ഇന്ദ്രാണി ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ഓഷധി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
വള്ളി പറിച്ചെടുപ്പൻ ഞാൻ,
അത്തൽ സപത്നിയ്ക്കിയറ്റാൻ,
ഭർത്താവിനെക്കയ്യടക്കാൻ. 1
ധാത്രേരിതേ, സുഭഗേ, നീ
താഴത്തു, സപത്നിയെ; യെന്റെ-
മാത്രമാക്കു, മണാളനെ! 2
മേലെയാകുകു, ത്തമേ, ഞാൻ;
താന്ന പെണ്ണുങ്ങളെക്കാളും
താന്നോളുമാകെ, ൻസപത്നി! 3
മുല്ലസ്സിപ്പോളാരവളിൽ?
ആവോളം ദൂരത്തെയ്ക്കയ-
യ്ക്കാവൂ, ഞങ്ങൾ സപത്നിയെ! 4
കീഴമർക്കുന്നോളല്ലോ, നീ;
കീഴമർപ്പോരായ് നാമൊപ്പം
കീഴമർക്ക, സപത്നിയെ!’ 5
മർദ്ദകത്തിൽ വെച്ചേൻ നിന്നെ:
വിദ്രുതമെങ്കലെയ്ക്കോടി-
യെത്തട്ടേ, ഭവന്റെ ചിത്തം,
കുഞ്ഞിൻനേർക്കു പയ്യുപോലേ,
കുണ്ടിലെയ്കു വെള്ളംപോലേ! 6
[1] സപത്നീപീഡനമാണു്, ഈ സൂക്തത്തിൽ: പാടവള്ളിയുടെ ചുവട്ടിൽ ഇരുപത്തൊന്നു യവമണി മന്ത്രജപത്തോടേ വിതറുക; പിറ്റേന്നു മന്ത്രപൂവം പറിച്ചെടുത്ത് ഇരുകൈകളിലും കെട്ടി, ഭർത്താവിനെ പുണരുക. എന്നാൽ ഭർത്താവു വശപ്പെടും; സപ്ത്നി സങ്കടത്തിലും പെടും.
[2] ഊർദ്ധ്വമുഖദ്ധത്രേ – മേല്പോട്ടു നോക്കുന്ന (മലർന്ന) ഇലകളുള്ളവളേ. ശക്തേ – കീഴടക്കാൻ ത്രാണിയുള്ളവളേ. ധാത്രേരിതേ – സ്രഷ്ടവിനാൽ അയായ്ക്കപ്പെട്ടവളേ.
[4] അപ്പെണ്ണ് – സപത്നി. അവളിൽ ഉല്ലസിച്ചപ്പോൾ ആര് – ഒരുത്തിയ്ക്കും അവളിൽ ഉല്ലസിച്ചപ്പോൾ ആര് – ഒരുത്തിയ്ക്കും അവളിൽ പ്രീതിയുണ്ടായില്ല. ഞങ്ങൾ – ഞാൻ.
[6] ഭർത്താവിനോട്: മർദ്ദകം – സപത്നീപീഡനൌഷധം.