യുവനാശ്വപുത്രൻ മാന്ധാതാവും ഗോധ എന്ന ബ്രഹ്മവാദിനിയും ഋഷികൾ; മഹാപംക്തിയും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
മ്പാടുമുഷസ്സുപോലിന്ദ്ര:
ഉത്തമോത്തമനായ് മർത്ത്യ-
ർക്കുറ്റപെരുമാളാം നിന്നെ
ദിവ്യമാതാവല്ലോ, പെറ്റു-
ഭവ്യമാതാവല്ലോ, പെറ്റു! 1
കട്ടിയൊട്ടുക്കിടിയ്ക്ക, നീ-
ഇട്ടരുൾക, കാൽച്ചുവട്ടിൽ,-
ദ്ദുഷ്ടെങ്ങളിൽച്ചെയ്യുന്നോനെ:
ദിവ്യമാതാവല്ലോ, പെറ്റു-
ഭവ്യമാതാവല്ലോ, പെറ്റൂ! 2
ഹേമവും, സർവാവനവും
ശക്തിയോടിങ്ങുതിർക്ക, നീ,
ശക്ര, ശത്രുഘ്നനാമിന്ദ്ര:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ! 3
യുന്നാൾക്കൊട്ടുകുതിർക്കുമ്പോൾ
നീയരുൾക, ധനത്തെയു-
മായിരം രക്ഷകളോടേ:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ 4
ലാ പ്രദീപ്തി നാലുപാടും
വന്നുവീണീടട്ടേ; നമ്മിൽ-
നിന്നു പിന്മാറട്ടേ, ദുഷ്ടൻ:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ! 5
താനേന്തും നീൾത്തോട്ടിവേലാൽ,
ആടു ചെടി മുൻകാലാൽപ്പോ-
ലാകർഷിച്ചടക്കുമേ നീ:
ദിവ്യമാതാവല്ലോ, പെറ്റൂ-
ഭവ്യമാതാവല്ലോ, പെറ്റൂ! 6
മന്ത്രപ്രോക്തം ചെയ്യാ,മെങ്ങൾ;
ഉക്ഥത്താലും ഹവിസ്സാലു-
മത്ര ഞങ്ങൾ താങ്ങാക്കുന്നു! 7
[1] ഉഷസ്സുപോലെ – ഉഷസ്സ് ഉലകത്തെയെല്ലാം സ്വപ്രഭകൊണ്ടു മൂടുന്നതുപോലെ. ദിവ്യമാതാവ് – അദിതി. ഭവ്യ – നല്ലവളായ.
[2] കട്ടി – കരുത്ത്. ദുഷ്ടെങ്ങളിൽച്ചെയ്യുന്നോനെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെ, ശത്രുവിനെ. പെറ്റു – അങ്ങയെ.
[3] ആ – പുകഴ്‌ന്ന. സർവഹേമവും = എല്ലാക്കനകവും. സർവാവനവും = എല്ലാ രക്ഷയും.
[4] ഭവാൻ സോമം പിഴിയുന്ന ആൾക്ക് (യജമാനന്ന്) ഒട്ടുക്ക് (സർവസമ്പത്തും) ഉതിർത്തുകൊടുക്കാറുണ്ടല്ലോ; അപ്പോൾ നീ ഞങ്ങക്കും ധനത്തെയും അനേകരക്ഷകളെയും അരുൾക, തന്നാലും.
[5] വിയർപ്പു ദേഹത്തിൽനിന്നിറ്റിറ്റുവീഴും; കറുകപ്പുല്ലു തെരുതെരെ മുളച്ചു പടരും. അതുപോലെ. ആ പ്രദീപ്തി – ഇന്ദ്രന്റെ തേജസ്സ്. ദുഷ്ടൻ – ശത്രു.
[6] ഏന്തും – കയ്യിലെടുക്കുന്ന. നീൾത്തോട്ടിവേലാൽ – നീണ്ട തോട്ടികൊണ്ടും വേലുകൊണ്ടും. നീ ശത്രുക്കളെ ആകർഷിച്ചടക്കും; ആടു തിന്നാൻ ചെടി മുൻകാൽകൊണ്ടു വലിച്ചുനിർത്തുന്നതുപോലെ.
[7] മന്ത്രപ്രോക്തം (വിഹിതകർമ്മം) ഞങ്ങൾ കൈവെടിയില്ല. താങ്ങാക്കുന്നു – നിങ്ങളെ അവലംബിയ്ക്കുന്നു.