മുഷ്കേന്ദ്രനോ ലൂശനോ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രനോ മുഷ്കേന്ദ്രനോ ദേവത. (കേക.)
ലായുധം ചാട്ടും, പാടേ കുടിച്ചുതിന്നും ധൃഷ്ടർ,
ആ യശസ്സൊക്കും പടതല്ലലിലലറുന്നു;
നീയിന്ദ്ര, നേട്ടത്തിന്നായ് ഞങ്ങളെപ്പാലിയ്ക്കുന്നു! 1
ക്കൊള്ളും സ്വത്തിവയാൽ നീ മൂടുകെ,ങ്ങൾതൻ ഗേഹം;
ഞങ്ങൾ ജിഷ്ണുവാം നിന്നാൽക്കെല്പരാകിന്ദ്ര, വസോ-
ഞങ്ങളിച്ഛിയ്ക്കുന്നതു ശക്ര, ചെയ്താലും, ഭവാൻ! 2
യുദ്ധത്തിന്നെതിർക്കുമോ ഞങ്ങളെപ്പുരുസ്തുത;
ശത്രുക്കളവരെങ്ങൾക്കമർക്കാവുന്നോരാക-
മർദ്ദിയ്ക്ക, മല്ലിട്ടെങ്ങളവരെത്ത്വത്സാഹായ്യ്യാൽ! 3
ന്നാരെയോ വിളിയ്ക്കേണ്ടൂ, സ്വല്പരുമനല്പരും;
ഇന്നാ മിശ്രുതി പൂണ്ട നേതാവും ശുചിയുമാ-
മിന്ദ്രനെയിങ്ങോട്ടു നോക്കിയ്ക്കുന്നു, രക്ഷയ്ക്കെങ്ങൾ! 4
ശക്തി തേടേണ്ടാത്തോൻ, നീ കേട്ടിട്ടുണ്ടിവനിന്ദ്ര;
മുക്തനായ്ക്കുത്സങ്കൽനിന്നിങ്ങു വന്നാലും, വർഷിൻ:
ത്വത്തുല്യനൊരാൾ ബദ്ധമുഷ്കനായ് മരുവുമോ? 5
[1] സമ്മർദ്ദം – ഏറ്റുമുട്ടൽ, സമരം. കടിച്ചുതിന്നും – തങ്ങളിൽ കടിച്ചു തിന്നുന്ന. ധൃഷ്ടർ – യോദ്ധാക്കൾ. ഞങ്ങളെ യുദ്ധത്തിൽ രക്ഷിച്ചു, ശത്രുധനം ഞങ്ങൾക്കു കിട്ടിയ്ക്കുന്നു.
[2] വെള്ളംപോലൊഴുകുന്ന – തടിച്ചുകൊഴുത്ത എന്നർത്ഥം. മൂടുക – നിറച്ചാലും.
[3] ത്വത്സാഹായ്യ്യാൽ – അങ്ങയുടെ തുണയാൽ.
[4] വിഴുങ്ങും – പരസ്പരം പിടിച്ചുതിന്നുന്ന. സ്വത്തിന്ന് – ശത്രുസമ്പത്തടക്കാൻ. സ്വല്പരുമനല്പരും – എളിയവരും വലിയവരും. ശുചി = വിശുദ്ധൻ.
[5] അറുക്കുവോൻ – കെട്ടുകളെ മുറിച്ചുനീക്കുന്നവൻ. ശക്തി തേടേണ്ടാത്തോൻ – സ്വയം ബലവാൻ. ഇവൻ – ഞാൻ. മുക്തനായ് – കെട്ടിൽനിന്നൊഴിഞ്ഞ്. ഇന്ദ്രനെ കുത്സനും ലൂശനും യജ്ഞത്തിന്ന് ഒപ്പം വിളിച്ചു: ഇന്ദ്രൻ സഖ്യം മൂലം കുത്സന്റെ അടുക്കലെക്കാണു് പോയതു്. കുത്സനാകട്ടേ, ഇന്ദ്രനെ (അന്യത്ര പോകാതിരിപ്പാൻ) നൂറു തോൽവാറുകൊണ്ടു മുഷ്ക (അണ്ഡ)ങ്ങളിൽ ബന്ധിച്ചുകളഞ്ഞു. ആ കെട്ടറുത്തു, കുത്സന്റെ അടുക്കല്‍നിന്ന്, ഇങ്ങോട്ടു വന്നാലും എന്ന് ഋഷി പ്രാർത്ഥിയ്ക്കുന്നു.