ബന്ധു, ശ്രുതബന്ധു, വിപ്രബന്ധു എന്നിവർ ഋഷിമാർ; ഗായത്രി ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)
സോമവന്മഖത്തിൽനിന്നും
മാറിപ്പോകായ്കെ; – ങ്ങൾക്കിന്ദ്ര,
ചേരൊല്ലി,ടയ്ക്കടലാർകൾ! 1
ചിത്തം, കരുത്തുണ്ടാകാനും,
കർമ്മത്തിന്നും, കതിരോനെ-
ക്കണ്ടു നീണാൾ ജീവിപ്പാനും! 4
തൂമെയ്യിലും മനസ്സൂന്നി,
പുത്രപൌത്രാദികളോടും
വർത്തിയ്ക്കുമാറാക, ഞങ്ങൾ! 6
[1] ഇക്ഷ്വാകുവംശ്യനായ അസമാതി എന്ന രാജാവിന്നു ബന്ധു, സുബന്ധു, ശ്രുതബന്ധു, വിപ്രബന്ധു എന്നു നാലു പുരോഹിതന്മാരുണ്ടായിരുന്നു. രാജാവു ഗോപായനഗോത്രക്കാരായ അവരെ പിരിച്ചു, പകരം കള്ളന്മാരായ രണ്ട് ഋഷിമാരെ പൌരോഹിത്യത്തിന്നു വെച്ചു. അതിൽ ക്രോധിച്ചു ബന്ധ്വദികൾ രാജാവിനെ മാറ്റി. ഇതറിഞ്ഞ്, ആ കള്ളന്മാരായ രണ്ട് ഋഷിമാർ സുബന്ധുവിനെ കൊന്നുകളഞ്ഞു. അപ്പോൾ സുബന്ധുവിന്റെ ഭ്രാതാക്കളായ ബന്ധു – ശ്രുതബന്ധു – വിപ്രബന്ധുക്കൾ രക്ഷയ്ക്കായീ ഈ സൂക്തം ദർശിച്ചു ജപിച്ചു. മറുനാട്ടിലെയ്ക്കു പോകുന്ന ഗൃഹസ്ഥൻ ജപിയ്ക്കേണ്ടതത്രേ, ഈ സൂക്തം: സോമവന്മഖം – സോമയാഗം. ഇടയ്ക്ക് – മാർഗ്ഗമധ്യത്തിൽ. അടലാർകൾ = ശത്രുക്കൾ.
[2] ആയവങ്കൽ – അഗ്നിയിങ്കൽ; അഗ്നിയെ മേധ (യാഗ)വസ്ത്രത്തിനുള്ള നൂലാക്കി രൂപണംചെയ്തിരിയ്ക്കുന്നു.
[3] ചിത്തത്തെ – വധിയ്ക്കപ്പെട്ട സുബന്ധുവിന്റെ മനസ്സിനെ, ജീവനെ. പിത്ര്യപാത്രസോമം – പിതൃക്കൾക്കുള്ള ചമസങ്ങളിലെ സോമം. അത്താതർ – അംഗിരസ്സുകൾ.
[4] പ്രത്യാഗമിയ്ക്കട്ടേ = തിരിച്ചുവരട്ടെ.
[5] അസ്മത്താതരമർത്ത്യരും – അംഗിരസ്സുകളും, ദേവന്മാരും. ഇത് – ഉയിരും ഇന്ദ്രിയഗണവും. ലബ്ധമാക – കിട്ടട്ടെ.