സൂര്യപുത്രൻ അഭിതപസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സൂര്യൻ ദേവത. (കേക.)
തിരളും മഹാനായ ദേവനെ നമിയ്ക്കുവിൻ:
വാനോരിൽപ്പിറന്നോരു തൃക്കൊടിക്കാലായ് ദ്യോവിൻ
സൂനുവാം സൂര്യന്നിഷ്ടിചെയ്യുവിൻ; ചൊൽവിൻ, നിങ്ങൾ. 1
ളേതിനാൽ,ത്തൊഴിലും വിശ്രാന്തിയും പാരിന്നെല്ലാം;
ഏതിനാലെന്നും തണ്ണീരൊഴുക്ക,മെന്നും മാർത്താ-
ണ്ഡോദയ; – മസ്സത്യോക്തി കാക്കട്ടെ,യെന്നെപ്പാടേ! 2
ന്നരികത്തമരാറില്ല, രക്കരാരും പണ്ടേ!
ഇറങ്ങും, ജ്യോതിസ്സൊന്നു തണ്ണീരിൽക്കതിരോനേ;
മറുതേജസ്സാലുദിയ്ക്കുന്നു, നിന്തിരുവടി. 3
യേതൊരർച്ചിസ്സാൽജ്ജഗത്തൊക്കയുമുയർത്തുന്നു;
അതിനാലകറ്റുകെ,ങ്ങളിൽനിന്നങ്ങുന്നനാ-
ഹൂതി, പട്ടിണി, രോഗം, ദുസ്സ്വപ്നമിവയെല്ലാം! 4
ബോധിതൻ ഭവാൻ; ഹോമാന്തത്തിൽ മേല്പോട്ടേ പോകും;
ഇന്നെങ്ങൾ സൂര്യ, ഭവാനോടു ചൊല്കയാൽ, വാനോർ
തന്നരുളുകെ, ങ്ങൾക്കക്കർമ്മത്തിന്നനുവാദം! 5
ളീ വിളിപ്പതു കേൾക്ക, ഞങ്ങളിസ്തുതിപ്പതും:
മാൽ വളരൊല്ലെ,ങ്ങൾക്കു സൂര്യദർശനത്തിങ്കൽ-
ജ്ജീവിച്ചു കിഴവരായ് നന്മ നേടാവൂ, ഞങ്ങൾ! 6
പുത്രരൊത്തരോഗരായ്,ക്കാഴചയും തെളിഞ്ഞെങ്ങൾ:
പ്രത്യഹം ഭവാനുദിപ്പതു കാണാവൂ, നേരേ
മിത്രപൂജക, സൂര്യ, സുചിരം ജീവിച്ചെങ്ങൾ! 7
വരുത്തിസ്സംശോഭിയ്ക്കും ന്ല്കാഴചയുള്ള ഭവാൻ
പരന്ന കരുത്തൊന്നിൻ മുകളിൽക്കേറുന്നതു
ചിരജീവികളെങ്ങൾ കാണാവൂ, കതിരോനേ! 8
ത്തിങ്കലെപ്പേരും; രാവിൽ വിശ്രമിയ്ക്കയുംചെയ്യും;
അസ്താഘത്വവും, സ്വത്തും സ്വത്തുമെങ്ങൾക്കേകാനായ്
പ്രത്യുദിച്ചാലും, നാളിൽ നാളിൽ നീ ഹരികേശ! 9
ക്കം, ശുവാൽസ്സുഖം, തണുപ്പാൽസ്സുഖം, ചൂടാൽസ്സുഖം:
മാർഗ്ഗത്തിങ്കലും സുഖം മന്ദിരത്തിലും സുഖം
ചേർക്കുമർച്ച ്യമാം വിത്തം സൂര്യ, നല്കേണം, ഭവാൻ! 10
നാല്കാലികളാം രണ്ടുജാതിയ്ക്കും സുഖം നിങ്ങൾ;
തരുവിനെ,ങ്ങൾക്കന്നപാനതൃപ്തിയും കെല്പും
ദുരിതരാഹിത്യവും സൗഖ്യവുമാരോഗ്യവും! 11
ദേവകോപനം നിങ്ങൾക്കെങ്ങൾ ചെയ്തിരിയ്ക്കുകിൽ,
അപ്പാപം ചുമത്തുവിനെ,ങ്ങളെയെതിർത്തല്ല-
ലുൾപ്പെടുത്തീടുന്നോനിൽ വാനോരേ, വസുക്കളേ! 12
[1] ഋത്വിക്കുകളോട്: കൊടിക്കാൽ = ധ്വജം. ചൊല്വിൻ – സ്തോത്രങ്ങൾ. നമസ്കരിച്ചു, സ്തോത്രം ചൊല്ലി, യജ്ഞം ചെയ്യുവിൻ.
[2] രാപകൽവാനുഴികൾ = അഹോരാത്രങ്ങളും ദ്യാവാപൃഥിവികളും. മാർത്താണ്ഡോദയം = സൂര്യോദയം.
[3] ജ്യോതിസ്സൊന്നു – ഭവാന്റെ തേജസ്സിൽ ഒരംശം. തണ്ണീരിലിറങ്ങും – അസ്തമിയ്ക്കും; ഒരേടത്തസ്തമിയ്ക്കും, മറ്റൊരേടത്തുദിയ്ക്കും.
[4] ഉയർത്തുന്നു – പ്രകാശിപ്പിയ്ക്കുന്നു എന്നർത്ഥം. അതിനാൽ – ആ തേജസ്സുകൊണ്ടു്. അനാഹുതി – ഹോമം. ചെയ്യായ്ക എന്ന പാപം.
[5] ബോധിതൻ – സ്തുതികൊണ്ടുണർത്തപ്പെട്ടവൻ. ഹോമാന്തത്തിൽ – യജ്ഞത്തിൽ പ്രാതഃകാലഹോമം കഴിഞ്ഞാൽ. തന്നരുളുക – തരട്ടെ.
[6] സൂര്യദർശനത്തിങ്കൽ മാൽ വളരൊല്ലാ – ഏറെ ക്ലേശിയ്ക്കാതെ സൂര്യനെ നോക്കാൻ കഴിവുണ്ടാകണം. ജീവിച്ചു കിഴവരായ് – നെടുനാൾ ജീവിച്ച്.
[7] കുറ്റമറ്റ് – അപരാധം പെടാതെ. മിത്രപൂജക – മിത്രങ്ങളെ (ആരാധകരെ) മാനിയ്ക്കുന്നവനേ.
[8] കണ്ണിനു കണ്ണിന്നിമ്പം – എല്ലാക്കണ്ണുകൾക്കും ആഹ്ലാദം. പരന്ന കരുത്തൊന്നിൻ – ഒരു വിശാലബലത്തിന്റെ, സമുദ്രത്തിന്റെ. മുകളിൽക്കേറുന്നതു – ഉദിയ്ക്കുന്നതു്.
[9] കൊടി – കിരണോദ്ഗമം. അസ്താഘത്വം = നിരപരാധത. സ്വത്തും സ്വത്തും – നല്ല നല്ല ധനവും. ഹരികേശ = പച്ചനിറത്തലമുടിയുള്ളവനേ.
[10] അർച്ചിസ് = തേജസ്സ്. അംശു = രശ്മി. നല്കേണമെന്ന പദം പൂർവാർദ്ധത്തിലും ചേർക്കണം.
[12] അല്ലലുൾപ്പെടുത്തീടുന്നോനിൽ – ഉപദ്രവിയ്ക്കുന്ന ശത്രുവിൽ. വസുക്കൾ = വസിപ്പിയ്ക്കുന്നവർ, മനുഷ്യർക്കു പാർപ്പിടം നല്കുന്നവർ.