കൾ വാനോരെയും വളർത്തുന്നു. അതിൽച്ചിലർക്കു (ദേവന്മാർക്കു) സ്വാഹയാണ് (സ്വാഹാകൃതഹവിസ്സാണ്) ഊൺ – ആഹാരം; ചിലർക്കോ (പിതൃക്കൾക്കാകട്ടെ) സ്വധയാണ്, ഊൺ; സ്വധ = കവ്യം.
[4] സൂരിമന്ത്രങ്ങൾ – വിദ്വാന്മാരായ ഋത്വിക്കുകൾ ജപിച്ച മന്ത്രങ്ങൾ. തമ്പുരാൻ (അവിടുന്ന്) ഈ ഹവിസ്സിനാൽ (ഈ ഹവിസ്സു ഭക്ഷിച്ച്)അൻപു പൊങ്ങിയ്ക്കുക – യജമാനനെ ഇമ്പപ്പെടുത്തിയാലും.
[5] നാനാവിധേജ്യാംഗിരസ്സുകളൊത്തു – പല വടിവിലുള്ള ഈജ്യ(യജനീയ)രായ അംഗിരസ്സുകളെന്ന പിതൃക്കളോടുകൂടി.
[6] സോമാർഹ – സോമത്തെ അർഹിയ്ക്കുന്നവരാകുന്നു. നവാഗമർ – പുതിയ (സദാ പുതുതുപോലെ പ്രീതികരമായ) ആഗമനത്തോടുകൂടിയവർ. നന്മനം – അനുഗ്രഹബുദ്ധി. ശ്രേയസ്സിനാൽ – സൽഫലലബ്ധിയാൽ. ഉൾത്തെളിവ് – മനഃപ്രസാദം.
[7] യാഗത്തിന്നിടയിൽ യജമാനൻ മരിച്ചുപോയാൽ, അദ്ദേഹത്തിനുവേണ്ടി ജപിയ്ക്കേണ്ടുന്നവയാണു്, ഇതുമുതൽ അഞ്ചു മന്ത്രങ്ങൾ: ഭവാൻ – മരിച്ച യജമാനൻ. കാണ്ക – യമ – വരുണന്മാരുടെ അടുക്കൽ ചെല്ലുക.
[8] പ്രൗഢം = ഉൽക്കൃഷ്ടം. ഇഷ്ടാപൂർത്തം – യജ്ഞം, തടാകാദിനിർമ്മാണം എന്നിവയാലുള്ള പുണ്യം. കേടു – ദോഷം, പാപം. ആലയം – വ്രിയമാനം എന്ന ഗൃഹം.
[9] മൃതനായ യജമാനനെ ദഹിപ്പിപ്പിപ്പാൻ ശ്മശാനത്തിൽ പുണ്യാഹജലം തളിയ്ക്കുമ്പോൾ, അവിടെയുള്ള പിശാചാദികളെ ആട്ടിക്കളയുന്നു: ഇവൻ – മൃതനായ യജമാനൻ. രാവുമഹസ്സും പയസ്സുമിണങ്ങിയ – കാലത്താലും ജലത്താലും ശുദ്ധീകൃതമായ. ഭൂവ് – ദഹനസ്ഥലം. ഈ ഋക്കൊഴികെയാണ്, മുൻപറഞ്ഞ അഞ്ചു മന്ത്രങ്ങൾ.
[10] മരിച്ചുചെല്ലുന്നവരെ ഉപദ്രവിയ്ക്കുന്ന രണ്ടു നായ്ക്കളുണ്ടു്, യമന്ന്: നാല്ക്കണ്ണർ – നാലു കണ്ണുകളുള്ളവ. സാരമേയങ്ങൾ = സരമയുടെ പുത്രന്മാർ. ചിത്രർ = നാനാവർണ്ണർ. നന്ദിച്ചുപോരും – സഹർഷം വസിയ്ക്കുന്ന.
[11] യമനോട്: മാനുഷാഖ്യാതർ – മാനുഷരാൽ (ശ്രുതി – സ്മൃതി – പുരാണാഭിജ്ഞരാൽ) പ്രഖ്യാപിതർ. അവയാൽ ഇയ്യാളെ നോക്കിയ്ക്കുക – അവയെ ഇയ്യാളുടെ രക്ഷയ്ക്കു നിർത്തുക.
[12] ഇരുദൂതർ – നായ്ക്കൾ. സത്ത് – ശോഭനം.
[13] ഋത്വിക്കുകളോട്: കോപ്പ് – വിഭവങ്ങൾ. അഗ്നിദൂതം = അഗ്നിയാകുന്ന ദൂതനോടുകൂടിയത്. മഖ (യജ്ഞ)ത്തിന്റെ ദൂതനാണല്ലോ, അഗ്നി.
[14] ആയതായുസ്സു = ദീർഘായുസ്സ്.
[15] സമ്പന്നമാധുര്യം – വളരെ മാധുര്യമുള്ളത്.
[16] ത്രികദ്രുകം – ജ്യോതിസ്സ്, ഗോവ്, ആയു എന്നീ യാഗവിശേഷങ്ങൾ. ചെല്ലുന്നിതു – യമൻ. ആറു വസ്തു – സ്വർഗ്ഗം, ഭൂമി, ജലം, സസ്യങ്ങൾ, സൂര്യൻ, സത്യം. വാരാളുമൊന്നിലും – ഒരു വലിയ ലോകത്തിലും.