നൃമേധപുത്രൻ ശകപൂതൻ ഋഷി; ന്യങ്കുസാരിണിയും പ്രസ്താരപംക്തിയും വിരാഡ്രൂപയും മഹാസതോബൃഹതിയും ഛന്ദസ്സുകൾ; ദ്യാവാപൃഥിവികളും അശ്വികളും മിത്രാവരുണന്മാരും ദേവതകൾ. (മഞ്ജരി.)
വധ്വരിയ്ക്കേകുന്നു, മേന്മ ഭൂവും;
അധ്വരിയെത്തന്നേ ദേവന്മാരശ്വികൾ
വിത്തങ്ങൾകൊണ്ടു തഴപ്പിയ്ക്കുന്നു! 1
മിത്രാവരുണരേ, പ്രാപ്തിയ്ക്കെങ്ങൾ:
നിങ്ങൾതൻ വേഴ്ചയാൽക്കീഴമർത്തീടാവൂ,
ഞങ്ങൾ കർത്താവിന്നായ് രാക്ഷസരെ! 2
സ്സംഗതമാകോ,മൽസ്സ്വത്തിപ്പോഴേ:
സ്വത്തു ദാനത്താൽ വളർത്തുന്നതേവനോ,
വിത്തങ്ങളായാളെ വിട്ടുപോകാ! 3
ങ്ങേവർക്കും തമ്പുരാൻ, നീ വരുണ.
തൃത്തേരിൻ മൂർദ്ധാവുണ്ടിച്ഛിപ്പൂ: ദുഷ്കൃതം
മൃത്യുവിധ്വംസിയ്ക്കില്ലി,ത്തിരിയും! 4
നേർക്കേണ്ടും വീരരെ മിത്രപ്രീത്യാ:
തർപ്പകൻതൻ ക്രതുഗാത്രങ്ങൾതോറും ചെ-
ന്നർപ്പിയ്ക്കുല്ലോ, സംരക്ഷയിവൻ! 5
വിണ്മട്ടിൽപ്പാവനി, പാലാൽബ്ഭൂമി.
ഇഷ്ടങ്ങളിങ്ങോട്ടയപ്പി,നർക്കാംശുവാൽ-
പ്പുഷ്ടുയും ചേർക്കുവിൻ, സുജ്ഞനരേ! 6
ക്കീറാൻ വനസ്ഥമാമശ്വത്തേരിൽ:
ത്രാത,നഘം പോക്കീ നിങ്ങളാൽ നാർമ്മേധൻ;
ത്രാത,നഘം പോക്കിസ്സുഷ്ഠുമേധൻ! 7
[1] അധ്വരിയ്ക്കായ് – യജ്വാവിന്നു കൊടുപ്പാൻ.
[2] സ്വത്തുറ്റ – ധനവാന്മാരായ. പാർ താങ്ങും = ഭൂമിയെ നിലനിർത്തുന്ന. പ്രാപ്തിയ്ക്ക് – നിങ്ങളെ പ്രാപിപ്പാൻ. കർത്താവ് – യജമാനൻ.
[3] സംഗതമാക – വന്നുചേരട്ടെ. ഇപ്പോഴേ – ഉടൻതന്നെ. ദാനംചെയ്യുന്ന മനുഷ്യന്റെ ധനം എന്നും നിലനില്ക്കും.
[4] പ്രാണദ – മനുഷ്യർക്ക് ഉയിർ കൊടുക്കുന്നവനേ; ഇതു മിത്രനോടുള്ളതാകുന്നു. തൃത്തേരിൻ മൂർദ്ധാവു് – നിങ്ങളുടെ തേരിന്റെ മുകൾവശം ഉണ്ടിച്ഛിപ്പൂ – ഞങ്ങളുടെ യജ്ഞത്തെ. മൃത്യുവിധ്വംസിയ്ക്ക് – ഹിംസകരെ നശിപ്പിയ്ക്കുന്ന യജ്ഞതിന്ന്. ദുഷ്കൃതം ഇത്തിരിയും ഇല്ല. നിങ്ങളുടെ ഇച്ഛയ്ക്കു വിഷയമായ യജ്ഞം പാപരഹിതമായിരിയ്ക്കും.
[5] ഇശ്ശകപൂതങ്കൽ (എങ്കൽ) വല്ല പാപവുമുണ്ടെങ്കിൽ, അതു മിത്രന്റെ പ്രസാദത്താൽ, ശത്രുക്കളെച്ചെന്നു കൊല്ലും: എന്തുകൊണ്ടെന്നാൽ, ഇവൻ (മിത്രൻ) തർപ്പകൻതൻ (യഷ്ടാവിന്റെ) കർമ്മാംഗങ്ങളിലെല്ലാം ചെന്നു സംരക്ഷയെ അർപ്പിയ്ക്കും – വഴിപോലെ രക്ഷിയ്ക്കും.
[6] മിത്രാവരുണരോടിരുവരോടും: ഭൂമി (അദിതിതന്നെയത്രേ ഭൂമി) വിണ്മട്ടിൽ (ദ്യോവുപോലെ) പാലാൽ (പാലിനൊത്ത വെള്ളംകൊണ്ടു) പാവനിയാകുന്നു ജഗത്തിനെയെല്ലാം ശുദ്ധിപ്പെടുത്തുന്നു. ഇഷ്ടങ്ങൾ – ധനങ്ങൾ. ഇങ്ങോട്ട് – ഞങ്ങളുടെ അടുക്കലെയ്ക്ക്.
[7] കർമ്മേശർ – കർമ്മങ്ങൾ. (മഴപെയ്യൽ, വെളിച്ചംകൊടുക്കൽ മുതലായവ) കൊണ്ടു് അധീശരായിത്തീർന്നവർ. ആർപ്പോരെ – അലറുന്ന ശത്രുക്കളെ. കീറാൻ = പിളർത്താൻ, കൊല്ലാൻ. വനസ്ഥം – ഉദ്യാനത്തിൽ, അഥവാ സമുദ്രജലത്തിൽ സ്ഥിതിചെയ്യുന്നതു്. നാർമ്മേധൻ – നൃമേധപുത്രനായ ഞാൻ. നിങ്ങളാൽ അഘo (പാപം) പോക്കി ത്രാതനായി, രക്ഷിയ്ക്കപ്പെട്ടു: സുഷ്ഠമേധൻ – നല്ല യാഗത്തോടുകൂടിയ മറ്റു യജമാനനും ത്രാതനായി.