യമപുത്രൻ മഥിതനോ, വരുണപുത്രൻ ഭൃഗുവോ, ഭൃഗുപുത്രൻ ച്യവനനോ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; തണ്ണീരുകളും, അല്ലെങ്കിൽ പൈക്കളും, അഗ്നീഷോമന്മാരും ദേവതകൾ. (‘താമരക്കണ്ണൻ’പോലെ.)
നിങ്ങൾ സേചിപ്പിനെ,ങ്ങളെ!
നിത്യം മൂടുവോരഗ്നീഷോമരേ,
നിർത്തുവിൻ, സമ്പത്തെങ്ങളിൽ! 1
സ്വന്തം വശത്തു നിർത്തുക.
ഇന്ദ്രൻ നിയന്ത്രിയ്ക്കട്ടെ,യിവയെ;-
യിങ്ങിണക്കട്ടെയഗ്നിയും! 2
പ്പാർത്തിവ പുഷ്ടി കൊള്ളട്ടെ:
നിർത്തുകി,വയെയിങ്ങുതാനഗ്നേ;
സ്വത്തുമെങ്കൽത്താൻ നില്ക്കട്ടെ! 3
പോകൽ, മടങ്ങല,മ്മേയൽ
എന്നിവയെയും, മേയ്ക്കുന്നോനെയും
നന്നായഭ്യർത്ഥിയ്ക്കുന്നേൻ ഞാൻ. 4
മേയുവാൻ വിടു,മാർ മേയ്ക്കും,
ആർ കൊണ്ടുപോരു,മായിടയനും
മാഴ്കാതേ തിരിച്ചെത്തട്ടെ! 5
യിങ്ങോട്ടേ കൊണ്ടുപോന്നു നീ
ഞങ്ങൾക്കേകുക; – ജ്ജീവിനികളാ-
ലെങ്ങൾ വേണ്ടപോലൂട്ടാവൂ! 6
വെൺപാലും നെയ്യും തൈരുമേ:
ക്രത്വർഹരായ ദേവന്മാരെല്ലാം
സ്വത്തു ചേർക്കട്ടേ, ഞങ്ങളിൽ! 7
[1] പോകൊല്ലാ – മറ്റു യജമാനങ്കൽ. ആഢ്യമാർ = ധനവതികൾ. നിങ്ങൾ – തണ്ണീരുകളോ, പൈക്കളോ. സേചിപ്പിൻ – വെള്ളംകൊണ്ടോ പാൽകൊണ്ടോ. നിത്യം മൂടുവോർ – എന്നെന്നും സ്തോതാക്കളെ ഭോഗ്യങ്ങൾകൊണ്ടു മൂടുന്നവർ, നിറയ്ക്കുന്നവർ. അഗ്നീഷോമർ = രണ്ടു ദേവന്മാർ.
[2] ഋഷി, തന്നോടുതന്നെ പറയുന്നു: ഇവയെ – മറ്റൊരേടത്തെയ്ക്കു പോകുന്ന തണ്ണീരുകളെയോ, പൈക്കളെയോ. പേർത്തു പിന്തിരിയിയ്ക്കുക – ഇങ്ങോട്ടു വരുത്തുക.
[3] ഇഗ്ഗോനാഥങ്കൽ – ഗോക്കളുടെ (തണ്ണീരുകളുടെയോ പൈക്കളുടെയോ) പാലകനായ എന്റെ അടുക്കൽ.
[4] ആഗമം – ഗൃഹത്തിൽ വന്നെത്തൽ. പോകൽ – മേയാൻ. അഭ്യർത്ഥിയ്ക്കുന്നേൻ – എല്ലാഗ്ഗുണവും തികഞ്ഞ പൈക്കൾ എനിയ്ക്കുണ്ടാകട്ടെ.
[5] പോയവയെ – കാണാതായ പൈക്കളെ. കൊണ്ടുപോരും – മേച്ചിൽപ്പുറത്തുനിന്നു ഗൃഹത്തിലെയ്ക്ക്. മാഴ്കാതേ – ഉപദ്രവമൊന്നും നേരിടാതെ.
[6] ഗോക്കളെ – മറ്റൊരേടത്തെയ്ക്കു പോകുന്ന പൈക്കളെ. ഇങ്ങോട്ടേ – ഇവിടെയ്ക്കുതന്നെ. അജ്ജീവിനികളാൽ – പൈക്കളുടെ പാൽകൊണ്ട്. ഊട്ടാവൂ – ദേവന്മാരെയും പിതൃക്കളെയും.
[7] ദേവന്മാരോട്: എമ്പാടും – സർവത്രസ്ഥിതരായ. ഉത്തരാർദ്ധം പരോക്ഷം: ക്രത്വർഹർ – യജനീയർ. സ്വത്തു – ഗോധനം.
[8] തന്നോടും പൈക്കളോടുമായി പറയുന്നു: