ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)
കൃത്യത്തിനോ, മഖത്തിന്നോ, ധനാശയാ
പോരിനെത്തും പണക്കാരും, കടുംജയം
നേരും പ്രസിദ്ധരുമായ വിൺമന്നുകാർ! 1
പാരിടത്തെയ്ക്കെഴുന്നള്ളി,യന്നൈഷികൾ;
ആരാഞ്ഞുകൊണ്ടിങ്ങു തന്നൊളി വീശിനാർ,
സൂരനെപ്പോലഭ്യുദയത്തിനസ്സുരർ. 2
ശ്രീയധ്വരത്തിൽക്കൊടുക്കുവോരാമിവർ
കർമ്മവും സൂക്തവും നന്നായ് നടത്തിച്ചു
നമ്മൾക്കു തന്നരുളട്ടേ, പെരുംമുതൽ! 3
ക്കാർത്തി പെടുത്താൻ മുതിർന്നു നിന്നാളുകൾ,
പേറൊന്നിലൊട്ടേറേ മക്കളൊത്തായിരം
മാരി പെയ്യും മഹാഭൂവെക്കറന്നവർ! 4
യുദ്ധോൽക്കരെക്കീഴടക്കുമനമ്രനെ,
സുസ്തവനെ, മഹാനാം മഘവാവിനെ,
മർത്ത്യഹിതം വജ്രമാർത്തേന്തുമിന്ദ്രനെ! 5
രേറ്റം നിറച്ചു, വൃത്രഘ്നനരിന്ദമൻ;
ഖ്യാതി നേടീ, പുരാനിന്ദ്രൻ പുരുധനൻ;
ചെയ്തരുളും, നാം കൊതിപ്പതെന്തുമവൻ! 6
[1] സ്വത്തണപ്പോനെ – ധനം കിട്ടിയ്ക്കുന്ന ഇന്ദ്രനെ. കൃത്യം യുദ്ധാദി കർമ്മം. വിൺമന്നുകാർ – സ്വർഗ്ഗവാസികളും (ദേവന്മാരും)ഭൂവാസികളും (മനുഷ്യരും).
[2] പ്രേരകം – ഇന്ദ്രനെ പ്രേരിപ്പിയ്ക്കുന്നതു്. ഇവർ – അംഗിരസ്സുകൾ. അന്നൈഷികൾ – ഹവിഃകാംക്ഷികളായ ദേവന്മാർ. ആരാഞ്ഞുകൊണ്ടു് – പണികൾ അപഹരിച്ച ഗോക്കളേ തിരഞ്ഞുകൊണ്ടു്. സൂരനെപ്പോലെ ഒളിവീശിനാർ. അഭ്യുദയത്തിന് – ഗോപ്രദാനത്തിന്ന്.
[3] ശ്രീ = സമ്പത്ത്. സൂക്തം – സ്തുതി.
[4] ഗോമോഷകക്കാർത്തി പെടുത്താൻ – അസുരന്മാരെ ഹിംസിപ്പാൻ. നിന്നാളുകൾ – ഭവദീയരായ അംഗിരസ്സുകൾ. മക്കൾ – ചെടിയും മരവും മറ്റും. ആയിരം മാരി – വളരെ അഭീഷ്ടവർഷം. മഹാഭൂവെ – വലിയ ഭൂമിയെ. കറന്നവർ – അംഗിരോവിശേഷണം.
[5] യജമാനരോട്: യുദ്ധോൽക്കർ – പൊരുതാൻ വന്ന ശത്രുക്കൾ. അനമ്രൻ – ആരെയും കുമ്പിടാത്തവൻ. ആർത്ത് – അട്ടഹാസത്തോടേ.
[6] കൂറ്റൻ – വലുപ്പമേറിയ വൃത്രൻ. നാം കൊതിപ്പതെന്തും അവൻ ചെയ്തരുളും – നമ്മുടെ അഭീഷ്ടമെല്ലാം അവിടുന്നു നിറവേറ്റും.