ഋഷിദേവതകൾ മുമ്പേത്തവ; ആസ്താരപംക്തി ഛന്ദസ്സ്. (കേക.)
യുള്ള ഹോതാവാം നിന്നെ സ്വസ്തവങ്ങളാലെങ്ങൾ
വിരിദർഭകളിട്ട യജ്ഞത്തിനിപ്പോളഗ്നേ,
വരിപ്പൂ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 1
ത്തെങ്ങുമേ നിറഞ്ഞോരാമസ്സ്വയംപ്രഭരഗ്നേ;
തൂവുമാഹുതി നേരേ നിങ്കലെയ്ക്കണയുന്നു,
കേവലം വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 2
ലധ്വരധുരീണന്മാർ, വർഷാംഭസ്സുകൾപോലെ.
കറുപ്പും വെളുപ്പുമാർന്നഖിലപ്രഭയും നീ
ധരിപ്പൂ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 3
മുത്തമോത്തമമെന്നെണ്ണുന്നു നിന്തിരുവടി,
ചിത്രമാമതു കൊണ്ടുവരികെങ്ങൾക്കന്നാപ്തി-
യ്ക്കധ്വരേ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 4
മവിടെയ്ക്കറിയാമേ, സകലകാവ്യങ്ങളും;
ദൂതനുമല്ലോ, പ്രിയനഗ്നി ദാന്തനാം കർമ്മോ-
പേതന്നു, വിമദാർത്ഥം – പെരിയോനല്ലോ ഭവാൻ! 5
ച്ച,ധ്വരം മികവോടേ നടത്തുന്നവരഗ്നേ:
അങ്ങയും ദാതാവിന്നു കാമ്യമാം ധനമെല്ലാ-
മർപ്പിപ്പൂ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 6
മൊത്തോനായ്,ത്തിരുവായ നൈക്കൊണ്ടു നിറഞ്ഞോനായ്,
ഹൃദ്യനാം നിന്നെ പ്രതിഷ്ഠിയ്ക്കുന്നിതഗ്നേ, നര-
രധ്വരേ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 7
വലുപ്പമിയലുന്ന നിന്തിരുവടിയഗ്നേ;
ആർക്കുന്നു, കാളയ്ക്കൊപ്പം; സോദരിമാരിൽഗ്ഗർഭം
ചേർക്കുന്നു, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 8
[1] പള്ളികൊൾവോൻ – സസ്യാദികളിൽ ശയിയ്ക്കുന്നവൻ. സ്വസ്തവങ്ങളാൽ – സ്വകൃതസ്തോത്രങ്ങളാൽ. വിമദാർത്ഥം – അങ്ങയ്ക്കും ദേവകൾക്കും സോമപാനത്താൽവിവിധമത്തുളവാക്കാൻ. വിമദൻ എന്ന ഋഷിനാമവും മുദ്രാലങ്കാരരീത്യാവരുത്തിയിരിയ്ക്കുന്നു.
[2] സ്വയംപ്രഭർ – യജമാനന്മാർ.
[3] അധ്വരധുരീണന്മാർ – ഋത്വിക്കുകൾ. വർഷാംഭസ്സുകൾപോലെ – വൃഷ്ടിജലങ്ങളുടെ ജനയിതാവാണല്ലോ, അഗ്നി. വിമദാർത്ഥം – തന്റെയും ദേവന്മാരുടെയും മദത്തിന്നായ്.
[5] കാവ്യങ്ങൾ – സ്തോത്രങ്ങൾ. ദാന്തൻ – മനസ്സംയമമുള്ളവൻ. കർമ്മോപേതൻ – യജമാനൻ.
[6] ദാതാവ് – ഹവിസ്സു നല്കുന്നവൻ, യജമാനൻ. അർപ്പിപ്പൂ = കൊടുക്കുന്നു.
[7] ഹൃദ്യൻ – മനോജ്ഞൻ.
[8] വലുപ്പം – മഹത്ത്വം. ആർക്കുന്നു – ദാവാഗ്നിയോ വൈദ്യുതാഗ്നിയോ ആയിട്ട് വമ്പിച്ച ഒച്ച പുറപ്പെടുവിയ്ക്കുന്നു. സോദരിമാർ – ഓഷധികൾ: ഓഷധികളുടെയും അഗ്നിയുടെയും ജനകൻ ഒരാൾ (പ്രജാപതി) തന്നെയാണല്ലോ. ഗർഭം – ബീജം.