വാതഗോത്രൻ അനിലൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വായു ദേവത. (കാകളി.)
പായു,മിരച്ചൊലി വായ്പിച്ചൊടിച്ചവൻ;
വിണ്ണിൽപ്പരന്നു തുടുപ്പുളവാക്കിടും-
മന്നിൽപ്പൊടി പറപ്പിച്ചു പായുമവൻ! 1
ദേവങ്കലെത്തും, യുധിപോലെയശ്വകൾ:
തേരിന്നവയെ സ്വയമേവ ചേർത്ത,തിൽ-
ക്കേറിഗ്ഗമിയ്ക്കു,മിപ്പാരിനൊക്കെപ്പുരാൻ! 2
വാനിരിയ്ക്കാറില്ലി,ടയ്ക്കൊരുനാളിലും:
എങ്ങു പിറന്നൂ, പ്രഥമജാതനിവൻ?
എങ്ങുനിന്നെമ്പാടുമെത്തീ, പയസ്സഖൻ? 3
ദ്ദേവൻ ചരിച്ചുപോരുന്നു, യഥേഷ്ടമേ:
കേവലം കേൾക്കാമിരമ്പൽ; കാണില്ലുട;-
ലാ വായുവിനെ ഹവിസ്സാൽ ബ്ഭജിയ്ക്ക, നാം! 4
[1] ഇരച്ച് = ഇരമ്പി. ഒടിച്ച് – വൃക്ഷാദിയെ. തുടുപ്പ് – പൊടി മേല്പോട്ടു പറപ്പിയ്ക്കുന്നതിനാൽ.
[2] യുധിപോലെ – യുദ്ധത്തിൽ ചെല്ലുന്നതുപോലെ. അശ്വകൾ = പെൺകുതിരകൾ.
[3] മഖവാൻ – യജ്ഞവാനായ വായു. പ്രഥമജാതൻ – എല്ലാ പ്രാണികളെക്കാളും മുമ്പേ ജനിച്ചവൻ. പയസ്സഖൻ = വെള്ളത്തിന്റെ കൂട്ടുകാരൻ. വായു എല്ലായ്പ്പോഴും എല്ലാടത്തും വത്തിയ്ക്കുന്നു; അതിനാൽ അദ്ദേഹത്തിന്റെ ജനനമെവിടെ എന്നും, എവിടെനിന്നു പുറപ്പെടുന്നു എന്നും അറികവയ്യ.
[4] ഇരമ്പൽ കേവലം കേൾക്കാം – വായുവിന്റെ ശബ്ദംമാത്രം കേൾക്കാം.