പാവകാഗ്നി ഋഷി; വിഷ്ടാരപംക്തിയും സതോബൃഹതിയും ഉപരിഷ്ടാജ്ജ്യോതിസ്സും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ശുദ്ധാഗ്നി ദേവത. (മഞ്ജരി.)
മിന്നുന്നൂ, ജ്വാലകളേറ്റമഗ്നേ.
നീ കവേ, കെല്പാളും സ്തുത്യാന്നം യഷ്ടാവി-
ന്നേകുമാറുണ്ടല്ലോ, പ്രൌഢദീപ്തേ! 1
ദർച്ചിസ്സായ്ക്കത്തിപ്പൊങ്ങുന്നൂ ഭവാൻ;
ബാലനായ് രണ്ടുതായാരിലുൾപ്പുക്കു നീ
പാലിപ്പൂ; മൂടുന്നു, വാനൂഴികൾ! 2
ജാതവേദസ്സേ, നീ കർമ്മങ്ങളാൽ:
നിന്നിലേ ഹോമിപ്പൂ, നാനാവിധാന്നങ്ങൾ
ധന്യജന്മാക്കൾ വിചിത്രരക്ഷർ! 3
വിത്തം പരത്തുക, ഞങ്ങളിൽ നീ:
പേർത്തും ലസിപ്പൂ നീ; കാണേണ്ടും മെയ്യോടേ
ചേർത്തുവെയ്ക്കുന്നൂ, നിഷേവ്യകർമ്മം. 4
നുത്തമസമ്പത്തിൻ തമ്പുരാൻ നീ:
അത്യന്തമേകുമാറുണ്ടല്ലോ, സൌഭാഗ്യ-
യുക്തമാമന്നവും, വേണ്ടും സ്വത്തും! 5
സ്സ്വസ്ഥതയ്ക്കാളുകൾ മുൻനിർത്തുന്നു;
എങ്ങും പുകഴ്‌ന്നോനായ്ക്കേൾപ്പോനായ്ദ്ദിവ്യനാ-
മങ്ങയെ വാഴ്ത്തുന്നു, മർത്ത്യയുഗ്മം! 6
[1] നിന്നന്നം – അങ്ങയ്ക്കുള്ള ഹവിസ്സ്. പ്രൌഢദീപ്തേ = തിളക്കമേറിയവനേ.
[2] അർച്ചിസ്സ് – തേജസ്സ്. രണ്ടുതായാർ – അരണികൾ. ഉൾപ്പുക്കു – യാഗാവസാനത്തിൽ പലിപ്പൂ – യജമാനരെ രക്ഷിയ്ക്കുന്നു. വാനൂഴികൾ മൂടുന്നു – ദ്യോവിനെ ഹവിസ്സുകൊണ്ടും, ഭൂവിനെ മഴകൊണ്ടും നിറയ്ക്കുന്നു.
[3] വാഴ്ത്തലാൽ – ഞങ്ങളുടെ സ്തുതികൊണ്ടു്. ഊർജ്ജോജ – അന്നജാത, ഹവിസ്സുകൊണ്ടുജ്ജ്വലിയ്ക്കുന്നവനേ. കർമ്മങ്ങളാൽ – ഞങ്ങളുടെ കർമ്മങ്ങൾകൊണ്ടു്. തൃപ്തികൊൾക – സന്തൃപ്തനായാലും. ധന്യജന്മാക്കൾ – ശോഭനജന്മാക്കൾ, യജമാനർ. വിചിത്രരക്ഷർ = വിചിത്രമായ രക്ഷയോടുകൂടിയവർ.
[4] ശാശ്വത – മരണമില്ലാത്തവനേ. കാണേണ്ടും = ദർശനീയമായ. നിഷേവ്യ (സേവ്യ)കർമ്മം ചേർത്തുവെയ്ക്കുന്നൂ – ഞങ്ങളിൽ; ഞങ്ങളെക്കൊണ്ടു വെണ്ടുന്നതു ചെയ്യിയ്ക്കുന്നു.
[5] ഉൽപ്രജ്ഞൻ = പ്രജ്ഞ ഉയർന്നവൻ, പ്രകൃഷ്ടജ്ഞാനൻ. കാമ്യദൻ – കാമ്യം, ധനം, കൊടുക്കുന്നവൻ.
[6] വിശ്വദൃക്ക് = എല്ലാം കാണുന്നവൻ. സ്വസ്ഥത = സുഖം. ആളുകൾ – യജമാനാദികൾ. മുൻനിർത്തുന്നു – എല്ലാക്കർമ്മങ്ങൾക്കും മുമ്പു പൂജിയ്ക്കുന്നു. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കേൾപ്പോൻ – സ്തുതികളെ. മർത്ത്യയുഗ്മം – പത്നീയജമാനന്മാർ.