ശക്തിപുത്രൻ ഗൗരിവീതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കാകളി.)
ല്പേറുമോജസ്വി സുദൃപതനീഡ്യൻ ഭവാൻ:
കൈവളർത്തീ മരുത്തുക്കളുമന്ന,മ്മ
കൈക്കൊണ്ടു പോറ്റിയ വീരനാമിന്ദ്രനെ! 1
പ്പാരം പുകഴ്ത്തി വളർത്തി, സഞ്ചാരികൾ;
ആലയിലാണ്ടവപോലെ പൊങ്ങീ, സമീ-
പായാതമാമല്ലിൽനിന്നു തണ്ണീരുകൾ! 2
പ്പാരം വളർത്താര്യഭുക്കളുമന്യരും;
ആയിരമാരണ്യനായ്ക്കളെ വായ്ക്കൊണ്ട
നീയിന്ദ്ര, ചാരത്തണച്ചു, ദസ്രരെയും! 3
പോകുമേ, ദസ്രരെക്കൂട്ടിന്നു കൂട്ടി നീ.
സ്വത്തുക്കളായിരമുണ്ടിന്ദ്ര, നിൻകയ്യിൽ;
വിത്തങ്ങൾ ശൂര, തരട്ടെ, നാസത്യരും! 4
മത്താടി, മർത്ത്യന്നു നല്കു,മിന്ദ്രൻ ധനം.
ആയവന്നായ്ത്താൻ, മഴ നിർത്തി വാട്ടിയ
മായിയാം ദസ്യുവിൽച്ചെന്നറുത്താനിരുൾ! 5
വണ്ടിയെപ്പോലെയവനെപ്പിളർത്തിനാൻ-
ഇന്ദ്ര, കൊതിയ്ക്കുന്ന വൻകൂറ്റുകാരുമായ്-
ച്ചെന്ന, ഴകുറ്റ ദേഹങ്ങളറുത്തു, നീ! 6
കുന്ന നമുചിയെ മായ പോക്കിബ്ഭവാൻ;
വാനോരിൽവെച്ചു നീയല്ലോ, സുഭഗമാം
യാനാർഹനേർവഴി വെട്ടീ മനുവിനായ്! 7
യിന്ദ്ര, കയ്യിലെടുത്തിട്ടുണ്ടു, പോറ്റീ നീ;
കെല്പാളുമങ്ങയെ വാഴ്ത്തുന്നു, വാനവ;-
രഭ്രങ്ങൾതൻ വേരു മേൽവശത്താക്കി, നീ! 8
തന്തിരുമേനിയ്ക്കയപ്പൂ, മധുവിനെ;
ഭൂവിൽ മഴക്കാറിൽനിന്നു പൊഴിഞ്ഞ നീർ
നീ വെച്ചരുളീ, ചെടിയിലും പയ്യിലും! 9
നൽക്കെല്പിൽനിന്നാം, പിറന്നതെന്നെൻമതം:
മേവിനാനല്ലോ, ചൊടിച്ചു ഹർമ്മ്യങ്ങളിൽ;
സ്വാവതാരമറിഞ്ഞോന, വിടുന്നുതാൻ! 10
യാചിയ്ക്കുവാൻ പറന്നെത്തിനാരിന്ദ്രനിൽ;
‘നീക്കുകി,രുട്ടു, വെളിച്ചം നിറയ്ക്കൊ; – ഴി-
വാക്കുക, നീ കയർക്കെട്ടിൽനിന്നെങ്ങളെ!’ 11
[1] പൂർവാദ്ധം ഇന്ദ്രനോടു പ്രത്യക്ഷോക്തി: സുദൃപ്തൻ – അത്യഭിമാനി അന്ന് – വൃത്രയുദ്ധത്തിൽ. അമ്മ – അദിതി.
[2] സഞ്ചാരികൾ – മരുത്തുക്കൾ. ആലയിലാണ്ടവ – തൊഴുത്തിലെപ്പൈക്കൾ. അല്ല് – വൃത്രനാകുന്ന ഇരുട്ട്.
[3] അന്യരും – മറ്റു ദേവന്മാരും. ആരണ്യനായ്ക്കൾ – ചെന്നായകൾ.
[4] ഉണ്ടു് – ഞങ്ങൾക്കു തരാൻ.
[5] സഞ്ചാരിമിത്രങ്ങൾ – മരുത്തുക്കളാകുന്ന സഖാക്കൾ. മർത്ത്യന്നു – യജമാനന്ന്. ആയവൻ – യജമാനൻ. മഴ നിർത്തി വാട്ടിയ – വൃഷ്ടിപ്രതിബന്ധത്താൽ ലോകത്തെ ക്ഷീണിപ്പിച്ച. ഇരുൾ – വൃത്രന്റെ മായയാകുന്ന അന്ധകാരം.
[6] രണ്ടു തുല്യാഖ്യരെ – ഒരേ പേരുള്ള രണ്ടശ്വങ്ങളെ, ഹരികളെ. ചേർത്തിട്ടു – തേരിനു പൂട്ടിയിട്ട്. ഉഷസ്സിന്റെ വണ്ടി ഒരിയ്ക്കൽ വൃത്രൻ തല്ലിപ്പൊളിച്ചുപോൽ. അവനെ – വൃത്രനെ. കൊതിയ്ക്കുന്ന – വൃത്രവധകാംക്ഷികളായ. വൻകൂറ്റുകാരുമായ് – മഹാന്മാരായ സഖാക്കളോടു മരുത്തുക്കളോടു, കൂടി. ദേഹങ്ങൾ – ശത്രുശരീരങ്ങൾ.
[7] ഋഷിയ്ക്കായ് – മനുവിന്നുവേണ്ടി. മുടിയ്ക്കും – നാശകാരിയായ.
[8] എടുത്തിട്ടുണ്ടു് – വജ്രം. പോറ്റി – ഈശ്വരൻ. അഭ്രങ്ങളുടെ(മേഘങ്ങളുടെ)വേരു (ചുവടു) മേൽവശത്താക്കി – മഴ പെയ്യിച്ചു.
[9] പൂർവാർദ്ധം പരോക്ഷം: ചക്രായുധം – മേഘത്തെ പിളർത്താനെറിയപ്പെട്ട ചക്രമെന്ന ആയുധം. തന്തിരുമേനിയ്ക്ക് – ഇന്ദ്രന്ന്. മധു – മധുരജലം. പയ്യിലും – പയ്യിൽ പാലായി വെച്ചരുളി.
[10] അർക്കജന്മാവ് – സൂര്യങ്കൽനിന്നു ജനിച്ചവൻ. ചൊല്ലുന്നു – ഇന്ദ്രന്റെ വീര്യം കണ്ടാശ്ചര്യപ്പെട്ട ചിലർ. ഹർമ്മ്യങ്ങളിൽ – കീഴടക്കിയ ശതുമാളികകളിൽ. സ്വാവതാരം (തന്റെ ജനനം)അവിടെയ്ക്കേ അറിഞ്ഞുകൂടൂ.
[11] ഋഷികൾ – ദ്രഷ്ടാക്കൾ. സുപർണ്ണങ്ങൾ = പക്ഷികൾ, സൂര്യരശ്മികൾ. ഉത്തരാർദ്ധം അവയുടെ യാചനമാകുന്നു: കയർക്കെട്ട് – തടസ്സമെന്നർത്ഥം.