നെങ്ങൾതൻ ചിത്തത്തെ,യാത്മാവിനെ, ജ്ഞാനത്തെയും:
ഗോതതി പുല്ലിൽപ്പോലേ രമിയ്ക്ക, നിൻസഖ്യത്തിൽ
(സ്തോതാക്കൾ) വിമദാർത്ഥം – പെരിയോനല്ലോ ഭവാൻ! 1
ലൊക്കയും സ്ഥിതിചെയ്യുന്നുണ്ടു, സോമമേ ഭക്ത്യാ;
അക്കണക്കിതാ, എന്റെ വിത്താശയെഴുന്നേറ്റു-
നില്ക്കുന്നു, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 2
കേമമായ്ച്ചെയ്യുന്നുണ്ടു, നിന്തിരുവടിയ്ക്കായ് ഞാൻ:
അങ്ങ,ച്ഛൻ മകനെപ്പോലബാധം സുഖിപ്പിയ്ക്കു-
കെ,ങ്ങളെ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 3
തേക്കുകുട്ടകൾ കൂപത്തിങ്കലെയ്ക്കെന്നവിധം:
നിറയ്ക്ക,ചമസംപോലെങ്ങൾതൻകർമ്മം, ജീവി-
ച്ചിരിയ്ക്കാൻ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 4
സ്തോമത്താൽബ്ഭജിയ്ക്കുന്നൂ, ധീരരദ്ദൃഢകാമർ:
അങ്ങു തന്നരുളേണ,മശ്വഗോനിലയങ്ങ-
ളെങ്ങൾക്കു വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 5
ഭംഗിയാം വിശ്വത്തെയും സോമമേ, രക്ഷിപ്പൂ നീ;
പാരൊക്കെ നോക്കിക്കൊണ്ടു ജീവനം നന്നായ് നല്കി-
പ്പോരുന്നു, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 6
ല്ക്കാത്ത നിന്തിരുവടി സോമമേ, പെരുമാളേ:
ആരുമെങ്ങളെക്കേറിപ്പഴിയ്ക്കായ്ക്കോ; – ടിച്ചാലും,
വൈരിയെ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 7
പുണ്യകർമ്മാവേ, സോമ, പാടങ്ങൾ കിട്ടിപ്പോൻ നീ;
അങ്ങമിത്രനിൽനിന്നുമംഹസ്സിൽനിന്നും കാക്കു-
കെ,ങ്ങളെ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 8
യോധന്മാർ വിളിയ്ക്കുമ്പോള,രിഹന്താവാമിന്ദോ,
ഞങ്ങളെപ്പാലിയ്ക്കേണ,മിന്ദ്രനു നൽത്തോഴനാ-
മങ്ങുന്നു വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 9
മന്ദതപെടാതിങ്ങു വരുത്തീ, വളർച്ചയെ;
വലിയ മേധാവിയാം കക്ഷീവാന്നിതു ബുദ്ധി
വളർത്തീ, വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 10
കിട്ടിച്ചുപോരുന്നുണ്ടി,തേഴ്‌വക്കു വരത്തെയും;
പാലിച്ചൂ കുരുടനെ,പ്പംഗുവിനെയുമിതു
ചാലവേ വിമദാർത്ഥം – പെരിയോനല്ലോ, ഭവാൻ! 11
[1] അന്നമേ – ഹേ സോമമേ. വിമദാർത്ഥം – ദേവകൾക്കു മത്തുണ്ടാകാൻ: ഭവാൻ ഞങ്ങളെ സഖാക്കളാക്കിയാൽ, (ഞങ്ങളിൽ പ്രസാദിച്ചാൽ) ഞങ്ങൾ യാഗം ചെയ്തു ദേവന്മാരെ സോമപാനമത്തരാക്കിക്കൊണ്ടിരിയ്ക്കുമെന്നു ഹൃദയം.
[2] ത്വൽക്കരളിനെ സ്പർശിയ്ക്കുന്നവർ – സ്തുതികൾമൂലം അങ്ങയ്ക്കുള്ളിൽത്തട്ടിയ ആളുകൾ.
[3] അങ്ങ് = ഭവാൻ. അബാധം – ബാധ (ശത്രുപീഡ)യെന്നിയേ; ശത്രുക്കളെ വധിച്ച് എന്നർത്ഥം.
[4] വാക്കുകൾ – ഞങ്ങളുടെ സ്തുതികൾ. ചമസംപോലെ – ചമസത്തെ നീർകൊണ്ടു നിറയ്ക്കുന്നതുപോലെ.
[5] കർമ്മസ്തോമം = കർമ്മസമൂഹം. ധീരർ – മേധാവികൾ, ഋത്വിക്കുകൾ. ദൃഢകാമർ – ഉറച്ച സൽഫലകാംക്ഷയുള്ളവർ. അങ്ങു = ഭവാൻ. അശ്വഗോനിലയങ്ങൾ = കുതിരലായവും, പശുത്തൊഴുത്തും.
[6] പശു = ബലിമൃഗം. ഉച്ചാവചഭംഗി – നാനാപ്രകാരങ്ങളോടുകൂടിയതു്. ജീവനം – ദേവകൾക്കും മനുഷ്യർക്കും പൊറുതി.
[7] വിദ്രോഹമേല്ക്കാത്ത – ആർക്കും അഹിംസ്യനായ.
[8] അങ്ങ് = ഭവാൻ. അമിത്രൻ – ദ്രോഹി. അംഹസ്സ് = പാപം.
[9] പൈതങ്ങളെയുമിറക്കേണ്ടുന്ന – അത്ര വമ്പിച്ച.
[10] പെരിയോൻ എന്നതുവരെ പരോക്ഷം: ഓമന – പ്രിയപ്പെട്ടത്. മാദകം – സോമം. തെല്ലും മന്ദത പെടാതെ – സത്വരം. ഇങ്ങു – ഞങ്ങൾക്ക്.
[11] ഇത് – സോമം. ഏഴ്‌വർ – സപ്തഹോതാക്കൾ. വരം – ശ്രേഷ്ഠവസ്തു, ധനം. കുരുടൻ – ദീർഘതമസ്സ് എന്ന ഋഷി; പംഗു – പരാവൃക്ക് എന്ന ഋഷി. ചാലവേ പാലിച്ചൂ – കണ്ണും, കാലും കൊടുത്തു വഴിപോലെ രക്ഷിച്ചു.