വിഷദൻ ഋഷി; ആസ്താരപംക്തിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും അശ്വികളും ദേവതകൾ. (കേക.)
മായുള്ള സോമം കല്പിച്ചുണ്ണുക, പുരുവസോ;
ആയിരം ധനം നിക്ഷേപിയ്ക്കയുംചെയ്കെ,ങ്ങളിൽ
നീയിന്ദ്ര, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 1
യാചിപ്പൂ, ഭവാനോടു സർവകർമ്മാധിപതേ:
തുംഗമാം വരേണ്യത്തെ നിക്ഷേപിച്ചരുൾക, നീ- യെങ്ങളിൽ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 2
ഭക്തനെ പ്രേരിപ്പിപ്പോനിന്ദ്ര, നിന്തിരുവടി:
പാപവും പകയനുമേല്ക്കാതെയങ്ങളെയാ നീ
പാലിയ്ക്ക, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 3
[1] പുരുവസോ – ഹേ ബഹുധന. വിമദാർത്ഥം – 21-ാം സൂക്തത്തിലെ 1-ാം ഋക്കിന്റെ ടിപ്പണി നോക്കുക.
[2] തുംഗം – ഉൽക്കൃഷ്ടം. വരേണ്യം – പശ്വാദിധനം.
[3] പ്രേരിപ്പിപ്പോൻ – കർമ്മപ്രവൃത്തനാക്കുന്നവൻ. പകയൻ = വൈരി.
[4] കടഞ്ഞൂ – അഗ്നിയെ: അശ്വികൾ അധ്വര്യുക്കളുമാണെന്നു പറയപ്പെട്ടിട്ടുണ്ടു്.
[5] പരോക്ഷം: തീ പാറുമ്പോൾ – അരണികളിൽനിന്നു തീപ്പൊരികൾ പുറപ്പെടുമ്പോൾ. പേർത്തും ആവഹിയ്ക്കട്ടെ – നിങ്ങളുൽപ്പാദിപ്പിച്ച ഈ അഗ്നി വീണ്ടും ഞങ്ങൾക്കു ഹവിസ്സു കൊണ്ടുവരട്ടെ.
[6] പ്രത്യക്ഷോക്തി: പോക്കിനിയ്ക്ക മേ – ഗൃഹത്തിൽനിന്നു പോകൽ എനിയ്ക്ക് ഇനിയ്ക്കട്ടെ, മധുരിയ്ക്കട്ടെ; നിങ്ങളുടെ പ്രസാദത്താൽ പ്രീതികരമായിത്തീരട്ടെ. വരവ് – ഗൃഹത്തിൽ തിരിച്ചുവരൽ. ദേവത്വത്താൽ ഞങ്ങളെ ഇനിപ്പിപ്പിൻ – ദേവത്വം (അണിമാദ്യഷ്ടൈ ശ്വര്യങ്ങൾ) തന്നു, ഞങ്ങളെ പ്രീതിയുക്തരാക്കുവിൻ.