ബന്ധ്വാദികൾതന്നെ ഋഷികൾ; ത്രിഷ്ടുപ്പും പംക്തിയും മഹാപംക്തിയും പംക്ത്യുത്തരയും ഛന്ദസ്സുകൾ; നിര്യതിയും സോമവും അസുനീതിയും ദ്യാവാപൃഥിവികളും ഇന്ദ്രനും ദേവതകൾ. (കാകളി.)
സാരഥിയാലിരുതേരാളർപോലവേ:
കിട്ടട്ടെ, ജീവിതഭ്രഷ്ടന്നഭീപ്സിതം;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 1
ഞങ്ങളൊരുക്കുന്നു, സാമഗാനത്തൊടേ:
ഒട്ടുക്കിതുകളശിയ്ക്കട്ടെ, മുത്തശ്ശി;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 2
മൂഴിയെസ്സൂര്യനുംപോലെങ്ങൾ മാറ്റരെ:
ഒട്ടുക്കു കേൾക്കുക, സ്മൽസ്തവം മുത്തശ്ശി;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 3
മിത്രോദയം ഞങ്ങൾ കാണാവു മേലിലും;
തുഷ്ടിദമാകിങ്ങു, കാലജം വാർദ്ധകം;
വിട്ടുപോകട്ടേ, നിര്യതി ദൂരാന്തരേ! 4
ലായുസ്സുനീട്ടുകെ, ങ്ങൾക്കുയിർക്കൊള്ളുവാൻ;
നിർത്തുക, സൂര്യനെക്കാണുവാനെങ്ങളെ;-
ത്ത്വത്തിരുമെയ്യും തടിപ്പിയ്ക്ക, നെയ്യിനാൽ! 5
പേർത്തസുനീതേ, തരികി,ങ്ങു ഭോഗ്യവും;
കാണാവു, സൂര്യനുദിപ്പതെങ്ങൾ ചിരം;
മാനിതേ, നിത്യം സുഖിപ്പിയ്ക്ക, ഞങ്ങളെ! 6
പേർത്തു ധരിത്രിയും, പേർത്തന്തരിക്ഷവും;
പേർത്തേകുമാറാക, സോമമെങ്ങൾക്കുടൽ,
പേർത്തു പൂഷാവിഹ സ്വസ്തിശബ്ദത്തെയും! 7
യാഗമാതാക്കൾ പെരിയ വാനൂഴികൾ:
ദ്യോവേ, മഹി, പൊറുത്തംഹസ്സകറ്റുവിൻ!
മാൽ വരുത്തൊല്ലാ, നിനക്കൊരു പാപവും! 8
മന്നിൽച്ചരിയ്ക്കുന്നു, രണ്ടു മൂന്നൊന്നുമായ്.
ദ്യോവേ, മഹി, പൊറുത്തംഹസ്സകറ്റുവിൻ!
മാൽ വരുത്തൊല്ലാ, നിനക്കൊരു പാപവും! 9
യ്ക്കുന്നൊരു കാളയെയിങ്ങയയ്ക്കിന്ദ്ര, നീ.
ദ്യോവേ, മഹി, പൊറുത്തംഹസ്സകറ്റുവിൻ!
മാൽ വരുത്തൊല്ലാ, നിനക്കൊരു പാപവും! 10
[1] സാരഥിയാലിരുതേരാളർപോലവേ – സാരഥിയുടെ സാമർത്ഥ്യത്താൽ രണ്ടു രഥികന്മാർ അഭിവൃദ്ധിപ്പെടുന്നതുപോലെ, ജീവിതഭ്രഷ്ടന്ന് (മൃതിയടഞ്ഞ സുബന്ധുവിന്നു) ആയുസ്സും യൗവനവും ഏറെ വായ്ക്കട്ടെ. നിര്യതി – സുബന്ധുവിന്റെ പ്രാണനെ അപഹരിച്ച പാപദേവത.
[2] ഉയിർക്കായ് – സുബന്ധു പുനർജ്ജീവിപ്പാൻ. സ്തവാന്നങ്ങൾ – സ്തുതിയും ഹവിസ്സും. ഒരുക്കുന്നു – നിര്യതിയ്ക്ക്. മുത്തശ്ശി – കിഴവിയായ നിര്യതി.
[3] കീഴമർക്ക – മാറ്റരെ കീഴമർക്കുമാറാകട്ടെ.
[4] മിത്രോദയം = സൂര്യോദയം. കാലജമായ (കാലക്രമേണ വന്നുകൂടുന്ന) വാർദ്ധകം ഇങ്ങു (ഞങ്ങൾക്കു) തുഷ്ടിദമാക – സുഖകരമായിഭവിയ്ക്കട്ടെ.
[5] അസുനീതി – ഒരു ദേവി. ത്വത്തിരുമെയ്യും = നിന്റെ തിരുവുടലും, നെയ്യിനാൽ – ഞങ്ങൾ തരുന്ന നെയ്യു ഭുജിച്ച്.
[6] ഞങ്ങളിൽ – ഞങ്ങളുടെ സുബന്ധുവിങ്കൽ. ഇങ്ങു – ഞങ്ങൾക്ക്. മാനിതേ – പൂജിയ്ക്കപ്പെട്ടവളേ.
[7] ദ്യോദേവി – ദേവിയായ ദ്യോവ്. സ്വസ്തിശബ്ദം – സ്വസ്തി(അവിനാശം) എന്നു പറയപ്പെടുന്നതു്, നാശമില്ലായ്മ.
[8] പൊറുത്തംഹസ്സകറ്റുവിൻ – നിങ്ങൾ ഞങ്ങളുടെ കുറ്റം ക്ഷമിച്ചു പാപം നീക്കിയാലും. നാലാംപാദം സുബന്ധുവിനോടു പറയുന്നതാണ്: നിനക്കുദുഃഖകരമായ പാപമൊന്നും പറ്റരുത്.
[9] രണ്ട് – അശ്വികൾ. മൂന്ന് – ഇള, സരസ്വതി, ഭാരതി: ഒന്ന് – രുദ്രൻ. അശ്വികളുടെയും മറ്റും ഔഷധങ്ങൾ സുബന്ധുവിന്റെ പ്രാണനെ പരിരക്ഷിയ്ക്കട്ടേ എന്നു ഹൃദയം.
[10] ഉശിനരാണ്യാഢ്യവണ്ടി – ഉശിനരാണി(?) എന്ന ലേപനൌഷധി കേറ്റിയ വണ്ടി. ഉശീനരാണിലേപനംകൊണ്ടു സുബന്ധു പ്രത്യുജ്ജീവിയ്ക്കുമെന്നു ഭ്രാതാക്കൾ ആശിയ്ക്കുന്നു.