ധനാകപുത്രൻ ലുശൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത. (കാകളി.)
ശ്രീയൊടും പള്ളിയുണർന്നാർ, പുലർച്ചയിൽ:
തുംഗവാനൂഴികൾ കർമ്മമറിയട്ടെ!-
യെങ്ങളിന്നുമ്പരോടർത്ഥിപ്പു, രക്ഷണം; 1
മത്തായ്കളാറുകൾ, ശര്യണാവൽഗിരി,
മിത്രനുഷസ്സിവർ കുറ്റമകറ്റട്ടെ;
ഭദ്രം തരട്ടേ, പിഴിഞ്ഞ സോമമിഹ! 2
ത്തുഷ്ടി ചേർത്തിന്നു വൻതായ്ക്കൾ വാനൂഴികൾ;
ഭംഗമംഹസ്സിനേകട്ടേ, തെളിയുഷ-
സ്സെ; – ങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 3
ഭക്തരാമെങ്ങൾക്കു വിണ്ണിലെ സ്വത്തിനായ്;
എങ്ങളകറ്റാവു, ദുഷ്പ്രഭുവിൻ ക്രോധ;-
മെങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 4
മെത്തിപ്പുലരുന്ന നിങ്ങൾ, നിഷേവ്യമാർ
എങ്ങൾക്കു നല്കി,ന്നു കൊറ്റും വെളിച്ചവു! -
മെങ്ങളർത്ഥിപ്പു, ദിപ്താഗ്നിയോടക്ഷയം. 5
സ്സു; – ത്ഥിതരാകട്ടെ,യുജ്ജ്വലിച്ചഗ്നികൾ;
തുംഗവേഗം രഥം പൂട്ടട്ടെ,യശ്വിക!-
ളെങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 6
താവേ, സരത്നവിഭാഗനല്ലോ, ഭവാൻ:
ഇങ്ങുച്ചരിപ്പൂ, ധനം പെറും ഗാഥ ഞാൻ.
എങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 7
പോലധ്വരേ ഞാൻ സുരരെ വാഴ്ത്തും സ്തവം:
എന്നുമുഷസ്സിനെത്തൊട്ടുദിപ്പൂ, രവി;-
യെങ്ങളര്‍ത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 8
തിങ്ങുമാദിത്യരോടർത്ഥിപ്പു, സിദ്ധിയെ:
അങ്ങിന്നു കർമ്മിയായ് നില്ക്ക, തത്സൌഖ്യത്തി;-
ലെങ്ങളർത്ഥിപ്പു, ദീപ്താഗ്നിയോടക്ഷയം. 9
സപ്തഹോതൃവരുണേന്ദ്രഭഗരെ നീ
എത്തിയ്ക്ക: വാഴത്തുവൻ, സ്വത്തിനാ വാനോരെ!-
യെങ്ങളർത്തിപ്പു, ദീപ്താഗ്നിയോടക്ഷയം. 10
ഞങ്ങളെപ്പൊങ്ങിച്ചണയുകൊ,പ്പം മഖേ!
എങ്ങളർത്ഥിപ്പൂ, ഭഗാശ്വിബൃഹസ്പതി-
പൂഷാക്കൾ ചേർന്ന ദീപ്താഗ്നിയോടക്ഷയം. 11
നാൾകളെപ്പോറ്റും സമൃദ്ധമാം നൽഗ്ഗൃഹം,
പുത്രപൌത്രർക്കു ഗോക്കൾക്കും പൊറുക്കുവാ!-
നർത്ഥിപ്പു, ഞങ്ങൾ ദീപ്താഗ്നിയോടക്ഷയം. 12
കത്തിജ്ജ്വലിയ്ക്കുകി,ന്നഗ്നികളൊക്കയും;
കാക്കാൻ വരികു,മ്പരൊക്കെയുമെങ്ങളെ;
നേർക്കെത്തുകെ,ങ്ങളിൽ സ്വത്തന്നമൊക്കയും! 13
മാരെ, യംഹസ്സറുത്താരെ നിറയ്ക്കുമോ,
ആരറിയാ ഭയം നിങ്ങൾതൻ ത്രാണത്തി;-
ലായവരാകെ, ങ്ങൾ യജ്ഞത്തിനുമ്പരേ! 14
[1] അഗ്നികൾ – ആഹവനീയാദികൾ. തുംഗകൾ – മഹതികൾ.
[2] അത്തായ്കളാറുകൾ – ആ മാതാക്കളായ നദികൾ. ശര്യണാവൽഗിരി – ശര്യണാവത്തെന്ന സരസ്സിന്നരികത്തുള്ള പർവതങ്ങൾ. മിത്രൻ = സൂര്യൻ. കുറ്റമകറ്റട്ടെ – ഞങ്ങൾക്കു പിഴ പറ്റാതെ രക്ഷിയ്ക്കട്ടെ. ഇഹ – ഇന്ന്.
[3] അംഹസ്സിന്നു ഭംഗമേകട്ടെ – പാപം നശിപ്പിയ്ക്കട്ടെ. അക്ഷയം – നാശമില്ലായ്മ.
[4] ധ്വസ്താഘ = പാപനാശിനി. ഇപ്പരമാഢ്യ – ഈ മികച്ച ധനവതിയായ ഉഷസ്സ്. വിണ്ണിലെ സ്വത്തിനായ് – യജ്ഞകാലം കിട്ടാൻ എന്നു പര്യവസിതാർത്ഥം.
[5] നിഷേവ്യമാർ = സേവനീയമാർ.
[6] അസ്തരോഗം – രോഗമെന്നിയേ. തുംഗവേഗം = വേഗമേറിയ. പൂട്ടട്ടെ – ഈ യജ്ഞത്തിൽ വരാൻ.
[7] നൽപ്പങ്ക് – ധനം. സരത്നവിഭാഗൻ – രത്നങ്ങളെ വിഭജിയ്ക്കുന്നവൻ. ഗാഥ – സ്തുതി.
[8] നരരെങ്ങൾ തേറിനപോലെ – മനുഷ്യരായ ഞങ്ങളുടെ അറിവിന്നൊത്തവണ്ണം. വാഴ്ത്തും – പുകഴത്തുന്ന. സ്തവം എന്നെ പാലിയ്ക്കുക – രക്ഷിയ്ക്കട്ടെ.
[9] സ്തോതാവിനോട്: അൻപു – ദയ. സിദ്ധി – ഫലപ്രാപ്തി. അങ്ങ് = ഭവാൻ. തത്സൌഖ്യത്തിൽ = അവരുടെ, ആദിത്യരുടെ, സൌഖ്യത്തിൽ നില്ക്ക; കർമ്മത്താൽ, അവരുടെ സുഖം നേടിയാലും.
[10] അഗ്നിയോട്: മത്താടും – ദേവന്മാർ സോമം കുടിച്ചു മത്തടിയ്ക്കുന്ന അസ്മന്മഹോദ്യന്മഖേ = ഞങ്ങളുടെ മഹത്തായ ഉജ്ജ്വലയജ്ഞത്തിൽ. ആ വാനൊരെ ഞാൻ സ്വത്തിന്, ധനലബ്ധിയ്ക്കു വാഴ്ത്തുവൻ, സ്തുതിയ്ക്കാം.
[11] പൊങ്ങിച്ച് – അഭിവൃദ്ധിപ്പെടുത്തി. ഉത്തരാർദ്ധം പരോക്ഷം: ഭഗാദികൾ ചേർന്ന – ഭഗാദികളോടും അഗ്നിയോടും.
[12] പൊറുക്കുവാൻ = ജീവിപ്പാൻ.
[13] ഒത്തു – ഒന്നിച്ചുകൂടി. സ്വത്തന്നം = ധനങ്ങളും അന്നങ്ങളും.
[14] നിറയ്ക്കുമോ – പൂർണ്ണകാമരാക്കുമോ. ത്രാണം = രക്ഷണം.