നാഭാനേദിഷ്ഠൻ ഋഷി; ജഗതിയും അനുഷ്ടുപ്പും ബൃഹതിയും സതോബൃഹതിയും ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അംഗിരസ്സുകളും വിശ്വേദേവകളും. സാവർണ്ണിമഹാരാജാവിന്റെ ദാനവും ദേവതകൾ. (കേക.)
രിന്ദ്രന്റെ സഖിത്വവുമമൃതത്വവും നേടീ,
മംഗളമാ നിങ്ങൾക്കുണ്ടാകട്ടെ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 1
മേധത്താൽ വലനെയും വധിച്ചൂ, വർഷാന്തത്തിൽ;
നിങ്ങൾക്കു ദീർഗ്ഘായുസ്സുണ്ടാകട്ടെ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 2
യമ്മയാമവനിയ്ക്കു കീർത്തിയും ചേർത്തൂ, നിങ്ങൾ;
നിങ്ങൾക്കു പിറക്കട്ടേ, നന്മകൾ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 3
നിങ്ങൾതൻ നിലയത്തിൽ; – ദ്ദേവപുത്രരേ, കേൾപ്പിൻ:
നിങ്ങൾക്കു നൽബ്രഹ്മശ്രീ കിട്ടട്ടെ! സുപ്രജ്ഞരാ-
മംഗിരസ്സുകളേ, കൈക്കൊള്ളുവിൻ, മനുജനെ! 4
ലശ്വിയാം ഗോവൃന്ദത്തെപ്പുറത്തെയ്ക്കിറക്കിയോ;
ആയിരം തടി പൂണ്ട പൈക്കളെയെനിയ്ക്കു ത-
ന്നാ, യവർ ദെവന്മാർക്കു ഹവ്യവുമൊരുക്കിനാർ! 7
പൂകട്ടെ, യിദ്ദേഹത്തിൻ ദക്ഷിണ പോയര്‍ക്കങ്കൽ;
ആയുസ്സു വളർത്തട്ടെ, സാവർണ്ണിയ്ക്കമരന്മാ;-
രാലസ്യമേശാതന്നമിവനാൽ നേടാവൂ, നാം! 11
[1] നാഭാനേദിഷ്ഠൻ അച്ഛനായ മനുവിന്റെ നിർദ്ദേശത്താൽ, സത്രമിരിയ്ക്കുന്ന അംഗിരസ്സുകളുടെ അടുക്കൽ ചെന്നു പറഞ്ഞതു്: ഉന്നീതഹവിസ്കരായ് – ഹവിസ്സു ഹോമിച്ച്. മനുജനെ – മനുപുത്രനായ എന്നെ.
[2] വർഷാന്തത്തിൽ – ഒരാണ്ടാൽ സത്രമവസാനിച്ചപ്പോൾ.
[3] അംബരാന്തത്തിൽ – ആകാശത്ത്.
[4] നേദിഷ്ഠൻ – നാഭാനേദിഷ്ഠനായ ഞാൻ. ദേവപുത്രർ – അഗ്നിപുത്രർ. അംഗാരങ്ങൾ (കനലുകൾ)’അംഗിരസ്സുകളായി’ എന്ന് ഐതരേയബ്രാഹ്മണം.
[5] പരോക്ഷകഥനം: നാനാരൂപർ – ഒന്നുപോലെയല്ലാത്ത ആകൃതിയോടുകൂടിയവർ.
[6] നവഗ്വ – ദശഗ്വാഖ്യൻ – നവഗ്വൻ, ദശഗ്വൻ എന്നീ പേരുകളുള്ള ദേവോപേതനായ (ദേവകളോടുകൂടി സ്ഥിതിചെയ്യുന്ന) അംഗിരശ്ശ്രേഷ്ഠൻ, അഗ്നി നല്കും – എനിയ്ക്കു ധനം തരും. നവഗ്വരായ അംഗിരസ്സുകളുടെ അഗ്നി നവഗ്വൻ, ദശഗ്വരായ അംഗിരസ്സുകളുടെ അഗ്നി ദശഗ്വൻ.
[7] അശ്വി – അശ്വസഹിതം. ആയവർ – അംഗിരസ്സുകൾ.
[8] സാവർണ്ണിമനുവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നു: ഇമ്മനു – സാവർണ്ണി. മുളയ്ക്കട്ടെ – സന്താനസമ്പത്സമേതനായി ആവിർഭവിയ്ക്കട്ടെ. തന്നാനല്ലോ – ഇദ്ദേഹം എനിയ്ക്കു തന്നുവല്ലോ. സാശ്വഗോസഹസ്രത്തെ – വളരെ അശ്വങ്ങളെയും ഗോക്കളെയും.
[9] ഇസ്സൂര്യാഭൻ – സൂര്യതുല്യനായ മനു.
[10] യദുവും തുർവശനുമാകുന്ന രാജാക്കന്മാർ, ദാസരെന്നപോലെ മനുവിന്നു വിളമ്പുവാൻ (ഭക്ഷണത്തിന്നു) പശുക്കളെ അയച്ചുകൊടുക്കാറുണ്ടു്. ശുഭം ചൊല്ലി – മംഗളം നേർന്നുകൊണ്ടു്.
[11] മനു മാഴ്കൊല്ല – മനുവിന്ന് ഒരു ദുഃഖവും വരരുത്. അർക്കങ്കൽ പൂകട്ടെ – സൂര്യലോകത്തും പുകൾപ്പെടട്ടേ. ആലസ്യമേശാതെ – നിരന്തരമായ കർമ്മാനുഷ്ഠാനത്താൽ.