ബന്ധ്വാദികൾ ഋഷികൾ; അനുഷ്ടുപ്പ് ഛന്ദസ്സ്; മനസ്സു ദേവത. (‘താമരക്കണ്ണൻ’പോലെ.)
സൗരിയാം യമദേവങ്കൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 1
സ്വാരാജ്യത്തില്‍ത്താൻ ഭൂവിൽത്താൻ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 2
തീരം നാലുള്ള മന്നിങ്കൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 3
വാരുറ്റ നാലുദിക്കിലും;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 4
വാരിപൂർണ്ണമാമാഴിയിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 5
പാറുന്ന രശ്മിച്ചാർത്തിങ്കൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 6
നീരിലും, സസ്യൌഘത്തിലും;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 7
സൂരങ്കൽത്താനുഷസ്സിൽത്താൻ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 8
വാരുറ്റ പർവതങ്ങളിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 9
പാരിതിലെല്ലാടത്തുമേ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 10
വേറെയുമകലങ്ങളിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 11
ഭൂതവർത്തമാനങ്ങളിൽ;
ഞങ്ങളതിനെപ്പിന്തിരിയിപ്പൂ,
ഇങ്ങു പാർക്കുവാൻ, ജീവിപ്പാൻ! 12
[1] സുബന്ധുവിന്റെ മനസ്സ് ഇന്ദ്രിയഗണത്തോടൊപ്പം തിരിച്ചു വന്നു. അതിനെ വീണ്ടും അദ്ദേഹത്തിൽ പ്രവേശിപ്പിയ്ക്കാൻ ഭ്രാതാക്കൾ ഈ സൂക്തം ദർശിച്ചു ജപിച്ചു: സൗരി = സൂര്യപുത്രൻ.
[2] സ്വാരാജ്യത്തിൽത്താൻ ഭൂവിൽത്താൻ – സ്വർഗ്ഗത്തിലോ, ഭൂമിയിലോ.
[3] തീരം നാലുള്ള – നാലതിരുകൾ ചേർന്ന.
[5] വാരിപൂർണ്ണം – വെള്ളം നിറഞ്ഞതു്.
[6] രശ്മി – സൂര്യകിരണം.