ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)
മട്ടിലും, കാറിടിവെട്ടുന്നമട്ടിലും
മാരിവെള്ളങ്ങളിരമ്പുന്നമട്ടിലും,
സൂരികൾ ചൊല്വൂ ബൃഹസ്പതിയ്ക്കായ്സ്തവം! 1
വൻഗീരിയറ്റുന്നു; ജായാപതികളെ
ഊരിലിനന്‍പോലെ ചേര്‍പ്പൂ; ബൃഹസ്പതേ,
പോരിലശ്വങ്ങളെപ്പോലേയണയ്ക്ക, നീ! 2
രമ്യമെത്തിച്ചു മേയുന്ന പൈച്ചാർത്തിനെ
കുന്നിൽനിന്നാരാലണച്ചൂ, കുസീദങ്കൽ-
നിന്നു നെൽപോലെ കൈക്കൊണ്ടു ബൃഹസ്പതി! 3
വാനിൽനിന്നുല്ക്കയെപ്പോലേ, പശുക്കളെ
പാറയിൽനിന്നു കരേറ്റി, മന്നിന്‍തൊലി
മാരിയാൽപ്പോലെ വിള്ളിച്ചാൻ, ബൃഹസ്പതി! 4
വായു നീർച്ചണ്ടിയെപ്പോലേ ബൃഹസ്പതി;
പിന്നീടുറച്ചു, കാറ്റഭ്രങ്ങളെപ്പോലെ
ചിന്നിച്ചുകൊണ്ടാൻ, വലൻ കാത്ത ഗോക്കളെ! 5
പാപിതന്നസ്ത്രം പിളർത്തു ബൃഹസ്പതി
നാക്കു പല്ലാലെന്നപോല, പ്പരീതനെ
നേർക്കശിച്ചു, വെളിയ്ക്കാക്കിനാൻ, ഗോനിധി! 6
പൈക്കൾതൻ പേരറിയുന്ന ബൃഹസ്പതി,
പക്ഷിമുട്ട പിളർത്തുൾക്കുഞ്ഞിനെപ്പോലെ
പർവതാൽക്കേറ്റിനാനൊ,റ്റയ്ക്കവറ്റിനെ! 7
വെള്ളത്തിൽ മീനിനെപ്പോലെ കണ്ടൊ,ച്ചയാൽ
നന്നായരിഞ്ഞു, ചമസത്തെ വൃക്ഷത്തിൽ-
നിന്നുപോലാഞ്ഞങ്ങെടുത്താൻ, ബൃഹസ്പതി. 8
യോടിച്ചു, ഭാസ്സലിരുട്ടബ്ബൃഹസ്പതി;
മാടായിനിന്ന വലങ്കൽനിന്നാഹരി-
ച്ചീടിനാ, നെല്ലില്‍നിന്നാ മജ്ജപോലവേ! 9
മങ്ങീ, ബൃഹസ്പതി ഗോവെക്കവർന്നതിൽ:
ഇന്നിയും ചെയ്യെണ്ടതില്ലി,തസാധ്യമാ-
ണി: – ന്ദുദിനേശർ വെവ്വേറെയുദിയ്ക്കയായ്! 10
വെന്നപോതുമ്പർ താരങ്ങളാൽ ദ്യോവിനെ,
കാർവാജിയെപ്പൊന്നിനാൽപ്പോലെ മിന്നിച്ചു:
രാവിൽ വെച്ചാരിരുള,ഹ്നി വെളിച്ചവും! 11
മമ്മധ്യമന്നായ് സ്തവം ഞങ്ങളിങ്ങനെ:
അശ്വഗോവൃന്ദത്തെ,യാൾക്കാരെ, മക്കളെ-
യന്നവും നല്കുകെ,ങ്ങൾകു ബൃഹസ്പതി! 12
[1] ആട്ടുവാൻ – വിളയിൽനിന്ന് ആട്ടിക്കളയാൻ. തേക്കുകാർ – വെള്ളം തേകി നനയ്ക്കുന്ന കൃഷിക്കാർ. മാരി = മഴ. സൂരികൾ – സ്തോതാക്കൾ.
[2] അംഗിരഃപുത്രൻ – ബൃഹസ്പതി. ഭഗാഭൻ – ഭവനോടു തുല്യൻ. വൻഗീര് – ശ്രേഷ്ഠവാക്ക്; സ്തോതാവിനെ വാഗ്മിയാക്കുന്നു. ഇനൻപോലെ – സൂര്യൻ ഊരുകളിൽ രശ്മികളെ ചേർക്കുന്നതുപോലെ, ബൃഹസ്പതി ജായാപതികളെ (ദമ്പതിമാരെ) കൂട്ടിച്ചേർക്കുന്നു: ബൃഹസ്പതേ എന്നാദിയായ വാക്യം പ്രത്യക്ഷം: യോദ്ധാക്കൾ യുദ്ധത്തിൽ അശ്വങ്ങളെ അണയ്ക്കുന്നതുപോലെ, നീ സ്തോതാവിങ്കൽ സ്വരശ്മികളെ അണച്ചാലും.
[3] കമ്രവർണ്ണാംഗം – കമനീയമായ നിറത്തോടും ആകൃതിയോടുംകൂടിയതു്. മൃഗ്യം = അന്വേഷണീയം. രമ്യം – പാൽ. എത്തിച്ചു – തന്ന്. കുന്നിൽനിന്ന് – വലന്റെ മലയിൽനിന്ന്. ആരാൽ – ദേവസമീപത്ത്. കുസീദൻ – പണവും മറ്റും പലിശയ്ക്കു കൊടുക്കുന്നവൻ.
[4] ഉല്ക്ക – കൊള്ളിമീനുകൾ. പാറയിൽനിന്നു – വലന്റെ ശൈലഗുഹയിൽനിന്ന്. മന്നിന്‍തൊലി – മണ്ണ്; മഴപെയ്താൽ മണ്ണു വിള്ളുമല്ലോ. അതുപോലെ ബൃഹസ്പതിയാൽ ഉദ്ധരിയ്ക്കപ്പെട്ട പശുക്കളുടെ കുളമ്പുകൾ തട്ടി മണ്ണു പിളർന്നു,
[5] വായു – കാറ്റേറ്റാൽ വെള്ളത്തിലെ ചണ്ടി (പായൽ) ചിന്നുമല്ലോ. അതുപോലെ, വാനിൽ ബൃഹസ്പ്തിയണച്ച വെളിച്ചത്താൽ ഇരുൾ അങ്ങിങ്ങു പാഞ്ഞു. ഉറച്ചു – ‘ഗോക്കൾ ഇവിടെയുണ്ടെ’ന്നു നിശ്ചയിച്ച്. ചിന്നിച്ചുകൊണ്ടാൻ – വലങ്കൽനിന്നു വീണ്ടെടുത്തു, പലവഴിയ്ക്കു പായിച്ചു.
[6] ഋക്കാൽ – മന്ത്രങ്ങൾകൊണ്ടു്. അപ്പരീതനെ – അനുചരരാൽ ചുറ്റപ്പെട്ട വലനെ. നേർക്കശിച്ചു – നാവു പല്ലുകളാൽ പരീതമായ ഭക്ഷ്യത്തെ ഭക്ഷിയ്ക്കുന്നതുപ്പോലെ ശരിയ്ക്കു ഭക്ഷിച്ച്, വധിച്ച്. ഗോനിധി വെളിയ്ക്കാക്കിനാൽ – ഗോക്കളാകുന്ന നിധി ഗുഹയിൽനിന്നു മുകളിൽക്കേറ്റി.
[7] ഗഹ്വരം = ഗുഹ. ഉൾക്കുഞ്ഞ് – മുട്ടയുടെ അകത്തുള്ള ശിശു. പർവതാൽ – പർവതഗുഹയിൽനിന്ന്.
[8] കല്ലാലടപ്പിട്ട – ഗുഹയിലാക്കി കല്ലുകൊണ്ടടച്ച. തേനിനെ – ഗോവൃന്ദത്തെ. ഒച്ചയാൽ – മന്ത്രോച്ചാരണംകൊണ്ടു്. അരിഞ്ഞു – വലനെ വധിച്ചു്. മരത്തിൻനിന്നു ചമസം ചെത്തിയുണ്ടാക്കുന്നതുപോലെ, എടുത്താൻ – ഗോവൃന്ദമാകുന്ന തേൻ.
[9] ഭാസ്സ് – തേജസ്സ് മാടായിനിന്ന – ഗോരൂപം ധരിച്ച. ആഹരിച്ചീടിനാൻ – ഗോക്കളെ വീണ്ടെടുത്തു. ആ – എളുപ്പത്തിൽ എടുക്കാവതല്ലാത്ത.
[10] ഇന്നിയും ചെയ്യേണ്ടതില്ല – ജോലി പൂർണ്ണമായിക്കഴിഞ്ഞു. ഇതസാധ്യമാണു് – മറ്റാർക്കും സാധ്യമല്ല. ചന്ദ്രസൂര്യന്മാർ അതുവരെ മുറയ്ക്കുദ്ദിച്ചിരുന്നില്ല; തമോമയമായിരുന്നു, ലോകം.
[11] വെന്നപോത് – വീണ്ടെടുത്തപ്പോൾ. കാർവാജിയെ – കറുത്ത കുതിരയെ. പൊന്നിനാൽപ്പോലെ – പൊൻകോപ്പിനാലെന്നപോലെ. അഹ്നി = പകലിൽ.
[12] അമ്മധ്യമന്നായ് – അന്തരിക്ഷസ്ഥിതനായ ബൃഹസ്പതിയെപ്പറ്റി, ഞങ്ങൾ ഇങ്ങനെ സ്തവം നിർമ്മിച്ചു.