ഇരമ്മദപുത്രൻ ദേവമുനി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അരണ്യാനി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
ണി; – യ്യാൾ വിറകൊടിയ്ക്കുന്നു;
രാവിലരണ്യാനിയിങ്കൽ
വാഴ്‌വോനൊച്ച കേട്ടുണരും ! 4
[1] അരണ്യാനി = വൻകാട്; അതിന്റെ അധിദേവതയാണു്, ഈ സൂക്തത്തിൽ സ്തുതിയ്ക്കപ്പെടുന്നതു്: ഹേ അരണ്യാനി. നീ വൻകാനനത്തിൽ കാണപ്പെടുന്നില്ല – മറഞ്ഞിരിയ്ക്കുകയാണു്. നീ ഊരിനെ തേടാത്തതെന്തുകൊണ്ടു് – വല്ല ഗ്രാമത്തിലും പോയിപ്പാർക്കാത്തതെന്തുകൊണ്ടു്?
[2] ചികിട് സല്ലപിച്ചാൽ (ചിലച്ചാൽ, വിളിച്ചാൽ) ഒരു ചീചിക്കാരൻ (ചീചി എന്നു ശബ്ദിയ്ക്കുന്ന മറ്റൊരു ജന്തു) പൊള്ളവീണ (ഓടമുളകൊണ്ടോ മറ്റോ ഉണ്ടാക്കിയ വീണ) മീട്ടിക്കൊണ്ടെന്നപോലെ ചെല്ലും – ചികിടിന്റെ അടുക്കൽ വീണ വായിയ്ക്കാൻ! കല്യാണിതൻ – നല്ലവൾതന്നെ; ഈ ജന്തുക്കളെയൊക്കെ പോറ്റിപ്പോരുന്നുണ്ടല്ലോ.
[3] മൃഗം – മാനുകൾ. പൊന്ത = ചെടിപ്പടർപ്പ്. വണ്ടികൾ – വിറകും മറ്റും കേറ്റാൻ കാട്ടിൽ വന്ന വണ്ടികൾ വൈകുന്നേരം മടങ്ങിപ്പോകുമല്ലോ.
[4] ഒരാൾ കാണാതായ പയ്യിനെ വിളിയ്ക്കുന്നു. മറ്റൊരാൾ വിറകൊടിയ്ക്കുന്നു ഒച്ച (പക്ഷിമൃഗാദിശബ്ദം) കേട്ടു പേടിച്ചുണർന്നുപോകും.
[5] കാടർ (വ്യാഘ്ര – ചോരാദികൾ) നേരിട്ടു വന്നില്ലെങ്കിൽ, കാട്ടിൽ ഉപദ്രവമൊന്നുമില്ല. നേരേമറിച്ച്, രുച്യങ്ങ(രുചികരങ്ങ)ളായ പഴങ്ങൾ ഭക്ഷിച്ചു യഥേഷ്ടം പാർക്കാം.
[6] ഉഴവ് (കൃഷി) ഇല്ല; എന്നാൽ, എങ്ങും ഊൺകോപ്പുണ്ടു്. സല്ലേപനേർസൌരഭ്യവും – കസ്തൂരി മുതലായവയ്ക്കൊത്ത സൌരഭ്യവുമുണ്ടു്.