ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)
ഭൂമികൾ – വാനൂഴികൾ –, വരുണാര്യമമിത്രർ,
ഇന്ദ്രന,ദ്രികള,ന്തരിക്ഷ,മംഭസ്സു, മരു-
ദ്വൃന്ദ,മാദിത്യർ – വിളിയ്ക്കുന്നു, ഞാനെല്ലാരെയും. 1
കു,ത്തമധീയും നേരുമിയന്ന വാനൂഴികൾ:
ഞങ്ങളെക്കീഴ്‌വെയ്ക്കൊല്ലാ, കുരുത്തം കെട്ട മൃതി!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്കുന്നു. 2
ദുരിതമെല്ലാം പോക്കി ഞങ്ങളെപ്പാലിയ്ക്കട്ടേ;
ഞങ്ങൾ നേടാവൂ, ശീഘ്രം നിർബാധതേജസ്സെല്ലാം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 3
ത്തിന്മനെ, നിര്യതിയെ,ദ്ദുസ്സ്വപ്നത്തെയുമെല്ലാം;
ഞങ്ങൾക്കു കിട്ടാവൂ, പിമ്പാദിത്യമരുത്സുഖം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 4
നന്ദിയ്ക്ക, സാമംകൊണ്ടു നുതനാം ബൃഹസ്പതി.
ഞങ്ങൾ സുജ്ഞാനധനം നേടാവൂ, പൊറുക്കുവാൻ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 5
ലിം; – ഗിതാപ്തിയ്ക്കായ്സ്സുഖം നല്കുവിൻ, നാസത്യരേ;
അങ്ങോട്ടു തിരിയിപ്പിനിഗ്ഘൃതാഹുതനെയും!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 6
രാ, മരുത്തുകളെ ഞാൻ വിളിപ്പൂ, സഖ്യത്തിന്നായ്;
ഞങ്ങൾ സദ്യശസ്സിന്നിക്കമ്രരെദ്ധ്യാനിയ്ക്കാവൂ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 7
ദേവര്‍ക്കു മതി ചേര്‍ക്കും; നീര്‍ കാക്കും, ശുഭാഹ്വാനം;
ഞങ്ങള്‍ കൈക്കൊണ്ടദ്ദീപ്തത്തോടിരക്കാവൂ, വീര്യം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 8
ഞങ്ങൾ തെറ്റെന്ന്യേ ശരിയ്ക്കവരെസ്സേവിയ്ക്കാവൂ:
എങ്ങുമേ ചുമക്കട്ടേ, ബ്രഹ്മദ്വേഷികൾ പാപം!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 9
നിങ്ങളോടർത്ഥിപ്പതു തരുവിൻ ദേവന്മാരേ,
അംഗജർ, വെല്ലും ജ്ഞാനം, സമ്പത്തു, യശസ്സിവ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 10
വാനോർതൻ മഹാത്രാണമിന്നെങ്ങൾ വരിയ്ക്കുന്നു:
ഞങ്ങൾക്കു ലഭിയ്ക്കാവൂ, സന്തതിസമ്പത്തുകൾ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 11
തെറ്ററ്റെങ്ങളെ മിത്രവരുണസവിതാക്കൾ
തുംഗമാം വരുതിയിൽ സ്വസ്തിയ്ക്കായ് നിറുത്താവൂ!
ഞങ്ങളിന്നാ വാനോർതൻ ത്രാണനം വരിയ്ക്കുന്നു. 12
മിത്രന്നും വശപ്പെട്ട വിശ്വേദേവകൾ നിങ്ങൾ
പുത്രരെ,സ്സൗഭാവ്യത്തെ,ഗ്ഗോക്കളെ,ക്കർമ്മത്തെയും,
ചിത്രമാം ധനത്തെയും ഞങ്ങൾക്കു തരേണമേ! 13
സവിതാവടിയിലും, സവിതാവുയരത്തും-
സവിതാവയയ്ക്കട്ടേ, ഞങ്ങൾക്കീപ്സിതമെല്ലാം;
സവിതാവരുളട്ടേ, ഞങ്ങൾക്കു ദീർഗ്ഘായുസ്സും! 14
[1] രാമകൾ = സുന്ദരിമാർ. മഹാരാവുഷസ്സുകൾ = മഹതികളായ രാത്രിയും ഉഷസ്സും.
[2] ഉത്തമധീ = ഉൽക്കൃഷ്ടബുദ്ധി. നേര് = സത്യം കീഴ്‌വെയ്ക്കൊല്ലാ – കീഴ്പെടുത്തരുത്; ഞങ്ങൾ ചിരജീവികളാകണം.
[4] തിന്മൻ – പിശാചാദി. നിര്യതി – മൃത്യുദേവത. ദുസ്സ്വപ്നം – ദുസ്സ്വപ്നജനിതമായ അനിഷ്ടം. ആദിത്യമരുത്സുഖം – ആദിത്യന്മാരുടെയും മരുത്തുക്കളുടെയും സുഖം.
[5] ഇള – മാധ്യമികവാക്ക്, ഇടി; മേഘമെന്നർത്ഥം.
[6] ക്ഷിപ്രാഹിംസയജ്ഞം = ക്ഷിപ്രകാരിയും ഹിംസാരഹിതവുമായ യാഗം. ഇംഗിതാപ്തി = ഇഷ്ടസിദ്ധി. അങ്ങോട്ടു – വിണ്ണിലെയ്ക്ക്. ദേവന്മാരുടെ അടുക്കലെയ്ക്ക്. ഇഗ്ഘൃതാഹുതൻ – ഈ നെയ്യുകൊണ്ടു ഹോമിയ്ക്കപ്പെട്ടവൻ, അഗ്നി.
[7] കമ്രർ – കമനീയർ.
[8] ജീവർ – പ്രാണികൾ. സോമമാണ് ക്രതുവിന്റെ ശ്രീ. മതി = തൃപ്തി. നീർ കാക്കും – വെള്ളത്തെ രക്ഷിയ്ക്കും. അദ്ദീപ്തം – ഉജ്ജ്വലമായ സോമം.
[9] സംഗതന്മാർ – ചേർന്നവർ. തെറ്റെന്ന്യേ – അനപരാധരായി. അവർ – ദേവന്മാർ.
[10] യാജ്യന്മാരല്ലി – യജനീയരാണല്ലോ. കേൾപ്പിൻ – ഞങ്ങളുടെ സ്തുതി. അർത്ഥിപ്പതെന്താണെന്നു മൂന്നാംപാദത്തിൽ വിവരിച്ചിരിയ്ക്കുന്നു: അംഗജർ – പുത്രന്മാർ. വെല്ലും – ജയശീലമായ.
[11] വായ്പ് = വളർച്ച, പുഷ്ടി.
[12] മുറ്റിയ – കത്തിപ്പടർന്ന. തെറ്ററ്റ – നിരപരാധരായ ഞങ്ങളെ മിത്രനും വരുണനും സവിതാവും, അവരുടെ ശ്രേഷ്ഠമായ കീഴിൽ നിർത്തുമാറാകണം; എന്നാൽ ഞങ്ങൾക്കു സ്വസ്തു (നാശമില്ലായ്മ) സിദ്ധിയ്ക്കും.
[13] ചിത്രം – മഹനീയം.
[14] അടിയിലും – താഴത്തും. ഉയരത്തും – വാണരുളുന്നു എന്നു ചേർക്കാം.