പിജവനപുത്രൻ സുദാസ്സ് ഋഷി; ശക്വരിയും മഹാപംക്തിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി.)
വൃത്രഘ്നനെത്തിച്ചറിയട്ടെ, നമ്മളെ:
സുഷ്ഠു൦ പൂജിപ്പി,നീയിന്ദ്രന്റെ തേർബ്ബലം;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 1
ശ്ശത്രുവായ്,സ്സ്വത്തൊക്കെ വയ്പ്പിയ്ക്കുമങ്ങയെ
കെട്ടിപ്പിടിയ്ക്കുന്നു, ഞങ്ങളിന്ദ്ര, ദൃഡം;
പൊട്ടട്ടെ, മറ്റാര്‍ക്കു പൊട്ടവില്‍ഞാണുകള്‍! 2
ശത്രുവിൻനേർക്കിന്ദ്ര; നല്ക, തൃക്കൈ ധനം.
നഷ്ടരാകെ,ങ്ങൾക്കെതിരാളരൊക്കെയും;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 3
മിന്ദ്ര, ഹനിപ്പാനൊരുങ്ങുമിക്കൂട്ടരെ
ധൃഷ്ടൻ വിമർദ്ദി നീ കാല്ക്കീഴിലാക്കണം;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 4
ചെയ്താല,യാളുടെ വാനെതിർവൻബലം
തട്ടിയുടയ്ക്കേണ,മിന്ദ്ര, ഭവാൻ സ്വയം;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 5
ഞങ്ങളെദ്ദുർഗ്ഗതിയൊക്കെക്കടത്തി നീ
ഇഷ്ടിമാർഗ്ഗത്തൂടെ കൊണ്ടുനടക്കി,ന്ദ്ര;
പൊട്ടട്ടെ, മാറ്റാർക്കു പൊട്ടവിൽഞാണുകൾ! 6
നെന്നുമേ പാൽ ചുരത്തുന്നൊരു പയ്യിനെ:
വാരകിടോടേ വളർന്ന,വളായിരം
ക്ഷീരസ്രവത്താൽത്തടിപ്പിയ്ക്കുകെ,ങ്ങളെ! 7
[1] സ്തോതാക്കളോട്: ഓടാഞ്ഞ വൃത്രഘ്നൻ – ഓടാതെനിന്നു വൃത്രനെക്കൊന്ന ഇന്ദ്രൻ. എത്തിച്ച് – ധനങ്ങൾ അയച്ചുതന്ന്. നമ്മളെ അറിയട്ടെ – നമ്മുടെ കർമ്മങ്ങളിൽ ശ്രദ്ധിയ്ക്കട്ടെ. സുഷ്ഠു൦ = വഴിപോലെ. പൊട്ടട്ടെ – മാറ്റാർ തോല്ക്കട്ടെ എന്നു സാരം.
[2] ദൃഢം = മുറുകെ. കെട്ടിപ്പിടിയ്ക്കുന്നു – സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും വശത്താക്കുന്നു.
[3] അസ്മജ്ജിഘാംസുവാം – ഞങ്ങളെ കൊല്ലാൻ നോക്കുന്ന ശസ്ത്രം = ആയുധം തൃക്കൈ ധനം നല്ക – ഭവാന്റെ കയ്യ് ഞങ്ങൾക്കു ധനം നല്കട്ടെ. നഷ്ടരാക = നശിച്ചുപോകട്ടെ. എതിരാളർ – കർമ്മം മുടക്കി എതിരിടുന്ന ശത്രുക്കൾ.
[4] വിമർദ്ദി – ശത്രുക്കളെ മർദ്ദിയ്ക്കുന്നവൻ.
[5] ഹീനൻ = നികൃഷ്ടൻ. ഉപക്ഷയം ചെയ്താൽ = നാശം വരുത്തിയാൽ. വാനെതിർവൻബലം = ആകാശംപോലെ വലുതായ ബലം.
[6] ഇഷ്ടിമാർഗ്ഗത്തൂടെ = യജ്ഞപഥത്തിലൂടെ.
[7] വാരകിട് = തടിച്ച അകിട്. ക്ഷീരസ്രവം = ദുഗ്ദ്ധധാര.