വിമദനോ, വസുകൃത്തോ ഋഷി; ഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘താമരക്കണ്ണൻ’ പോലെ.)
ളാശു നേരിട്ടു ചെല്ലുന്നു:
തേർ സദാ പൂട്ടിനിർത്തും ചേലുറ്റ
പൂഷാവാം മഹാൻ കാക്കട്ടെ! 1
ണ്ണീരായ മഹിമാവിലോ
ചേരുന്നൂ, കർമ്മത്താലീ മേധാവി;
തേറട്ടെ,യവൻ നൽസ്തോത്രം! 2
ചാറുമേ, സോമംപോലവേ:
നീരുതിർക്കുന്നുണ്ടാ, രമ്യൻ നമ്മിൽ;
നീരുതിർക്കുന്നുണ്ടാ,ലയിൽ! 3
ത്തേർ കേറിസ്സഞ്ചരിപ്പവൻ,
മാനുഷഹിതൻ, മേധാവിയ്ക്കഴൽ
മാറ്റുന്ന തോഴനീ,യൃഷി! 5
ടിന്നീശ,നാണാടിന്നുമേ;
ആട്ടുരോമത്താൽ വസ്ത്രം നെയ്യിപ്പോ-
നാ,ടകളലക്കിയ്ക്കുന്നോൻ! 6
താ,ടുകളല്ലോ പൂഷാവേ;
അർത്ഥികൾക്കെല്ലാം തോഴന,ഗ്ര്യൻ, നീ
സ്വസ്ഥാനഭ്രംശവർജ്ജിതൻ! 8
യമ്മഹാൻ പൂഷാവോജസ്സാൽ;
ഉണ്മാനുള്ളതു വായ്പിയ്ക്കട്ടെ; – യീ
നമ്മുടെ വിളി കേൾക്കട്ടെ! 9
[1] ഭാഷിതങ്ങളാം – നമ്മാൽ ഉച്ചരിയ്ക്കപ്പെട്ട. നേരിട്ടു – പുഷാവിന്റെ മുമ്പിലെയ്ക്ക്. തേർ സദാ പൂട്ടിനിർത്തും – യജ്ഞത്തിന്നു പോകാൻ.
[2] മൂപ്പു ചെന്ന മഴവെള്ളംപോലെ ആസ്വാദ്യമാണ്, പൂഷാവിന്റെ മഹിമാവ്. ഈ മേധാവി – യജമാനൻ. അവൻ പൂഷാവ്. തേറട്ടേ – മനസ്സിലാക്കട്ടെ.
[3] സോമംപോലവേ – സോമം നീർ തൂകുന്നതുപോലെ. ഇഷ്ടം ചാറും – സ്തോതാവിന്ന്. രമ്യൻ – സുരൂപൻ. ആല – തൊഴുത്ത്. നമുക്കു ധനവും പശുക്കളെയും തരുന്നുണ്ട് എന്നു സാരം.
[4] മേധാവികൾക്കും അംഗവേപഥു ചേർപ്പോനും – വലിയ ബുദ്ധിമാന്മാർക്കുപോലും (അവരെ അത്യന്തം ആദരിച്ച്) മൈവിറ (സംഭ്രമം) ഉളവാക്കുന്നവനും: മഹാന്മാർ അത്ര ബഹുമാനിച്ചാൽ, സാധാരണർക്ക് ഒരു കിടുകിടുപ്പുണ്ടാകുമല്ലോ.
[5] നേർപാതിയ്ക്കർഹൻ – ഹവിസ്സിന്റെയും മറ്റും പകുതി പൂഷാവിന്നത്രേ. മേധാവി – സ്തോതാവ്. അഴൽ – ശത്രുബാധ. ഈ ഋഷി – പൂഷാവ്.
[6] പൂഷാവിന്നത്രേ, ആടുകളുടെ ആധിപത്യം. അലക്കിയ്ക്കുന്നോൻ – വെളിച്ചവും ചൂടും കൊടുത്തു ശുദ്ധി വരുത്തുന്നവൻ.
[7] അന്നം – ഹവിസ്സും മറ്റും. പോഷം – പുഷ്ടി. ആശായുക്തങ്കൽ – അഭിലാഷവാനായ യജമാനന്റെ അടുക്കൽ. ആയാസമേശാതെ – സലീലം. മീശകുടയും – സോമം കുടിച്ചിട്ട്. ഇപ്പുരാൻ – പൂഷാവ്.
[8] തോഴൻ – അഭീഷ്ടപൂരകൻ. അഗ്ര്യൻ – മുമ്പൻ, ചിരജാതൻ. സ്വസ്ഥാനഭ്രംശവർജ്ജിതൻ – തന്റെ അധികാരത്തിൽനിന്നു മാറാത്തവൻ.