കക്ഷീവൽപുത്രി ഘോഷ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത. (കേക.)
ഹവ്യവാൻ ദിവാനിശം വിളിയ്ക്കേണ്ടുവതല്ലോ;
വിളിച്ചാൽശ്ശുഭം കിട്ടുമതിനെത്തന്നേ ഞങ്ങൾ
വിളിപ്പൂ, നേർക്കച്ഛന്റെ പേരിനെപ്പോലെന്നെന്നും! 1
യുല്ലസിപ്പിപ്പിൻ: ഞങ്ങളിതല്ലോ, കാംക്ഷിയ്ക്കുന്നു.
ചൊല്ലാർന്ന വീതം വെപ്പിനെങ്ങൾക്കു: ധനികരിൽ
നല്ല സോമംപോലാക്കുകെ,ങ്ങളെയശ്വികളേ! 2
മത്ര താന്നവനെയും കുരുടനെയും നിങ്ങൾ
കാത്തുരക്ഷിച്ചൂ മെലിഞ്ഞോനെയും; നാസത്യരേ,
വൈദ്യന്മാർ, മഖത്തിന്നും നിങ്ങൾതാനെന്നോതുന്നു! 3
ത്തരുണനാക്കിപ്പേർത്തും നടത്തിയല്ലോ, നിങ്ങൾ;
തുഗ്രപുത്രനെപ്പൊക്കിയെടുത്തു, വെള്ളത്തിൽനി-
ന്നൊ; – ക്കയും ക്രതുകളിൽ ശ്ലാഘ്യ, മബ്ഭവൽക്കർമ്മം! 4
നിങ്ങൾ നാസത്യന്മാരേ, സുഖദർ ഭിഷക്കുകൾ;
അബ്ഭവാന്മാരെ ത്രാണത്തിന്നെങ്ങൾ പുകഴ്ത്തുന്നൂ,
ക്ഷിപ്രമിപ്രഭുവിന്നു വിശ്വാസമുണ്ടാവണ്ണം! 5
സൂനുവിന്നംബാതാതർപോലെനിയ്ക്കശ്വികളേ!
തെല്ലുമൻപില്ലാതശ്രദ്ധേയമായ്ക്കൃതഘ്നമാം
പൊല്ലാപ്പേല്‍ക്കുവതിൻമുമ്പപ്പുറത്തണയ്ക്കുവിൻ! 6
നിങ്ങളപ്പുരുമിത്രപുത്രിയാം ശുന്ധ്യൂവിനെ!
നിങ്ങൾ ചെന്നെത്തീ, വധ്രിമതിതന്നാഹ്വാനത്തിൽ:
നിങ്ങളബ്ബുദ്ധിമതിയ്ക്കരുളീ, നൽസ്സമ്പത്തും! 7
പ്പേർത്തുമേ യുവത്വത്തിലെത്തിച്ചുവല്ലോ, നിങ്ങൾ!
നിങ്ങൾ വന്ദനനെക്കൂപത്തിൽനിന്നെടുത്തേറ്റീ!
നിങ്ങൾ വിശ്പലയെത്തൽക്ഷണമേ നടത്തിച്ചു! 8
ന്നുദ്ധരിച്ചിതു, നിങ്ങൾ വർഷകരശ്വികളേ!
തപ്തമാമുമിച്ചെന്തീയത്രിയ്ക്കായ്ത്തണുപ്പിച്ചൂ!
സപ്തവധ്രിയ്ക്കായ്ത്തുറക്കുകയുംചെയ്തൂ, നിങ്ങൾ! 9
ജേതാവി – ങ്ങനെയുള്ളരുർജ്ജിതസിതാശ്വത്തെ
പേദുവിന്നേകീ, തൊള്ളായിരമെണ്ണത്തോടൊപ്പം,
ഭൂതിയെ നരർക്കെന്നപോലശ്വിമാരേ, നിങ്ങൾ! 10
യുക്തനാമാർക്കായ് നിർത്തും, തേരശ്വിമാരേ മുന്നിൽ;
ദുരിതമവന്നെങ്ങുനിന്നുമേ വരില്ലി,ല്ലാ
വറുതി,യില്ലാ ഭയം സുസ്ഥരാം പുരാന്മാരേ! 11
ജ്യോതിസ്സാലഹോരാത്രം ശോഭനമാകുന്നതും,
ചിത്താതിജവനമായ്യ്യഭൂനിർമ്മിതമാമ-
ത്തൃത്തേരിലെഴുന്നള്ളുകി, ങ്ങശ്വിമാരേ, നിങ്ങൾ! 12
നിങ്ങൾ പാലുളവാക്കീ, ശയുവിൻ മച്ചിപ്പയിൽ;
ചെന്നായ പിടിച്ചോരു പെണ്കാടയടിയാനെ-
ച്ചെന്നു വേർവിടുവിച്ചൂ, വായിൽനിന്നശ്വകളേ! 13
ഭംഗിയിൽ വിരചിച്ചൂ, തച്ചർ തേർപോലേ ഞങ്ങൾ;
എന്നെന്നും പരത്തുന്നൊരുണ്ണിയെപ്പോലെയെടു-
ത്തെങ്ങൾ മർത്ത്യരിലലംകരിച്ചൂ, സ്ത്രീയെപ്പോലെ. 14
[1] ഭവൽത്തേർ – നിങ്ങളിരുവരുടെ രഥം. ഹവ്യവാൻ – യജമാനൻ.
[2] ബുദ്ധിയുല്ലസിപ്പിപ്പിൻ – ഞങ്ങളുടെ ബുദ്ധിയ്ക്ക് ഉന്നതി വരുത്തുവിൻ. ഇത് – ഇതുമൂന്നും. വീതം – പങ്ക്, ധനാംശം സോമംപോലെ – സോമം സർവസസ്യശ്രേഷ്ഠമാണല്ലോ; അപ്രകാരം ഞങ്ങളെ ധനികരിൽവെച്ചു മികച്ചവരാക്കുവിൻ.
[3] വൃദ്ധയ്ക്കുമേകീ ഭാഗ്യം – വേൾക്കപ്പെടാതെ അച്ഛന്റെ ഗൃഹത്തിൽ പാർത്തു നരച്ച എനിയ്ക്കും ഭർത്തൃഭാഗ്യം തന്നു; – എന്നെ സുരൂപയായ തരുണിയും പരിണീതയുമാക്കി. മഖത്തിന്നും വൈദ്യന്മാർ – രോഗികളെമാത്രമല്ല, യജ്ഞങ്ങളെയും സ്വാസ്ഥ്യപ്പെടുത്തുന്നു. ഓതുന്നു – വിദ്വാന്മാർ പറയുന്നു.
[4] തേരിനെപ്പോലേ – കേടു വന്ന രഥത്തെ എന്നപോലെ. ജീർണ്ണൻ = വൃദ്ധൻ. വെള്ളം – സമുദ്രജലം. ശ്ലാഘ്യം – വർണ്ണിയ്ക്കേണ്ടുന്നതാകുന്നു.
[5] പ്രാഗ്വീര്യങ്ങൾ = പണ്ടേത്തെ വീര്യങ്ങൾ. ഇപ്രഭു – യഷ്ടാവ്.
[6] സൂനു = പുത്രൻ. അംബാതാത് = അമ്മയച്ഛന്മാർ. നല്കിൻ – ധനം, അപ്പുറത്തണയ്ക്കുവിൻ – പൊല്ലാപ്പിന്റെ മറുകരയിൽ കൊണ്ടാക്കുവിൻ.
[7] ഒന്നാംമണ്ഡലം 112-ാം സൂക്തത്തിലെ 19-ാം ഋക്കും, 116-ാം സൂക്തത്തിലെ 1-ാം ഋക്കും നോക്കുക: ശൂന്ധ്യു – പേർ. വധ്രിമതിതന്നാഹ്വാനത്തിൽ – 1: 116: 18 – ഋക്കും നോക്കുക: എന്നാൽ യുദ്ധത്തിൽ ശത്രുക്കളാൽ കൈ മുറിയ്ക്കപ്പെട്ട വധ്രിമതിയ്ക്കു (ഹിരണ്യഹസ്തം) പൊന്നിൻകൈ വെച്ചുകൊടുത്തു എന്നാണ്, ഇവിടെ വിവരണം.
[8] കലി – 1: 112: 15-ാം ഋക്കു നോക്കുക: വന്ദനന്റെ കഥയും 1: 112: 5 – ലുണ്ട്. വിശ്പലയെ – 1 – 112 – 10-ാം ഋക്കു നോക്കുക:
[9] രേഭനെ – 1 – 116 – 24-ാം ഋക്കു നോക്കുക: തപ്തം – ടി. ടി. 8-ാം ഋക്കിലുണ്ടു്. സപ്തവധ്രിയ്ക്കായ് – അശ്വമേധമെന്ന രാജാവിനാൽ എന്തോ കുറ്റത്തിന്ന് ഒരു മരപ്പെട്ടിയിലടയ്ക്കപ്പെട്ട സപ്തവധ്രി എന്ന ഋഷിയെ മോചിപ്പിയ്ക്കാൻ. തുറക്കുക – പെട്ടി. ഇക്കഥ 5-ാം മണ്ഡലം 78-ാം സൂക്തത്തിലുണ്ടു്.
[10] ഹ്വാതവ്യം = വിളിയ്ക്കപ്പെടേണ്ടുന്നതു്. കൂട്ടർ – ശത്രുക്കളുടെ കൂട്ടുകാർ. ഊർജ്ജിതസിതാശ്വം = ബലിഷ്ഠമായ വെള്ളക്കുതിര. പേദു – ഒരു രാജാവ്. തോള്ളായിരമെണ്ണം – തൊള്ളായിരമശ്വങ്ങൾ. നരർക്കു ഭൂതിയെ എന്നപോലെ – നിങ്ങൾ മനുഷ്യർക്കു ധനം നല്കാറുള്ളതുപോലെ. 1-ാം മണ്ഡലത്തിലുണ്ടു്, ഈ അശ്വപ്രദാനം.
[11] വധൂയുക്തൻ – സ്വയംവരത്തിൽ വധുവിനെ കിട്ടിയവൻ. തേർ മുന്നിൽ നിർത്തും – യുദ്ധം വന്നാൽ സഹായിപ്പാൻ. ദുരിതം = പാപം. സുസ്ഥർ – സുഖിതർ, വാട്ടമില്ലാത്തവർ.
[12] വിണ്മകൾ – ഉഷസ്സ്. ജ്യോതിസ്സ് – സൂര്യതേജസ്സ്. ചിത്താതിജവനം = മനസ്സിനെക്കാളും വേഗമുള്ളതു്.
[13] പാലുളവാക്കീ – 1-ാം മണ്ഡലത്തിൽ 118-ാം സൂക്തത്തിലെ 8-ാം ഋക്കു നോക്കുക.
[14] പരത്തുന്ന – യജ്ഞവിസ്താരകനായ. മർത്ത്യരിൽ – ആളുകളുടെ ഇടയിൽ. സ്തീയെപ്പോലെ – സ്ത്രീയെ പണ്ടങ്ങളണിയിയ്ക്കുന്നതുപോലെ. അലംകരിച്ചൂ – സ്തോത്രത്തെ സംസ്ക്കാരപ്പെടുത്തുന്നു. ഈ സ്തോത്രം ഞങ്ങൾക്കു പുത്രൻപോലെയും, പത്നിപോലെയും സ്നേഹഭാജനമാകുന്നു.